മെത്താംഫിറ്റാമിൻ പിടികൂടിയ കേസ്; അമ്പലവയൽ സ്വദേശി കൂടി അറസ്റ്റിൽ

      മുത്തങ്ങ: മുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വയനാട് അമ്പലവയൽ സ്വദേശി അർഷാദ് പി. ആണ് പിടിയിലായത്.   കേസിലെ പ്രധാന പ്രതിയുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ നേരത്തെ പിടിയിലായിരുന്നു. വയനാട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എസ്. നിജുമോൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് തുടരന്വേഷണത്തിൽ പ്രതിയെ പിടികൂടിയത്. സംഘത്തിൽ സിവിൽ…

    Read More

      പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു.

      ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം; സ്നേഹ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റെഷീന സുബൈർ ൻ്റെ അധ്യക്ഷതയിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രോഷ്മ ഉദ്ഘാടന കർമ്മം നിർവഹിച്ചു   വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി   വാർഡ് മെമ്പർ ആസ്യ അസീസ് മുഖ്യാ അതിഥിയായിരുന്നു   KVVES കമ്പളക്കാട് യൂണിറ്റ് പ്രസിഡണ്ട് അസ്ലം ബാവ, പ്രകാശൻ പള്ളിമുക്ക് (നവോദയ ഗ്രന്ഥശാല)…

      Read More

      സർഗ്ഗ വസന്തം തീർത്ത് ബഡ്സ് കലോത്സവം സമാപിച്ചു

      മീനങ്ങാടി : ഭിന്നശേഷി കുട്ടികൾക്കായി കുടുംബശ്രീ നടത്തുന്ന കലോത്സവം മിഴി 2023 സമാപിച്ചു. ജില്ലയിലെ പതിനൊന്ന് ബഡ്സ് സ്കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യഭാഷണം നടത്തി. കലാ സൗന്ദര്യം നിറഞ്ഞ കുട്ടികളുടെ പരിപാടികൾ ആസ്വാദകർക്ക് വേറിട്ട അനുഭവം പകർന്നു. പ്രച്ഛന്ന വേഷം, ലളിതഗാനം, മിമിക്രി, ഒപ്പന, നാടോടി നൃത്തം,…

      Read More

        വനം വകുപ്പ് നടപ്പാക്കുന്നസ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ജനങ്ങളുടെ ആശങ്ക പരിഹരിക്കണം: കോൺഗ്രസ്

        മാനന്തവാടി: വനം വകുപ്പ് നടപ്പാക്കുന്ന സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ടു കൊണ്ട് പദ്ധതി പ്രദേശത്തിൽ പഞ്ചാര കൊല്ലി പ്രിയദർശിനി ടീ എസ്റ്റേറ്റ് ഗേറ്റ് മുതൽ ജെസ്സി താഴെ അമ്പലത്തിന്റെ ഭാഗത്തുനിന്നു തുടങ്ങി തൃശ്ലിലേരിയിലെ ഫോറസ്റ്റ് ബൗണ്ടറി വരെ ഉള്ള പ്രദേശങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഏകദേശം 500 ലേറെ കുടുംബങ്ങളെ നേരിട്ട് ബാധിക്കുന്ന രീതിയിൽ പദ്ധതി നടപ്പിലാക്കാൻ നീക്കം നടത്തുന്ന വനം വകുപ്പിൻ്റെ നടപടി പ്രതിഷേധാർഹമാണെന്ന് പഞ്ചാരക്കൊല്ലി കോൺഗ്രസ് കമ്മറ്റി യോഗം , പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് നഗരസഭയേയൊ പ്രദേശത്തുള്ള…

        Read More

          ഏകദിന ഫിലിം ഫെസ്റ്റിവൽ നടത്തി

          കൽപ്പറ്റ: നേതി ഫിലിം സൊസൈറ്റി സ്ത്രീ ശാക്തികരണ കൂട്ടായ്മയായ വിംഗ്സ് കേരളയുമായി സഹകരിച്ച് കൽപ്പറ്റ എം ജി റ്റി ഹാളിൽ ഏകദിന ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.മർസിയ മെഷ്കിനി സംവിധാനം ചെയ്ത ‘ദി ഡേ ഐ ബികേയ്മ് എ വുമൺ’ ജാഫർ പനാഹി സംവിധാനം ചെയ്ത ‘ഓഫ് സൈഡ് ‘ അബ്ബാസ് കിയാരോ സ്തമി സംവിധാനം ചെയ്ത ‘ ടെൻ ‘ എന്നീ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. പ്രദർശനത്തിന് ശേഷം സിനിമകളെ കുറിച്ച് സംവാദവും നടത്തി. പതിനഞ്ചോളം സ്ത്രീകൾ സിനിമാനുഭവങ്ങൾ…

