കോണ്‍ഗ്രസ് ജന്മദിനാഘോഷം; മഹാറാലിയും പൊതുസമ്മേളനവും ഡിസംബര്‍ 28ന് കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ നൂറ്റിമുപ്പത്തിയൊമ്പതാം ജന്മദിനം സമുചിതമായി ആഘോഷിക്കാന്‍ ഡിസിസി നേതൃയോഗം തീരുമാനിച്ചു. ഡിസംബര്‍ 28ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നും ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന റാലി നടക്കും. തുടര്‍ന്ന് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതുസമ്മേളനം കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്യും. എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും, കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാനേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. രാജ്യത്ത് കോണ്‍ഗ്രസിന്റെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്….
