പരിശോധന കര്‍ശനമാണ് ആഘോഷത്തില്‍ ‘ലഹരി’ കലര്‍ന്നാല്‍ പിടിവീഴും വിവിധ കേസുകളിലായി അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു.

തിരുനെല്ലി/മേപ്പാടി/പുല്‍പ്പള്ളി: പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിരോധിത ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയും കഞ്ചാവും കഞ്ചാവ് ബീഡികളും പിടികൂടി. തിരുനെല്ലി, മേപ്പാടി, പുല്‍പ്പള്ളി, കല്‍പ്പറ്റ സ്‌റ്റേഷനുകളില്‍ വിവിധ കേസുകളിലായി അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. തിരുനെല്ലി പോലീസ് 26.12.2023 തീയതി വൈകിട്ട് ബാവലി പോലീസ് ചെക്ക് പോസ്്റ്റിന് സമീപം നടത്തിയ പരിശോധനയില്‍ .23 മില്ലി ഗ്രാം എം.ഡി.എം.എയുമായി മലപ്പുറം, അരിമ്പ്ര, തോടയങ്ങല്‍ വീട്ടില്‍…

Read More

വണ്ടിപ്പെരിയാർ പീഡന കേസ് സി.ബി.ഐക്ക്‌ വിടണം; ഭാരതീയ ദളിത് കോൺഗ്രസ്‌ വയനാട് ജില്ലാ കമ്മിറ്റി

കൽപ്പറ്റ : വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി മൃഗീയമായി കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടിയുടെ കേസ് സി.ബി.ഐക്ക്‌ വിടണമെന്ന്‍ ഭാരതീയ ദളിത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഘാതകനെ രക്ഷപ്പെടുത്താൻ കൂട്ടു നിന്ന പോലീസ്, സംസ്ഥാന സർക്കാർ, പ്രോസിക്യുഷൻ വക്കീൽ എന്നിവരുടെ നടപടിയിൽ യോഗം ശക്തമായി അപലപിച്ചു. യോഗം ഡിസിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ എക്സ് എം. എൽ.എ. ഉത്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് കെ.വി. ശശി അധ്യക്ഷൻ ആയിരുന്നു.   കെപിസിസി മുൻ മെമ്പർ…

Read More

മിഷന്‍ ഡയറക്ടര്‍ വയനാട് സന്ദര്‍ശിച്ചു

കൽപ്പറ്റ : എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു ഐ.എ.എസ് വയനാട്ടിലെ വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി എന്നിവര്‍ അനുഗമിച്ചു. ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിലാണ് (ഡിഇഐസി) മിഷന്‍ ഡയറക്ടര്‍ ആദ്യമെത്തിയത്. തുടര്‍ന്ന് രാജ്യത്തെ തന്നെ മികച്ച ആതുരാലയമെന്ന ഖ്യാതിയുള്ള നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അടുത്ത ദിവസം രാവിലെ മനുഷ്യ-വന്യമൃഗ സംഘര്‍ഷം രൂക്ഷമായ തിരുനെല്ലി…

Read More

സ്ഥിരം അപകടം: തോല്‍പ്പെട്ടി നായ്‌ക്കെട്ടി പാലത്തിന് കൈവരി ഒരുങ്ങുന്നു

തിരുനെല്ലി: അപകടം പതിവായ തോല്‍പ്പെട്ടി നായ്‌ക്കെട്ടി പാലത്തിന് കൈവരിയൊരുങ്ങുന്നു.ജില്ലയിലെ പത്ത് പാലങ്ങള്‍ നവീകരിക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലത്തിന് പൊതുമരാമത്ത് വകുപ്പ് കൈവരിയൊരുക്കുന്നത്. കൈവരികളുടെ നിര്‍മ്മാണവും, പെയിന്റിംഗ് ജോലികളും ഒരാഴ്ചകക്കം പൂര്‍ത്തിയാകും. തോല്‍പ്പെട്ടി ചെറിയ നായ്ക്കട്ടിയിലെ പാലം കാലപ്പഴക്കം ചെന്നതാണ്. പാലത്തിന്റെ കൈവരികള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പാലത്തിന് വീതിയും കുറവാണ്. നേരമിരുട്ടിയാല്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ വിഹരിക്കുന്ന പാതയാണിത്.സ്ഥിരമായി അപകടമുണ്ടാകുന്ന പ്രദേശമാണിത്. പാലത്തിന്റെ ഇരുഭാഗത്തും വേഗതാ നിയന്ത്രണ വരമ്പുകള്‍ ഉണ്ടെങ്കിലും നല്ല റോഡായതിനാല്‍ വേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഇടുങ്ങിയ പാലത്തിനടുത്തെത്തുമ്പോള്‍…

Read More

നടൻ വിജയകാന്ത് അന്തരിച്ചു

ചെന്നൈ : നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ പുരോഗമിക്കുകയായിരുന്നു. പിന്നീട് ാശുപത്രി വിട്ടുവെങ്കിലും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ചെക്കപ്പിനായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് ബാധയേൽക്കുന്നത്. നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ട വിജയകാന്തിന് എംജിആർ പുരസ്‌കാരം കലൈമാമണി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്….

