വയോജന ആയുർവേദ്; മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടത്തറ : വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ ആയുഷ് സംവിധാനത്തിലൂടെ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കോട്ടത്തറ ആയുർവേദ ഡിസ്പെൻസറിയിൽ ” വയോജന ആയുർവേദ് ” മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഭാരതീയ ചികിത്സ വകുപ്പ്, കോട്ടത്തറ ആയുർവേദ ഡിസ്പെൻസറി ആയുർഹെൽത്ത് & വെൽനെസ് സെന്റർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടത്തറ ഇ കെ നായനാർ സ്മാരക കമ്മ്യൂണി ഹാളിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ : ദിവ്യ…

Read More

കുടുംബശ്രീ ജില്ലാതല ഓണം മേളയും ചിപ്‌സ് ബ്രാന്‍ഡിങ്ങും ഉദ്ഘാടനം ചെയ്തു.

ബത്തേരി : കുടുംബശ്രീ ജില്ലാമിഷന്‍ ജില്ലാതല ഓണം മേളയും ചിപ്‌സ് ബ്രാന്‍ഡിങ്ങും ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ് അധ്യക്ഷത വഹിച്ചു. ബ്രാന്‍ഡഡ് ചിപ്‌സിന്റെ ആദ്യ വിൽപന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍മാരായ സാലി പൗലോസ്, ലിഷ ടീച്ചര്‍, ഷാമില ജുനൈസ്, കെ റഷീദ്, ടോം…

Read More

ജെന്‍സന് നാട് വിട ചൊല്ലി

കല്‍പ്പറ്റ: വെള്ളാരംകുന്നില്‍ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ച അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ ജയന്‍-മേരി ദമ്പതികളുടെ മകന്‍ ജെന്‍സനു (28) ആയിരങ്ങളുടെ അശ്രുപൂജ. ജെന്‍സനു വിട ചൊല്ലാന്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച ആണ്ടൂര്‍ ഗ്ലോറിസ് ഓഡിറ്റോറിയത്തിലും വസതിയിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് എത്തിയത്. ജെന്‍സന്റെ മൃതദേഹത്തിനു മുന്നില്‍ മാതാവും കുടുംബാംഗങ്ങളും വാവിട്ടുകരഞ്ഞതു കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. ഗ്ലോറിസ് ഓഡിറ്റോറിയത്തില്‍ ജില്ലാ ഭരണകൂടത്തിനുവേണ്ടി കളക്ടര്‍ ഡി.ആര്‍….

Read More

വാളത്തൂര്‍ ചീരമട്ടം ക്വാറി: ആക്ഷന്‍ കമ്മിറ്റി ധര്‍ണ നടത്തി

വൈത്തിരി: വാളത്തൂര്‍ ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ചീരമട്ടം ക്വാറി ലൈസന്‍സ് റദ്ദാക്കുക, രേഖകളില്‍ കൃത്രിമം കാണിച്ച മൈനിംഗ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസര്‍ക്കും തഹസില്‍ദാര്‍ക്കും എതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി. റഹിം അധ്യക്ഷത വഹിച്ചു. എന്‍. ബാദുഷ, ഹൈക്കോടതി അഭിഭാഷകന്‍ ടി.എസ്….

Read More

വൈത്തിരിയില്‍ ഹണി മ്യൂസിയം 14ന് പ്രവര്‍ത്തനം തുടങ്ങും

കല്‍പ്പറ്റ: ഖാദി കമ്മീഷനു കീഴിലുള്ള കണ്ണൂര്‍, വയനാട് ബീ കീപ്പിംഗ് ക്ലസ്റ്ററുകള്‍ സംയുക്തമായി വൈത്തിരിയില്‍ ഹണി മ്യൂസിയം ആരംഭിക്കുന്നു. തേനീച്ച വളര്‍ത്തല്‍, തേന്‍ ഉത്പാദനം, സംസ്‌കരണം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം എന്നിവയില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറിവ് പകരുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം ആരംഭിക്കുന്നതെന്ന് കണ്ണൂര്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി സി. മനോജ്കുമാര്‍, വയനാട് ക്ലസ്റ്റര്‍ സെക്രട്ടറി ടി.എന്‍. ഷറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മ്യൂസിയം ഉദ്ഘാടനം 14ന് രാവിലെ 10ന് ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കും….

Read More

ഒയിസ്‌ക നെല്‍ക്കൃഷി: ഞാറുനടീല്‍ നടത്തി

കല്‍പ്പറ്റ: ഒയിസ്‌ക ഇന്റര്‍നാഷണല്‍ ചാപ്റ്ററും മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് നഴ്‌സിങ് കോളജും സംയുക്തമായി കോക്കുഴിയില്‍ നടത്തുന്ന നെല്‍ക്കൃഷിയുടെ ഞാറുനടീല്‍ നടത്തി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഒയിസ്‌ക ചാപ്റ്റര്‍ സെക്രട്ടറി എല്‍ദോ ഫിലിപ്പ് ,ലൗലി അഗസ്റ്റിന്‍, സി.കെ. സിറാജുദ്ദീന്‍, വിനീത കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. യുവകര്‍ഷകരായ ബിനീഷ് അമ്പലവയല്‍, പി.കെ. അബ്ദുല്‍ റഷീദ് എന്നിവരെ ആദരിച്ചു. ചാപ്റ്റര്‍ അംഗങ്ങളും നഴ്‌സിങ് കോളജ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് കോക്കുഴിയില്‍ ഞാറ് നട്ടത്….

