കേന്ദ്ര സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണം: രാമകൃഷ്ണ പാണ്ഡെ

കല്‍പറ്റ: ദുരന്തങ്ങളില്‍ സഹായം അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് എഐടിയുസി ദേശീയ സെക്രട്ടറി രാമകൃഷ്ണ പാണ്ഡെ ആവശ്യപ്പെട്ടു. കല്‍പറ്റയില്‍ നടന്ന എഐടിയുസി വര്‍ഗ ബഹുജന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്‍തുണ നല്‍കണം. ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്രം സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്വം കാണിക്കണം. ബിജെപി ഇതര സംസ്ഥാന സര്‍ക്കാറുകളെ മോദി സര്‍ക്കാര്‍ വേട്ടയാടികൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളേയും, ഗവര്‍ണര്‍മാരെയും ഉപയോഗിച്ച്…

Read More

നബാര്‍ഡ് ജില്ലാ മാനേജര്‍ മുള്ളന്‍കൊല്ലി നിര്‍ത്തടം സന്ദര്‍ശിച്ചു.

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ മുള്ളന്‍കൊല്ലി നീര്‍ത്തട പദ്ധതി പ്രദേശം നബാര്‍ഡ് ജില്ലാ മാനേജര്‍ ആര്‍. ആനന്ദ് സന്ദര്‍ശിച്ചു. പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായിരുന്നു സന്ദര്‍ശനം. നബാര്‍ഡ് തിരുവന്തപുരം റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് മാനേജര്‍ മെഹബൂബ് ഷെയ്ക്ക് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. ഉദ്യോഗസ്ഥര്‍ നീര്‍ത്തട കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തി. രേഖകള്‍ പരിശോധിച്ചു. കിണര്‍ റീചാര്‍ജിംഗ്, പച്ചക്കറി നഴ്‌സറി, ജൈവ വള നിര്‍മാണ യൂണിറ്റ്, നീരുറവ സംരക്ഷണം, കുളം…

Read More

പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക് പഠനസംഘം ഉരുൾ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ചു

കൽപ്പറ്റ: ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക് (എഐപിഎസ്എൻ) പഠനസംഘം ചൂരൽമല, മുണ്ടക്കൈ ഉരുൾ ദുരന്തപ്രദേശങ്ങൾ സന്ദർശിച്ചു. ജനറൽ സെക്രട്ടറി ഡോ.ആശ മിശ്ര, വൈസ് പ്രസിഡന്റ് ഡോ.കോമൾ ശ്രീവാസ്തവ, ജോയിന്റ് സെക്രട്ടറി വി.ജി. ഗോപിനാഥ്, ബിജിവിഎസ് ജനറൽ സെക്രട്ടറി ഡോ.ഓം പ്രകാശ്, വൈസ് പ്രസിഡന്റ് ഡോ.കാശി നാഥ്, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് മീരാ ഭായ്, ജില്ലാ സെക്രട്ടറി പി. അനിൽകുമാർ, എസ്ടിഇആർസി ചെയർമാൻ പ്രഫ.കെ. ബാലഗോപാലൻ, വൈസ് ചെയർമാൻ…

Read More

ശ്രീനാരായണ ഗുരു മഹാസമാധി ദിനം ആചരിച്ചു.

കല്‍പ്പറ്റ:- ശ്രീനാരായണ ഗുരുദേവന്റെ 97ആമത് മഹാസമാധി ദിനം എസ്എൻ ഡി പി കൽപ്പറ്റയൂണിയൻ പരിധിയിലുള്ള ശാഖ യോഗങ്ങളില്‍ ശ്രീനാരായണ വിശ്വാസികളുടെയും വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് കുമാരിസംഘം ബാലസംഘം എന്നീ പോഷക സംഘടനകളുടെയും സംയുക്ത അഭിമുഖ്യത്തില്‍ ഭക്തി നിര്‍ബരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു. കല്‍പ്പറ്റയില്‍ നടത്തിയ സമൂഹ പ്രാര്‍ത്ഥനപരിപാടികള്‍ യൂണിയന്‍ സെക്രട്ടറിഎo. മോഹനന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് K.R കൃഷ്ണന്‍ ശ്രീനാരായണ ദര്‍ശനങ്ങള്‍ മാനവരാശിക്ക് എന്ന വിഷയത്തെ ആസ്പദമാക്കി ആല്‍മീയ പ്രഭാഷണം നടത്തി. കല്‍പ്പറ്റ ശാഖ കണ്‍വീനര്‍…

