ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

അമ്പലവയൽ : ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി പ്രവർത്തനങ്ങളുടെയും തൊണ്ടിമുതൽ സ്വീകരിക്കുന്നതിന്റെയും ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ. തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. 10.09.2024 ന് അമ്പലവയലിലെ ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ വച്ചു നടന്ന ചടങ്ങിൽ അഡിഷണൽ എസ്.പി വിനോദ് പിള്ള, ബത്തേരി സബ് ഡിവിഷൻ ഡി.വൈ.എസ്.പി കെ.കെ അബ്ദുൾഷരീഫ്, ജില്ലാ ഫോറൻസിക് സയൻസ് ലബോറട്ടറി അസി.ഡയറക്ടർ ഇൻ ചാർജ് ഡി.മിനി, സൈന്റിഫിക് ഓഫീസർമാരായ കെ.എസ് നരേഷ്, എൻ മുഹമ്മദ്‌ അസ്ഹറുദീൻ, ആൽവിൻ…

Read More

വയനാട് ജില്ല ജനമൈത്രി പോലീസ് മുതിർന്ന പൗരൻമാർക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പൊഴുതന: വയനാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ പൊഴുതന പഞ്ചായത്തിലെ വയോജന കൂട്ടായ്മയിലുള്ള മുതിർന്ന പൗരൻമാർക്കായി പൊഴുതന പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വച്ച് നിയമ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ജനമൈത്രി പോലീസ് വയനാട് ജില്ല അസി. നോഡൽ ഓഫീസർ കെ.എം. ശശിധരൻ ഉദ്ഘാടനം ചെയ്തു. ‘വയോജനങ്ങളും മാനസികാരോഗ്യവും’ എന്ന വിഷയത്തെക്കുറിച്ച് സിവിൽ പോലീസ് ഓഫീസർ എസ്.എസ്. അഖിൽ ക്ലാസെടുത്തു. പരിപാടിയിൽ പി. ആലി, മൊയ്തീൻ കുട്ടി, വിശ്വനാഥൻ, ഓമനയമ്മ എന്നിവർ സംസാരിച്ചു.

Read More

ഉരുൾപൊട്ടൽ ദുരന്തം: പൊലീസിനൊപ്പം നിന്നവരെ ജില്ലാ പോലീസ് ആദരിച്ചു

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്തമുഖത്ത് പോലീസിന്റെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായങ്ങളുമായി വർത്തിച്ച വ്യക്തികളെ വയനാട് ജില്ലാ പോലീസ് ആദരിച്ചു. ചൂരൽമല സ്വദേശികളായ താഴത്തെ കളത്തിൽ വീട്ടിൽ ടി.കെ. ജാഫർ അലി, തെക്കത്ത് വീട്ടിൽ ടി. ഫിറോസ്, പാളിയാൽ വീട്ടിൽ അബൂബക്കർ, ജയലക്ഷ്മി നിവാസിൽ ബി. ജയപ്രകാശ്, കാരക്കാടൻ വീട്ടിൽ കെഎ. ജംഷീദ്, മുണ്ടക്കൈ തട്ടാരക്കാട് വീട്ടിൽ ടി.കെ സജീബ്, ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനീഷ് ബി. നായർ, ലക്ഷ്വദീപ് കടമത്ത് ദ്വീപ് സ്വദേശി…

Read More

യാത്രയയപ്പ് നൽകി.

കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നും ട്രാൻസ്ഫറായിപ്പോവുന്ന അഡിഷണൽ എസ്.പി വിനോദ് പിള്ള, മാനന്തവാടി ഡി.വൈ.എസ്.പിയായിരുന്ന കെ.എസ് ഷാജി എന്നിവരെയാണ് ജില്ലാ പോലീസ് സ്നേഹാദരങ്ങളോടെ ആദരിച്ചത്. ജില്ലാ പോലീസ് മേധാവി ശ്രീ.തപോഷ് ബസുമതാരി ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉത്തര മേഖലാ ഇൻസ്‌പെക്ടർ ജനറൽ ശ്രീ. സേതുരാമൻ ഐ.പി.എസ് ഉദ്ഘാടനവും ഉപഹാരസമർപ്പണവും നടത്തി. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.എൽ ഷൈജു സ്വാഗതവും നിയുക്ത മാനന്തവാടി എ.എസ്.പി ഉമേഷ്‌ ഗോയൽ ഐ.പി.എസ്, കൽപ്പറ്റ ഡി.വൈ.എസ് പി. പി. ബിജുരാജ്,…

