കടുവയുടെ ആക്രമണം; സർവ്വകക്ഷി യോഗം ചേർന്നു

കൽപ്പറ്റ : കടുവയുടെ ആക്രമണം; സർവ്വകക്ഷി യോഗം ചേർന്നുകടുവയുടെ ആക്രമണത്തിൽ മരോട്ടിപറമ്പിൽ പ്രജീഷ് കൊല്ലപ്പെട്ട സാഹചര്യവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഡോ.രേണു രാജ് സർവ്വകക്ഷി യോഗം വിളിച്ചു. വനത്തിൽ നിന്നും വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേ ക്കിറങ്ങുന്ന സാഹചര്യങ്ങളെ കുറിച്ചും ക്ഷീര കർഷകർ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങളെ സംരക്ഷിക്കേണ്ടതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. പ്രജീഷിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്ന് എം എൽ എ ഐ സി ബാലകൃഷ്ണൻ യോഗത്തിൽ ആവശ്യപ്പെട്ടു. പ്രജീഷിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന്…

Read More

ബലാത്സംഗ കേസ്:പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 25 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നാദാപുരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ അതിജീവിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഗം ചെയ്ത തൊണ്ടര്‍നാട് കോറോം സ്വദേശി മന്തോണി വീട്ടില്‍ അജ്‌നാസ് (22) എന്നയാളെയാണ് നാദാപുരം ഫസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്. 2020 ഡിസംബര്‍ മാസം അര്‍ദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 15 സാക്ഷികളെ…

Read More

മഠത്തുവയൽ – ബാലൻപടി റോഡ് ഉദ്ഘാടനം ചെയ്തു

 തരിയോട്: തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാർഡിലെ മഠത്തുവയൽ ബാലൻപടി റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പ്രദേശവാസികളായ ചന്ദ്രൻ മടത്തുവയൽ, പ്രക്സീ തോമസ്, നിഷ ബാലകൃഷ്ണൻ, എം.വി  വിശ്വന്ത്, എം.കെ ഉണ്ണി, എം ഗോപി, രാമൻ മടത്തുവയൽ, എം ബാലകൃഷ്ണൻ, വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Read More

വയനാട് മെഡിക്കൽ കോളേജ് ഓപ്പൺ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും കസേരകളും നൽകി ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം

മാനന്തവാടി: ഹയർസെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം  മാനന്തവാടി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ  വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തയ്യാറാക്കിയ ഓപ്പൺ ലൈബ്രറിയിലേക്ക് 300  പുസ്തകങ്ങളും രോഗികളുടെ കൂട്ടിരിപ്പുകാർക്ക് 30  കസേരകളും നൽകി. എൻ എസ് എസ് വയനാട് ജില്ലാ കൺവീനർ കെ എസ്  ശ്യാൽ വയനാട് മെഡിക്കൽ കോളേജ് സൂപ്രണ്ട് വി പി രാജേഷ്, നഴ്സിംഗ് സൂപ്രണ്ട് ബിനിമോൾ തോമസ് എന്നിവർക്കാണ്  കസേരകളും പുസ്തകവും കൈമാറിയത്. എൻഎസ്എസ് മാനന്തവാടി ക്ലസ്റ്ററിലെ  സ്കൂളുകളായ ജി.വി.എച്ച്.എസ്.എസ്. മാനന്തവാടി, ജി.കെ.എം.എച്ച്. എസ്.എസ് കണിയാരം,…

Read More

നരഭോജി കടുവയെ തൃശൂര്‍ പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി.

ബത്തേരി : പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍ കോളനിക്കവലയ്ക്കു സമീപം തോട്ടത്തില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്നലെ കുടുങ്ങിയ നരഭോജി കടുവയെ തൃശൂര്‍ പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റി. കുപ്പാടി പച്ചാടിയിലെ വന്യജീവി അഭയകേന്ദ്രത്തില്‍നിന്നു രാത്രി 12 ഓടെ പ്രത്യേക വാഹനത്തിലാണ് കടുവയെ തൃശൂരിനു കൊണ്ടുപോയത്. രാവിലെ എട്ടരയോടെയാണ് പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചത്. മുക്കിന് ഉള്‍പ്പെടെ പരിക്കുള്ള കടുവയ്ക്കു ചികിത്സ തുടങ്ങി. മറ്റൊരു കടുവയുമായുള്ള ഏറ്റുമുട്ടലില്‍ ഉണ്ടായതാണ് പരിക്കുകളെന്നാണ് വനസേനയുടെ അനുമാനം. ദേശീയ കടുവ…