Read More

കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാത; ആക്ഷൻ കമ്മിറ്റി പദ്ധതി പ്രദേശം സന്ദർശിച്ചു

മേപ്പാടി: കള്ളാടി-ആനക്കാംപൊയിൽ തുരങ്ക പാതയുടെ ടെണ്ടർ നടപടികൾ പൂർത്തീയാക്കിയതിനാൽ കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മറിപ്പുഴ ഭാഗത്ത് ആക്ഷൻ കമ്മിറ്റിയുടെ പ്രവർത്തകർ സന്ദർശനം നടത്തി. ആനക്കാം പൊയിൽ ഭാഗത്ത് സ്ഥലമെടുപ്പിൽ നഷ്ടപരിഹാരം ലഭിച്ചവരെ നേരിൽ കാണുകയും മറിപ്പുഴ ഭാഗത്തെ റോഡ് നിർമാണ പ്രവൃത്തികൾ വിലയിരുത്തുകയും ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ മുനീർ പള്ളിയാൽ, കൺവീനർ കെ പി .ഹൈദർ അലി, സി.രാഘവൻ, സി.കെ.ജംഷീർ, ടി.ആർ.പ്രമോദ്, കെ.പി. ഷെറീം, അനസ് ചെമ്പോത്തറ, ഒ.ടി.അഷറഫ്, എം.പി. രാജീവ്എന്നിവർ സന്ദർശക സംഘത്തിലുണ്ടായിരുന്നു.

Read More

ദുരന്തബാധിതരായ വ്യാപാരികള്‍ക്കുള്ള ധനസഹായ വിതരണം 24ന്.

കല്‍പ്പറ്റ:ചൂരല്‍ മലയിലും മുണ്ടക്കൈിലും ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ വ്യാപാരികള്‍ക്കുള്ള ധനസഹായ വിതരണം 24ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കല്‍പ്പറ്റ കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പരിപാടി ഉദ്ഘാടനം ചെയ്യും. പൂര്‍ണമായും കടകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ഫണ്ട് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദീഖ് നിര്‍വഹിക്കും. ദുരന്തത്തിൽ മരണമടഞ്ഞ വ്യാപാരികളുടെ അവകാശികൾക്ക് മരണാനന്തര ധനസഹായം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി…

Read More

യൂസിംഗ് ഡൈവേഴ്സിറ്റി പശ്ചിമഘട്ട മേഖല യോഗം നടന്നു.

മാനന്തവാടി: 2024 ലെ യൂസിംഗ് ഡൈവേഴ്സിറ്റി പശ്ചിമഘട്ട മേഖല യോഗം മാനന്തവാടിയിൽ വയനാട് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്നു.മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ജസ്റ്റിൻ ബേബി യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.കെ.ജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹാരാഷ്ട്രയിൽ നിന്നുള്ള സാമൂഹ്യ ശാസ്ത്ര വിദഗ്‌ധൻ, രാജീവ് ഖേദ്‌കർ സംസാരിച്ചു. കീസ്റ്റോൺ ഫൗണ്ടേഷൻ ഡയറക്‌ടർ സ്നേഹ ലത, സഹജ സമൃദ്ധ, കൃഷ്‌ണപ്രസാദ്, ബിജിഷ്ണ എന്നിവർ സംസാരിച്ചു. 1996 മുതൽ ദേശീയ തലത്തിൽ പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘങ്ങളുടെ ഒരു കൂട്ടായ്‌മ ആണ്…