Read More

പശ്ചിമഘട്ടത്തില്‍ ഗവേഷണത്തിനു ആഗോള സംഘടനകള്‍ ലഭ്യമാക്കുന്ന ഫണ്ടുകള്‍ പരിശോധനയ്ക്കു വിധേയമാക്കണം: ജനകീയ സെമിനാര്‍

കല്‍പ്പറ്റ: പശ്ചിമഘട്ടത്തില്‍ ഗവേഷണത്തിനു ആഗോള സംഘടനകള്‍ ലഭ്യമാക്കുന്ന ഫണ്ടുകള്‍ സാധാരണക്കാരും കര്‍ഷകരുമടങ്ങുന്ന ഭൂരിപക്ഷ സമൂഹത്തിന്റെ നിലനില്‍പ്പിനെയും വളര്‍ച്ചയെയും ബാധിക്കുന്നതു അന്വേഷിക്കണമെന്ന് പുത്തൂര്‍വയലില്‍ നടന്ന ജനകീയ സെമിനാര്‍ കേന്ദ്ര ആഭ്യന്തര, പരിസ്ഥിതി, ധനകാര്യ മന്ത്രാലയങ്ങളോടും റിസര്‍വ് ബാങ്കിനോടും ആവശ്യപ്പെട്ടു. ഗവേഷണത്തിനു ലഭ്യമാക്കുന്ന പണം രാജ്യതാത്പര്യ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ഫണ്ടിംഗ് ആകുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന ആവശ്യവും സെമിനാറില്‍ ഉയര്‍ന്നു. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെയും പഠന-ഗവേഷണ കേന്ദ്രങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ‘സുരക്ഷിതമാണ് വയനാട്’ മുദ്രാവാക്യം ഉയര്‍ത്തിയാണ് സെമിനാര്‍ സംഘടിപ്പിച്ചത്….

Read More

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ തൊഴില്‍ രാഹിത്യം: വയനാട് ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) നിവേദനം നൽകി

കല്‍പ്പറ്റ: ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിട്ടതുമൂലം തൊഴില്‍ രഹിതരായ താത്കാലിക ജീവനക്കാര്‍ക്ക് മാസം 10,000 രൂപ വീതം വനം വകുപ്പ് നല്‍കുന്നതിനു നടപടി ആവശ്യപ്പെട്ട് വയനാട് ജില്ലാ ടൂറിസം എംപ്ലോയീസ് യൂണിയന്‍(സിഐടിയു) മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാര്‍, ജില്ലാ കളക്ടര്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്നവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതം പ്രതിസന്ധിയിലായ സാഹ്യചര്യത്തിലാണ് നിവേദനം നല്‍കിയതെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ്, എം. സെയ്ത്, ജനറല്‍ സെക്രട്ടറി വി.വി….

Read More

സൗഹാർദ്ദവും സ്നേഹവും വളർത്താൻ നാം പ്രതിജ്ഞാ ബദ്ധരാവണം: മന്ത്രി ഒ.ആർ കേളു

പനമരം: നമ്മുടെ സമൂഹത്തിൽ ഒറ്റപ്പെട്ടു കിടക്കുന്ന കുഞ്ഞുങ്ങളെ ഒക്കെ ഏറ്റെടുത്തുകൊണ്ട് അവർക്ക് ഒരു വിദ്യാഭ്യാസവും സാമൂഹിക സംസ്കാരിക മുന്നേറ്റവും ഉണ്ടാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ബദ്റുൽ ഹുദാ എന്ന സ്ഥാപനം സമൂഹത്തിന് വലിയ സേവനമാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് കേരള പട്ടിക ജാതി പട്ടിക വർഗ പിന്നോക്കക്ഷേമ മന്ത്രി ഒ ആർ കേളു പറഞ്ഞു. പനമരം ബദ്റുൽ ഹുദയിൽ പുതുതായി നിർമിച്ച ദർസ് ഹാളിൻ്റെ ഉദ്ഘാടന ചടങ്ങിൽ ഉദ്ഘാടനം പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം….

