മാനന്തവാടി മെഡിക്കൽ കോളേജിലെ സി.ടി സ്കാൻ ഉടൻ പ്രവർത്തന ക്ഷമമാക്കണം : എസ്ഡിപിഐ

  മാനന്തവാടി: ദിവസങ്ങളായി പണിമുടക്കിയ മെഡിക്കൽ കോളേജിലെ സി.ടി സ്കാൻ യൂണിറ്റ് ഉടൻ പ്രവർത്തന ക്ഷമമാക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. ഇവിടുത്തെ സി.ടി സ്കാൻ പ്രവർത്തിക്കാത്തതിനാൽ ഇവിടെ ചികിത്സക്കെത്തുന്ന നിരവധി രോഗികകൾക്ക് സ്കാനിങ്ങിന് വേണ്ടി അടുത്തുള്ള സ്വകാര്യ ആശുപത്രികളെയും, ലാബുകളെയും ആശ്രയിക്കേണ്ടി വരികയാണ്.ഇത് രോഗികൾക്ക് ഇരട്ടി ചിലവ് വരുത്തുന്നതോടൊപ്പം ചികിത്സ വൈകുന്നതിനും കാരണമാവുന്നുണ്ട്. അത്‌ കൊണ്ട് തന്നെ അടിയന്തരമായി സി.ടി സ്കാൻ യൂണിറ്റ് പ്രവർത്തന ക്ഷമമാക്കാനുള്ള നടപടികൾ മെഡിക്കൽ കോളേജ് അധികൃതർ കൈകൊള്ളണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു….

Read More

സ്വകാര്യ റിസോർട്ടിന് സമീപം രണ്ടുപേർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വൈത്തിരി: വയനാട് പഴയ വൈത്തിരിയിൽ പുരുഷനെയും സ്ത്രീയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ റിസോർട്ടിന്റെ പരിസരത്താണ് ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ രണ്ടു പേരെയും കണ്ടെത്തിയത്. കോഴിക്കോട് നടേരി സ്വദേശി പ്രമോദ് (54), ഉള്ളിയേരി സ്വദേശി ബിൻസി (34) എന്നിവരാണ് മരിച്ചതെന്നാണ് രേഖകൾ പ്രകാരമുള്ള പ്രാഥമിക നിഗമനം. ഇന്നലെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്.

Read More

ഐ സി ബാലകൃഷ്ണൻ എംഎൽഎയെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കില്ല: ഡിവൈഎഫ്‌ഐ

ബത്തേരി : ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിന്‌ ഉത്തരവാദിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. ജനപ്രതിനിധിയായിരിക്കാൻ അദ്ദേഹത്തിന്‌ അർഹതയില്ല. രാജിവച്ച്‌ അന്വേഷണം നേരിടണം. ബത്തേരി അർബൻ ബാങ്ക് നിയമനത്തിന്‌ എംഎൽഎ കോഴ വാങ്ങിയെന്ന്‌ മരണക്കുറിപ്പ്‌ എഴുതി ഡിസിസി ട്രഷറർ തന്നെ ജീവനൊടുക്കിയ സാഹചര്യമാണുള്ളത്‌. രാജിവച്ചില്ലെങ്കിൽ പൊതുപരിപാടികളിൽ തടയുമെന്ന്‌ ജില്ലാ കമ്മിറ്റി വ്യക്തമാക്കി. രാജിവയ്‌ക്കണം എന്നാവശ്യപ്പെട്ട്…

Read More

ആർ ജെ ഡി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ:രാഷ്ട്രീയ ജനത ദൾ (ആർ ജെ ഡി) മെമ്പർഷിപ്പ് ക്യാമ്പയിൻ കൽപ്പറ്റ മുനിസിപ്പലിറ്റിയിൽ ആർ ജെ ഡി സംസ്ഥാന സമിതി അംഗം ജില്ലയിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ സഖാവ് യു എ ഖാദർ സി.ഒ വർഗീസിന് മെമ്പർഷിപ് നൽകി ഉദ്ഘാടനം ചെയ്തു.മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ സി.കെ നൗഷാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ്‌ പിപി ഷൈജൽ, മുനിസിപ്പൽ ജനറൽ സെക്രട്ടറി നാസർ കുരുണിയൻ, ഷൈജൽ കൈപ്പ,സനൂഷ് പുലിയാർമല,ബിജു കെ.കെ എന്നിവർ പങ്കെടുത്തു.

Read More

എൻ എം വിജയന്റെയും മകന്റെയും മരണം കോൺഗ്രസ്‌ നേതാക്കളെ അറസ്‌റ്റ്‌ ചെയ്യണം: സിപിഐ എം

കൽപ്പറ്റ: ഡിസിസി ട്രഷററർ എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിന്‌ ഉത്തരവാദികളായ ഐ സി ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണയ്‌ക്ക്‌ കേസ്‌ എടുത്ത്‌ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം. ഒരുനിമിഷം ജനപ്രതിനിധിയായി തുടരാൻ അദ്ദേഹത്തിന്‌ അർഹതയില്ല. മരണവുമായി ബന്ധപ്പെട്ട്‌ സിപിഐ എം ഉന്നയിച്ച കാര്യങ്ങളെല്ലാം നൂറ്‌ ശതമാനം ശരിയാണെന്ന്‌ വിജയന്റെ മരണക്കുറിപ്പ്‌ പുറത്തുവന്നതിലൂടെ…

Read More

ശാസ്ത്ര സാങ്കേതിക മേളയില്‍ ശ്രദ്ധേയമായി പോലീസ് സ്റ്റാള്‍.

