കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പുനരാരംഭിച്ചു
വൈത്തിരി: ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുണ്ടായ പ്രകൃതി ദുരന്തത്തിന് ശേഷം നിശ്ചലമായ വയനാട് ജില്ലയിലെ ടൂറിസം മേഖലക്ക് പുത്തൻ ഉണർവ്വേകി കെഎസ്ആർടിസിയുടെ ബഡ്ജറ്റ് ടൂറിസം വിഭാഗം പുനരാരംഭിച്ചു. ഇന്നലെ കണ്ണൂരിൽ നിന്നും മുപ്പതിലധികം സഞ്ചാരികളുമായി കെഎസ്ആർടിസി ബസ് ജില്ലയിലെത്തി. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് കഴിഞ്ഞ ഒരു മാസത്തിലധികമായി താത്കാലികമായി കെഎസ്ആർടിസിയുടെ ജില്ലയിലേക്കുള്ള ടൂറിസം ട്രിപ്പുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. വയനാട് ജില്ലയാകെ തകർന്നു എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ജില്ലയെ ഉയിർത്തെഴുന്നേല്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെയാണ് ജില്ലയിലേക്കുള്ള യാത്ര തിരഞ്ഞെടുത്തതെന്ന്…