Read More

കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത നേതൃസമ്മേളനവും, പഠനശിബിരവും 13, 14 തീയതികളില്‍ കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത നേതൃസമ്മേളനവും പഠനശിബിരവും 13, 14 തീയതികളില്‍ ഡി പോള്‍ ഓഡിറ്റോറിയത്തില്‍ (നീതു വരകുകാലായില്‍ നഗര്‍) നടത്തും. ഗ്ലോബല്‍ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കും. കത്തോലിക്ക കോണ്‍ഗ്രസ് രൂപത സമിതി പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, ഡയറക്ടര്‍ ഫാ.ജോബി മുക്കാട്ടുകാവുങ്കല്‍, ജനറല്‍ കണ്‍വീനര്‍ സജി ഫിലിപ്പ്, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ബിനു ഏറനാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. കത്തോലിക്ക കോണ്‍ഗ്രസ് രൂപത വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, ഫൊറോന എക്‌സിക്യുട്ടീവ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന…

Read More

പോലീസുകാരന്റെ ഗോത്ര ഭാഷയിലുളള കാവ്യസമാഹാരം പി.ജി വിദ്യാര്‍ത്ഥികൾ പഠിക്കും

കല്‍പ്പറ്റ: പോലീസുകാരന്റെ ഗോത്ര ഭാഷയിലുളള കാവ്യസമാഹാരം പി.ജി വിദ്യാര്‍ത്ഥികൾ പഠിക്കും. വയനാട്, മീനങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ സിജു സി. മീനയുടെ ‘വല്ലി’യെന്ന കാവ്യസമാഹാരമാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദാനന്തബിരുദ മലയാളം വിദ്യാര്‍ത്ഥികള്‍ പഠിക്കുക. ഗോത്രസമുദായത്തിലെ പണിയ വിഭാഗത്തിലെ സംസാര ഭാഷയിലാണ് കവിത രചിച്ചിരിക്കുന്നത്. ഈ ഭാഷക്ക് ലിപിയില്ലാത്തതിനാല്‍ മലയാളത്തിലാണ് രചന. 58 കവിതകളാണ് വല്ലിയിലുള്ളത്. കവിതകള്‍ക്ക് താഴെ മലയാളം പരിഭാഷയും ഒരുക്കിയിട്ടുണ്ട്. അടുത്ത അദ്ധ്യായന വർഷം മുതലാണ് ‘വല്ലി’ എന്ന കവിതാ സമാഹാരം സിലബസിൽ…

Read More

പാചകത്തൊഴിലാളികളെ ആദരിച്ചു

പനമരം: പനമരം ഗവ:ഹയർ സെക്കന്ററി സ്കൂളിലെ ജെആർസി യൂണിറ്റ് ഓണത്തോടനുബന്ധിച്ച് പാചകത്തൊഴിലാളികളെ ഓണപ്പുടവ നൽകി ആദരിച്ചു. എച്എം ഷീജ ജയിംസ്, സീനിയർ അസിസ്റ്റന്റ് ഷിംജി, ജെആർസി കോഡിനേറ്റർമാരായ ലിസ, നിഷ, മറ്റ് അധ്യാപക അനധ്യാപക ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Read More

മഹല്ല് പ്രതിനിധി സംഗമം നടത്തി

മഹല്ല് പ്രതിനിധി സംഗമം നടത്തി.* പടിഞ്ഞാറത്തറ പഞ്ചായത്തിലെ 15 മഹല്ലിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് സുന്നി മഹല്ല് ഫെഡറേഷൻ “ഇശാറ “2024 മഹല്ല് സംഗമം സംഘടിപ്പിച്ചു. സയ്യിദ് ഷിഹാബുദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.സി ഇബ്രാഹിം ഹാജി മുഖ്യ പ്രഭാഷണം നടത്തി.ഷൗക്കത്തലി വെള്ളമുണ്ട, സാജിദ് മൗലവി എന്നിവർ വിഷയമവതരിപ്പിച്ചു. കെ സി അലിഹാജി പ്രസംഗിച്ചു. അൻവർ ഫൈസി,എ നാസർ, ഖാലിദ് ഈന്തൻ, കെ മൊയ്‌ദു, സി മുഹമ്മദ്‌,മഹല്ല് ശാക്തീകരണ ചർച്ചയിൽ പങ്കെടുത്തു. മൊയ്‌ദീൻ കുട്ടി യമാനി…

Read More