Read More

കരിങ്കൽ ക്വാറി അനുവദിക്കരുത്; ഐക്യകണ്ഠേന പ്രമേയം പാസാക്കി

പുൽപ്പള്ളി: ജനവാസ മേഖലയിൽ കരിങ്കൽ ക്വാറി അനുവദിക്കരുതെന്ന് ചണ്ണോത്തൊല്ലി ഗ്രാമസഭാ യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കി. ക്വാറി വിഷയം ചർച്ച ചെയ്യുന്നതിനായി ചണ്ണോത്തുകൊല്ലി ക്ഷീരസംഘം ഹാളിൽ കഴിഞ്ഞ ദിവസം ചേർന്ന പ്രത്യേക ഗ്രാമസഭാ യോഗത്തിലാണ് തീരുമാനം. ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനപ്രതിനിധികളും, സമരസമിതിയും നൽകിയ പരാതിയിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ കളക്ടറിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. ശിശുമലയോട് ചേർന്നുള്ള ചണ്ണോത്തുകൊല്ലിയിൽ പുതിയ ക്വാറി വരുന്നതിന്റെ ആശങ്കകൾ ജനങ്ങൾ ചർച്ച ചെയ്തു. ക്വാറി വിഷയത്തിൽ ഗ്രാമപ്പഞ്ചായത്ത് ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന്…

Read More

കെ.എസ്.ഇ.ബി ജീവനക്കാരെ മർദിച്ചു പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ

നൂൽപുഴ : നൂൽപുഴ നേന്മേനിക്കുന്ന് ആനാഞ്ചിറ നിരവത്ത് വീട്ടിൽ എൻ.പി ജയനെ(51) യാണ് നൂൽപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 12 ന് ഉച്ചയോടെ വൈദ്യുതി തകരാർ പരിഹരിക്കുന്നതിനായി എത്തിയ ജീവനക്കാരെ മുൻപ് ബില്ല് അടയ്ക്കാത്തതിന് ജയന്റെ വൈദ്യുതി കണക്ഷൻ വിഛേദിച്ച വിരോധത്താൽ അസഭ്യം വിളിക്കുകയും തൂമ്പ കൊണ്ട് തലക്കടിക്കുകയും, വലതു കൈക്ക് അടിച്ചുപരിക്കേൽപ്പിക്കുകയുമായിരുന്നു. ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ എം.ശശിധരൻ പിള്ളയുടെ നിർദ്ദേശപ്രകാരം എസ്.ഐ കെ.പി ഗണേശൻ, എസ്.സി.പി.ഓ ജെയ്‌സൺ മാത്യു, സി.പി.ഓ മാരായ പ്രസാദ്,…

Read More

നവജാത ശിശുവിനെ കൊലപ്പെടുത്തിയതായി പരാതി; മൂന്നുപേർ കസ്റ്റഡിയിലെന്ന് സൂചന

കൽപ്പറ്റ: കൽപ്പറ്റ പള്ളിത്താഴെ ഭാഗത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ നേപ്പാൾ സ്വദേശിനി കുട്ടിയെ കൊലപ്പെടുത്തിയെന്ന ഗുരുതരമായ പരാതിയിൽ അന്വേഷണം ആരംഭിച്ചു. 2024 മെയ് മാസത്തിൽ നടന്ന സംഭവത്തിൽ, യുവതിയുടെ ഭർതൃമാതാവ് ആൺകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും, മൃതദേഹം രഹസ്യമായി മാറ്റിയതായും പരാതിയിൽ പറയുന്നു. ഏഴ് മാസം ഗർഭിണിയായ യുവതിക്ക് ഗർഭഛിദ്രത്തിന് മരുന്ന് നൽകിയതും, തുടർന്ന് ആൺകുഞ്ഞിന് ജന്മം നൽകിയതുമാണ് ആരോപണം. പരാതി പ്രകാരം, ഭർത്താവും ഭർതൃപിതാവും ഈ ക്രൂരതയ്ക്ക് സഹായം നൽകിയതായും സൂചനയുണ്ട്. യുവതി കഴിഞ്ഞ…

Read More