Read More

ബദറുൽ ഹുദാ ക്യാമ്പസ് ഫെസ്റ്റ് സമാപിച്ചു

പനമരം : ബദറുൽഹുദാ ക്യാമ്പസ്‌ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ലൈഫ് ഫെസ്റ്റിവലായ ‘റെന്റവ്യൂ’ സമാപന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബദറുൽ ഹുദാ ജനറൽ സെക്രട്ടറി ഉസ്മാൻ മുസ്ലിയർ അധ്യക്ഷത വഹിച്ചു. റെന്റവ്യൂ’ ന്റെ പ്രമേയമായ അകലങ്ങളെ അറിയുക എന്ന ശീർഷകത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. ജാമിഅ മദീനത്തുന്നൂർ ഇർസുന്നബവി ക്യാമ്പസ്‌ ഇൻചാർജ് റഷീദുദ്ധീൻ ശാമിൽ ഇർഫാനി കാന്തപുരം, എസ്‌ എസ്‌ എഫ് വയനാട്…

Read More

കെ.എസ് ഷാൻ അനുസ്മരണം സംഘടിപ്പിച്ചു.

മാനന്തവാടി:എസ്.ഡി.പി.ഐ മാനന്തവാടി മുൻസിപ്പൽ,തവിഞ്ഞാൽ, എടവക പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. വി. സുലൈമാൻ മൗലവിയുടെ അധ്യക്ഷതയിൽ പാർട്ടി സംസ്ഥാന സമിതിയംഗം മുസ്തഫ പാലേരി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ:കെ.എ അയ്യൂബ്, പഞ്ചായത്ത് ഭാരവാഹികളായ ഷൗക്കത്തലി, ജംഷീർ,കാസിം, സൈനുദ്ധീൻ,ലുഖ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ഫൈസൽ പഞ്ചാരക്കൊല്ലി സ്വാഗതവും സുബൈർ നന്ദിയും പറഞ്ഞു.

Read More

റോഡ് ഉദ്ഘാടനം ചെയ്തു

തരിയോട് ഗ്രാമപഞ്ചായത്ത് ചെന്നലോട് വാർഡിലെ മഠത്തുവയൽ ബാലൻപടി റോഡ് തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. പ്രദേശവാസികളായ ചന്ദ്രൻ മടത്തുവയൽ, പ്രക്സീ തോമസ്, നിഷ ബാലകൃഷ്ണൻ, എം.വി വിശ്വന്ത്, എം.കെ ഉണ്ണി, എം ഗോപി, രാമൻ മടത്തുവയൽ, എം ബാലകൃഷ്ണൻ, വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Read More

പരാതിപരിഹാര അദാലത്ത് നടത്തി

പനമരം : കേരളസാമൂഹ്യ സുരക്ഷാമിഷന്റെയും പനമരം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള യു.ഡി.ഐ.ഡി കാര്‍ഡിന് അപേക്ഷിച്ചിട്ട് ലഭിക്കാത്ത അപേക്ഷകര്‍ക്കായി പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. പൂതാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി എന്നീ ഗ്രാമപഞ്ചായത്തുകളിലെ അപേക്ഷകരാണ് അദാലത്തില്‍ പങ്കെടുത്തത്. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അദാലത്ത് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍കാട്ടി, ബി.ഡി.ഒ കെ ഷീബ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.കെ സുഭാഷിണി, കേരള സാമൂഹ്യ…

Read More

ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് ഉദ്ഘാടനം ചെയ്തു

വൈത്തിരി ഗ്രാമപഞ്ചായത്തിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിലൂടെ ഇനി മുതല്‍ സ്മാര്‍ട്ടാകും. പഞ്ചായത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്റെ ക്യൂആര്‍ കോഡ് ഇന്‍സ്റ്റലേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതി ദാസ് അധ്യക്ഷത വഹിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ അതത് സമയങ്ങളില്‍ തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ്തലം വരെ മോണിറ്റര്‍ ചെയ്യുന്നതിനായി കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍,…

Read More