          Read More

            കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കണം: സ്വതന്ത്ര കര്‍ഷക സംഘം

            കല്‍പ്പറ്റ: തകര്‍ച്ച നേരിടുന്ന കാര്‍ഷിക മേഖലയുടെ പുരോഗതിക്കും കര്‍ഷകരുടെ സംരക്ഷണത്തിനും നൂതന പദ്ധതികള്‍ നടപ്പാക്കണമെന്ന് സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രവര്‍ത്തക സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതീക്ഷയോടെയാണ് യുഡിഎഫ് സര്‍ക്കാരിനെ കര്‍ഷകര്‍ കാണുന്നത്. പുതിയ ബജറ്റില്‍ കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും വിദ്യാര്‍ഥികളിലും യുവാക്കളിലും കാര്‍ഷികാഭിമുഖ്യം വളര്‍ത്തുന്നതിനും പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കടാശ്വാസ കമ്മീഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ച കേസുകളില്‍ കര്‍ഷകരുടെ വിഹിതം അടച്ചിട്ടും ബാങ്കുകള്‍ ആധാരം തിരിച്ചു നല്‍കാത്തതില്‍ പ്രതിഷേധിച്ചു. വിളകള്‍ക്ക് വിപണി ഉറപ്പാക്കുന്നതിന് സംസ്ഥാനത്ത് കാര്‍ഷിക…

            Read More

              മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ; അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ 25%

              മൂന്നാര്‍:ഓഗസ്റ്റ് 1 മുതല്‍ മുന്നാറില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി മൂന്നാര്‍ പഞ്ചായത്ത്. നിയമലംഘകരെ കണ്ടത്താന്‍ ആറംഗ സ്‌ക്വാഡിനെയും നിയമിച്ചു. പൊതുജനങ്ങള്‍ക്കും നിയമലംഘനം കണ്ടെത്തി പഞ്ചായത്തധികൃതരെ തെളിവു സഹിതം അറിയിക്കാം. പിഴത്തുകയുടെ 25%, വിവരം നല്‍കുന്നവര്‍ക്കു പാരിതോഷികമായി നല്‍കും.   ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചുള്ള 2025 ജൂണിലെ ഹൈക്കോടതി ഉത്തരവ് വ്യാപാരികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടപ്പാക്കാനാണു ലക്ഷ്യമിടുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് എസ്‌വി ജയകുമാര്‍…

              Read More

                വയനാട് സ്വദേശി ഒമാനിൽ മരിച്ച നിലയിൽ.

                ഒണ്ടയങ്ങാടി:വയനാട് സ്വദേശി ഒമാനിൽ മരിച്ച നിലയിൽ. മാനന്തവാടി സ്വദേശി മാത്യു.കെ മാര്‍ട്ടിന്‍ (28) നെ മത്ര ഒമാന്‍ ഹൗസിനടുത്തുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോച്ചേരി വീട്ടില്‍ മാര്‍ട്ടിന്റേയും എല്‍സിയുടേയും മകനാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പിന്നീട് നാട്ടിലേക്ക് കൊണ്ടുവരും.ജോമോന്‍, ജോബിഷ് എന്നിവര്‍ സഹോദരങ്ങൾ.

                Read More

                മരിയനാട് പുനരധിവാസ പദ്ധതി: നഷ്ടപരിഹാരമായി അഞ്ച് കോടി അനുവദിച്ചു

                  മരിയനാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വയനാട് പാക്കേജിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ മാത്രമായിരിക്കും തുക വിനിയോഗിക്കുക. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വയനാട് വികസന പാക്കേജില്‍ മരിയനാട് പുനരധിവാസ പദ്ധതിക്ക് അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് രൂപീകരിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങളും ഉത്തരവുകളും അടിസ്ഥാനമാക്കി തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സര്‍വ്വീസ്…

                Read More

                  സംസ്ഥാനത്ത് മഴ കനക്കും; 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

                  തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു.അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.* മലയോര മേഖലകളിൽ മഴ കനത്തേക്കും.     മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കന്യാകുമാരിക്ക് മുകളിൽ…

                  Read More