Read More

ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളില്‍ വിളവെടുപ്പ് അനുവദിക്കണം

മേപ്പാടി: ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ പ്രവേശിക്കാനും വിളവെടുപ്പ് നടത്താനും അനുവാദം നല്‍കണമെന്ന് കര്‍ഷകരുടെ യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ദുരന്തം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും ചൂരല്‍മലയിലും നിയന്ത്രണം തുടരുകയാണ്. കമുകിനു മരുന്നടിക്കാനും ഏലം വിളവെടുക്കാനും കഴിയാതെ കര്‍ഷകര്‍ പ്രയാസപ്പെടുകയാണ്. തോട്ടം തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാനുള്ള സാഹചര്യം സംജാതമായിട്ടില്ല. ചൂരല്‍മലയിലയിലും പരിസരങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ദുരിന്തബാധിതരുടെ വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളണം. കൃഷിഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് പകരം ഭൂമി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. അഖിലേന്ത്യ കിസാന്‍ മഹാസംഘ്…

Read More

കല്‍പ്പറ്റയില്‍ സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി

കല്‍പ്പറ്റ: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓണം ഫെയര്‍ തുടങ്ങി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഷെരീഫ ആദ്യവില്‍പന നടത്തി. കൗണ്‍സിലര്‍മാരായ സി.കെ. ശിവരാമന്‍, രാജാറാണി, ടി. മണി എന്നിവര്‍ പ്രസംഗിച്ചു. വൈത്തിരി അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ രാജേന്ദ്രപ്രസാദ് സ്വാഗതവും ഡിപ്പോ മാനേജര്‍ ആഭ രമേഷ് നന്ദിയും പറഞ്ഞു. ഓണം പ്രമാണിച്ച് ഫെയറില്‍ ദിവസവും രണ്ട് മുതല്‍ നാലു വരെ സബ്‌സിഡിയുള്ളത് ഒഴികെ ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം…

Read More

വികസനത്തിന് പരിഗണന നല്‍കാതെ പദ്ധതികളെയെല്ലാം എതിര്‍ക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കല്‍പറ്റ: സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങള്‍ക്ക് പരിഗണന നല്‍കാതെ, നടപ്പിലാക്കുന്ന എല്ലാ പദ്ധതികളെയും എതിര്‍ക്കുകയാണെങ്കില്‍ അത് സാങ്കേതിക വ്യാവസായിക വികസനത്തിന് തിരിച്ചടിയാവുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. കാസര്‍കോഡ്, വയനാട് ജില്ലകളിലൂടെ അന്തര്‍സംസ്ഥാന പ്രസരണ ശൃംഖലയെ ബന്ധിപ്പിച്ച് വൈദ്യുതി ബോര്‍ഡ് നിര്‍മ്മിക്കുന്ന 400 കെ.വി ഡബിള്‍ സര്‍ക്യൂട്ട് പവര്‍ ഹൈവേയുടെ ടവര്‍ ലൊക്കേഷന്‍ എ.പി 86 മുതല്‍ എ.പി 94 വരെയുള്ള റൂട്ട് കൃഷിയിടങ്ങള്‍ നശിപ്പിക്കുമെന്ന പരാതിയില്‍ ഇടപെട്ടുകൊണ്ടാണ് കമ്മീഷന്‍ ഉത്തരവ്. എന്നാല്‍ പരാതിക്കാരുടെ ഭയാശങ്കകള്‍ ദൂരീകരിക്കണമെന്നും…

Read More