Read More

ചോളത്തണ്ട്നിയന്ത്രണം;ഇരു സർക്കാരും ചർച്ച നടത്തി ശാശ്വത പരിഹാരം കാണണം

കൽപ്പറ്റ: ചോളത്തണ്ട്നിയന്ത്രണം; ക്ഷീരകർഷകരും ഫാമുകാരും ദുരിതത്തിൽ. കാലാവസ്ഥ വ്യതിയാനവും വന്യമൃഗശല്യവും കാരണം തീറ്റപ്പുൽകൃഷി നടത്താനാവാത്ത അവസ്ഥയിലാണ് ജില്ലയിലെ ഭൂരിഭാഗം ക്ഷീരകർഷകരും ഫാമു കാരും . കർണാടകയിൽനിന്നുള്ള ചോളത്തണ്ടിനെ ആശ്രയിച്ചാണ് ഇവർ കന്നുകാലികളെ വളർത്തുന്നത്. ചോളത്തണ്ടിന്അടിക്കടി ഉണ്ടാവുന്ന നിയന്ത്രണങ്ങൾ തീറ്റപ്പുൽ കൃഷി വളരെ കുറഞ്ഞ ഡിസംബർ മാസത്തിലായതിനാൽ കർഷകർക്ക് മുന്നൊരുക്കങ്ങളൊന്നും തന്നെ നടത്താനായിട്ടില്ല. കച്ചി കൊയ്തു വിൽപ്പനക്കെത്താത്തതും കച്ചിയെ മാത്രം ആശ്രയിച്ചാൽ അത് പാൽ ഉൽപ്പാദനത്തിൽ കാര്യമായ ഇടിവ് ഉണ്ടാക്കുന്നതും ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. കർഷകദ്രോഹപരമായ നടപടിയിൽ നിന്ന് കർണാടക…

Read More

അമ്പലവയലില്‍ അന്താരാഷ്ട്ര പുഷ്‌പോത്സവത്തിനു ജനുവരി ഒന്നിന് തുടക്കം

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എട്ടാമത് അന്താരാഷ്ട്ര പുഷ്‌പോത്സവം(പൂപ്പൊലി-2024) ജനുവരി ഒന്നു മുതല്‍ 15 വരെ നടത്തും. ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് അമ്പലവയല്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ആരംഭിക്കുന്ന വിളംബര ജാഥ പൂപ്പൊലി ഗ്രൗണ്ടില്‍ എത്തുന്നതോടെയാണ് വയനാടിന്റെ വസന്തോത്സവത്തിനു തുടക്കം. ഔദ്യോഗിക ഉദ്ഘാടനം അഞ്ചിന് രാവിലെ 11ന് കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ഇറക്കുമതി ചെയ്തതടക്കം പൂക്കളുടെ പ്രദര്‍ശനമായിരിക്കും പൂപ്പൊലിയുടെ മുഖ്യ ആകര്‍ഷണമെന്ന് കാര്‍ഷിക ഗവേഷണ കേന്ദ്രം…

Read More

ജില്ലാ പഞ്ചായത്തിന്റെ പുതിയ കൊയ്ത്തു മെതി യന്ത്രം ഉദ്ഘാടനം ചെയ്തു.

പനമരം: വയനാട് ജില്ലാ പഞ്ചായത്തിന്റെ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിന് കീഴിലുള്ള കസ്റ്റം ഹയർ സെന്ററിലേക്ക് 30 ലക്ഷം രൂപ ചിലവഴിച്ച് വാങ്ങിയ പുതിയ കൊയ്ത്തുമെത്തി യന്ത്രത്തിന്റെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്തിലെ പുഞ്ചവയൽ പാടശേഖരത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നിർവഹിച്ചു. നിലവിൽ ജില്ലാ പഞ്ചായത്തിന് കീഴിൽ രണ്ട് കൊയ്ത്തുമെത്തി യന്ത്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കർഷകർക്ക് കൂടുതൽ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുതിയ…

Read More

എന്‍.എസ്എ.സ് സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു

തരിയോട് : അച്ചുർ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പ് തരിയോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം വിജയന്‍ തോട്ടുങ്കല്‍ അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഓഫീസര്‍ സി ടി മന്‍സൂര്‍ ക്യാമ്പ് വിശദീകരണം നടത്തി. മാലിന്യ മുക്തം നവകേരളം പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടക്കുന്ന ക്യാമ്പില്‍ സ്‌നേഹാരാമം നിര്‍മ്മാണം, ലഹരി വിരുദ്ധ…

Read More

എം.എ.മുഹമ്മദ്‌ ജമാൽ സാഹിബ് അനുസ്മരണവും,ദുആ സദസ്സും സംഘടിപ്പിച്ചു

തരുവണ: വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.എ.മുഹമ്മദ്‌ ജമാൽ സാഹിബ് അനുസ്മരണവും,ദുആ സദസ്സും സംഘടിപ്പിച്ചു.തരുവണ വ്യാപാര ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് ജില്ലാ ആക്ടിങ്ജനറൽ സെക്രട്ടറി കെ.ഹാരിസ് പടിഞ്ഞാറത്തറ യോഗം ഉൽഘാടനം ചെയ്തു.അഹമ്മദ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ പ്രവർത്തക സമിതി അംഗം പി.മുഹമ്മദ്‌,മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,പഞ്ചായത്ത് ഭാരവാഹികളായ കെ.കെ.സി.റഫീഖ്‌,കൊടുവെരി അമ്മദ്,പി.കെ.ഉസ്മാൻ,അലുവ മമ്മൂട്ടി,എം.ഷറഫുദീൻ,ഏകരത്തു മൊയ്‌ദു ഹാജി,കമ്പ അബ്ദുള്ള…

Read More