ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി 12 കാരൻ മരിച്ചു

മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി 12 കാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ടക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ (12) ആണ് മരിച്ചത്. ഞായർ വൈകീട്ട് ആറോടെയാണ് സംഭവം. വീടിനോട് ചേർന്ന ഷെഡിൽ കെട്ടിയിരുന്ന ചെറിയ പ്ലാസ്റ്റിക് ഊഞ്ഞാലിൽ അബദ്ധത്തിൽ കഴുത്ത് കുരുങ്ങി മരിച്ചതാണെന്നാന്ന് പ്രാഥമിക നിഗമനം. വയനാട് ഗവ.മെഡിക്കൽ കോളേജിൽ കുട്ടിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പയ്യംമ്പള്ളി സെൻ്റ് കാതറിൻസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ശാരി. അംഗീത് സഹോദരനാണ്.

Read More

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയെ പിടികൂടി

മാനന്തവാടി: കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയെ പിടികൂടി. വാളാട് പുത്തൂരിൽ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം..മദ്രസ കഴിഞ്ഞ് മടങ്ങിയ കുട്ടിയുടെ പുറകെ നടന്നു ചെല്ലുകയും, തുണിയും സഹായവും ആവശ്യപ്പെട്ട് വീട്ടിലെത്തി മറ്റൊരു കുട്ടിയെ ഭയപ്പെടുത്തുന്ന വിധം കൈക്ക് പിടിക്കുകയും ആണത്രേ ചെയ്‌തത്. ഭയന്നുവിറച്ച കുട്ടി ഉമ്മയെ വിവരം അറിയിക്കുകയും നാട്ടുകാർ ചോദ്യം ചെയ്യുകയും ചെയ്‌തു. പരസ്‌പര വിരുദ്ധമായും പ്രകോപനപരമായും സംസാരിച്ചതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും തുടർന്ന് പോലീസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്തത്.

Read More

ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു

എടവക : എസ്. ഡി. പി. ഐ. എടവക പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. യോഗത്തിൽ എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ഷുക്കൂർ ടി സ്വാഗതംപറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ടി അധ്യക്ഷനായ യോഗം എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം എ യൂസഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ, വിമന്‍ ഇന്ത്യ മൂവ്മെന്റ് രണ്ടേ നാൽ ബ്രാഞ്ച് ജോയിന്റ് സെക്രട്ടറി നാജിയ പി വി എന്നിവർ…

Read More

നാട് ഭരിക്കുന്നത്കർഷകരോട് മനസ്സലിവില്ലാത്ത സർക്കാരുകൾ:കോൺഗ്രസ്

കൽപ്പറ്റ: നാടിന് അന്നം ഒരുക്കാൻ മണ്ണിൽ പണിയെടുക്കുന്ന കർഷകരോട് മനസ്സലിവില്ലാത്ത സർക്കാറുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിൽ ഇരിക്കുന്നതെ ന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗം കുറ്റപ്പെടുത്തി. കർഷകർ ഇത്രയധികം ദുരിതം അനുഭവിച്ച ഒരു കാലവും ഇതിനു മുൻപ് ഉണ്ടായിട്ടില്ല. ധനകാര്യസ്ഥാപനങ്ങൾ വീടും കൃഷിസ്ഥലവും എല്ലാം ജപ്തി ചെയ്യാനുള്ള ശ്രമങ്ങളുമായി മുൻപോട്ടു പോകുമ്പോൾ കർഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ യാതൊരുവിധ നടപടിയും സർക്കാറുകൾ സ്വീകരിക്കുന്നില്ല, ധനകാര്യ സ്ഥാപനങ്ങൾക്ക് ഏതു വിധേനയും തങ്ങളുടെ കടം തിരിച്ചുപിടിക്കുന്നതിനുള്ള അനുമതി നൽകി, അവർ കർഷകരെ മരണത്തിലേക്ക്…

Read More

നെന്മേനി സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശിയെ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്

അമ്പലവയൽ: ഡൽഹി എയർപോർട്ടിലേക്ക് ഗിഫ്റ്റ് ആയി ഇംഗ്ലണ്ട് ഡോളർ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നൽകണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശിയെ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്. മാത്യു എമേക(30)യെയാണ് 11.11.2024 ന് സാഹസികമായി അമ്പലവയൽ പോലീസ് പിടികൂടിയത്. 2023 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായായിരുന്നു തട്ടിപ്പ്. പല തവണകളായി 4,45,000 രൂപ ഇയാൾ തട്ടിയെടുത്തു. ഒടുവിൽ തട്ടിപ്പ് ആണെന്ന് മനസിലായ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ബാങ്ക് ഇടപാടുകളുടെ…

Read More

കണ്ണൂർ എയർപോർട്ട്; കേന്ദ്ര നിലപാട് ദൗർഭാഗ്യകരം: കേരള പ്രവാസി സംഘം

കൽപറ്റ: കണ്ണൂർ അന്താരാഷ്ട്ര എയർപ്പോർട്ടിനോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ പ്രവാസി സമൂഹത്തിന് ഏറെ ഗുണകരമായ കണ്ണൂർ എയർപോർട്ടിനോട് ആരംഭകാലം മുതൽ കേന്ദ്രം തുടർന്ന് വരുന്ന നിഷേധാത്മക നിലപാട് തീർത്തും ദുർഭാഗ്യകരമാണ്. വടക്കൻ കേരളത്തിന്റെ വ്യവസായ പുരോഗതിക്ക് ഏറെ സംഭാവന നൽകുവാൻ കഴിയുന്ന കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കുക, വിമാനത്താവളത്തോട് ചേർന്ന് ഹജ്ജ് ഹൌസ് നിമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി സംഘം…