ബത്തേരി : ഇവിടെ തോക്കുണ്ട്, ഗ്രനൈഡുണ്ട്, വയര്‍ലെസുണ്ട്, വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനമുണ്ട്, വിവിധ പോലീസ് പദ്ധതികളെപ്പറ്റി കുട്ടി പോലീസിന്റെ പരിചയപ്പെടുത്തലുണ്ട്, ജനമൈത്രി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവബോധമുണ്ട്. സോഷ്യല്‍ പോലീസിങ്ങിന് കീഴിലുള്ള എല്ലാ പദ്ധതികളും ഉള്‍ക്കൊള്ളിച്ചുള്ള പോലീസ് സ്റ്റാള്‍ ശ്രദ്ധേയമായി. ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ആറാമത് ശാസ്ത്ര സാങ്കേതിക മേളയിലാണ് കേരളാ പോലീസിന്റെ സ്റ്റാള്‍ മികച്ചു നിന്നത്. എ.കെ 47 മുതല്‍ റിവോള്‍വര്‍ വരെയുള്ള ആയുധങ്ങളുടെയും തിരകളുടെയും ശേഖരം ഇവിടെ…

Read More

മലയോര ഹൈവേ വികസനത്തിന് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരമായി

മാനന്തവാടി : മലയോര ഹൈവേ വികസനത്തിന് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങൾ പള്ളിയെ മോശമായി ചിത്രീകരിക്കുന്നതിനായുള്ള ഗൂഡാലോചനയുടെ ഭാഗം. മാനന്തവാടി അമലോത്ഭവ മാതാ വികാരി വില്യം രാജൻ. നഗരസഭ അധികൃതർ പള്ളി കമ്മിറ്റിയുമായി നടത്തിയ ചർച്ചയിൽ പ്രശ്നത്തിന് പരിഹാരമായി മാസങ്ങൾക്ക് മുമ്പ് നിയോജക മണ്ഡലം എം എൽ എ കൂടിയായ മന്ത്രി ഒ ആർ കേളുവുമായി ചർച്ച നടത്തുകയും സ്ഥലം വിട്ട് നൽകുന്നതിനുള്ള പാരിഷ് കൗൺസിലിൻ്റെ സമ്മതം അറിയിക്കുകയും, ചെയ്തിരുന്നു. വിട്ട് നൽകാൻ തയ്യാറായ…

Read More

സാംസ്‌കാരിക സമ്മേളനവും അനുമോദനസദസ്സും സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ:ഉമ്മുൽ ഖുറ അക്കാദമിയിൽ സാംസ്‌കാരിക സമ്മേളനവും അനുമോദനസദസ്സും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റും നടന്നു. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്‌കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ പുരസ്‌കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്‌കാരം,കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്…

Read More

ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാ കുറിപ്പും, കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഴുതിയ കത്തും പുറത്ത്

ബത്തേരി : വയനാട്ടിൽ ആത്മഹത്യ ചെയ്ത ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാ കുറിപ്പും കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എഴുതിയ കത്തും പുറത്ത്. ഐ.സി ബാലകൃഷ്‌ണൻ എം.എൽ.എ നിയമനത്തിന് കോഴവാങ്ങിയെന്ന് വ്യക്തമാക്കുന്ന കുറിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. ആത്മഹത്യയ്ക്ക് പിന്നാലെ സുൽത്താൻ ബത്തേരി ബാങ്കിലെ നിയമന ക്രമക്കേട് ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യാ കുറിപ്പും കത്തും പുറത്തുവന്നിരിക്കുന്നത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹത്തിന് എത്ര സാമ്പത്തിക ബാധ്യത ഉണ്ടെന്നും അത് എങ്ങനെ സംഭവിച്ചു എന്നും വ്യക്തമാക്കുന്നുണ്ട്. അർബൻ ബാങ്ക് നിയമനവുമായി…

Read More

സർവജനയുടെ മിന്നും പ്രകടനം; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൈമിന് എ ഗ്രേഡ്

ബത്തേരി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സർവജന ഹയർ സെക്കണ്ടറി സ്കൂളിന്റെ മൈം ടീം ഉജ്ജ്വല വിജയം നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ മത്സരിച്ച ടീം എ ഗ്രേഡ് കരസ്ഥമാക്കി. കായംകുളം കൊച്ചുണ്ണിയുടെ കഥ അവതരിപ്പിച്ച മൈം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരദ്വാജ്, എൽദോ ആൽവിൻ ജോഷി , ഡെല്ല ബെന്നി, ആദിത്യൻ, ജെനിഫർ, അഭിഷേക്, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. കാണികളുടെ പ്രശംസ നേടിയ ഈ പ്രകടനം ടീമിന്റെ കഠിനാധ്വാനത്തിന്റെയും…

Read More