Read More

ഗ്രാമീണചരിത്ര പഠനം പ്രോത്സാഹിപ്പിക്കപ്പെടണം:ജുനൈദ് കൈപ്പാണി

തരുവണ:എസ് വൈ എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തരുവണ യിൽ സംഘടിപ്പിച്ച ചരിത്ര സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. ഗ്രാമീണ ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പ്രാദേശിക ചരിത്രത്തിൻ്റെ സാംസ്കാരികമായ വശങ്ങൾ ഉൾക്കൊള്ളുവാൻ സമൂഹം തെയ്യാറാകണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. പ്രാദേശിക ചരിത്ര ഗവേഷകൻ ഡോ. ബാവ കെ. പാലുകുന്ന് മുഖ്യപ്രഭാഷണം നടത്തി.എഴുത്തുകാരൻ ഒ.എം തരുവണ,മുഹിയിദ്ധീൻ സഅദി,സുബൈർ അഹ്‌സനി,അലി സഖാഫി,അബ്ദുറഷീദ്‌ ഉലൂമി,ഉബൈദ് സഖാഫി,റഫീഖ് കുപ്പാടിത്തറ,…

Read More

അൽ ബിർ കലാരവം അത് ലറ്റിക് ഫീസ്റ്റ സമാപിച്ചു

തരുവണ: വീ കേർ അൽബിർ ഇസ്ലാമിക് പ്രീ സ്കൂളിൽ നടന്ന കലാരവം കിഡ്സ് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന അത് ലറ്റിക്ക് ഫീസ്റ്റ സ്പോർട്സ് മീറ്റ് ശ്രദ്ധേയമായി. സീനിയർ സിവിൽ പോലീസ് ഓഫീസറും കായിക പരിശീലകനുമായ അബ്‌ദു റഹീം ഉൽഘാടനം ചെയ്തു. കുരുന്നു പ്രായങ്ങളിൽ തന്നെ കായിക മത്സരങ്ങളിലും മറ്റും പ്രചോദനം നൽകി മുന്നേറുന്ന അൽബിർ സ്കൂൾ മാതൃകാപരമാണെന്നും അന്താ രാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന് വരുന്ന കേരളത്തിലങ്ങോളമിങ്ങോളമുള്ള അൽ ബിർ പ്രീ സ്കൂൾ സംവിധാനം നാടിന്റെ പ്രതീക്ഷയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു….

Read More

എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍.

  സുല്‍ത്താന്‍ ബത്തേരി: 308.30 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി മുത്തങ്ങയില്‍ പോലീസ് പിടിയിലായി. അംഗടിമൊഗര്‍ ബക്കംവളപ്പ് അബ്ദുള്‍ നഫ്‌സലിനെയാണ്(36) ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മൈസൂരുവില്‍നിന്നും കോഴിക്കോടിനുള്ള കര്‍ണാടക ബസിലെ യാത്രക്കാരനായിരുന്നു അബ്ദുള്‍ നഫ്‌സല്‍. മയക്കുമരുന്ന് കാസര്‍ഗോഡ് ഭാഗത്ത് വില്‍പനയ്ക്ക് ബാംഗളൂരുവില്‍നിന്നു വാങ്ങിയതാണെന്നാണ് പ്രതിയുടെ മൊഴി. പിടിച്ചെടുത്ത എംഡിഎംഎയ്ക്കു രഹസ്യവിപണയില്‍ ഏകദേശം 15 ലക്ഷം രൂപ…

Read More

താരോത്സവവും കസേര ചലഞ്ച്പരിപാടിയും നടത്തി

വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് ജി എൽ പി സ്കൂളിൽതാരോത്സവവുംസ്കൂളിലേക്ക്കസേര ചലഞ്ച്പരിപാടിയും നടത്തി വാർഡ് മെമ്പർ നിസാർ കൊടക്കാടിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധിരാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തുഹെഡ്മിസ്റ്റർബീന ടീച്ചർ സ്വാഗതം പറഞ്ഞുഉപജില്ല എ ഇ ഓശ്രീ എ കെ മുരളീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തിഉപജില്ല കലോത്സവത്തിൽപങ്കെടുത്ത്മികച്ച വിജയം കരസ്ഥമാക്കിയ സ്കൂളിലെ കുട്ടികൾക്ക്ആദരം നൽകുകയും കസേര ചലഞ്ചിന്റെ ആദ്യ ഫണ്ട്എസ്.എം.സി ചെയർമാൻ മുഹമ്മദ് പി കെപ്രസിഡണ്ടിന് കൈമാറി പരിപാടിയിൽ PTA പ്രസിഡണ്ട്അബ്ദുള്ള കുന്നത്ത്. -കുര്യൻ മാസ്റ്റർ–റാഷിദ പി-നൗഫൽ പി…

Read More