സംസ്ഥാനത്ത് ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

iIതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള , ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്ക് ഏർപ്പെടുത്തി.

Read More

    ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു

    മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം ജീവിത ശൈലി ആയുർവേദ ക്ലിനിക്കിന്റെ നേതൃത്വത്തിൽ ആയുർവേദ ദിനചാരണം സംഘടിപ്പിച്ചു. ചുണ്ടമുക്ക് രണ്ടേനാൽ സാംഗ ക്ലബ്ബിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗ നിർണ്ണയ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടത്തി.   എടവക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, ആയുഷ്ഗ്രാം മെഡിക്കൽ ഓഫീസർ ഡോ….

    Read More

      എൽ.ഡി.എഫ് സുൽത്താൻ ബത്തേരി മണ്ഡലം ജാഥ സമാപിച്ചു

      എൽ ഡി എഫ് സുൽത്താൻ ബത്തേരി മണ്ഡലം ജാഥ സമാപിച്ചു. കെ റഫീഖ് ജാഥ ക്യാപ്റ്റനയും, കെ. ജെ ദേവസ്യ വൈസ് ക്യാപ്റ്റനും, സജി ചെറിയാൻ മേനേജറയും നടക്കുന്ന ജാഥ കോളിയാടി,, ചീരാൽ,കല്ലൂർ,മൂലങ്കാവ്, കൂപ്പാടി സ്‌കൂൾ,വേങ്ങൂർ,ബത്തേരി ചുങ്കം,ബീനാച്ചി,മാടക്കര എന്നി സ്വീകരണത്തിന് ശേഷം,ചുള്ളിയോട് സമാപിച്ചു.

      Read More

        പച്ചക്കറി തൈ വിതരണം ചെയ്തു

        പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025/ 26 ൽ ഉൾപ്പെടുത്തി പഞ്ചായത്ത് തല പച്ചക്കറി തൈ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ . അസ്മ. നിർവഹിച്ചു

        Read More

          വയോജന സംരക്ഷണ റാലിയും അതിക്രമങ്ങൾക്കെതിരായ ബോധവത്കരണ ദിനാചാരണവും

          ജില്ലാ സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, വയോജന കൗൺസിൽ, എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വയോജന സംരക്ഷണ ബോധവത്കരണ റാലി കളക്ടറേറ്റ് അങ്കണത്തിൽ രാവിലെ ജില്ലാ കളക്ടർ ശ്രീമതി. ഡി.ആർ. മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നടന്ന ജില്ലാതല ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.   കൽപ്പറ്റ നഗരസഭാധ്യക്ഷൻ…

          Read More

          പഞ്ചായത്ത്തല വിദ്യാഭ്യാസ മോണിറ്ററിങ് യോഗം നടത്തി

          സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊഴുതന ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത്തല വിദ്യാഭ്യാസ മോണിറ്ററിങ് യോഗം നടത്തി. സമഗ്ര ഗുണമേന്മ പദ്ധതിയിൽ ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനത്തിനായി സേട്ടുക്കുന്ന് സ്കൂളിനും സ്ഥലപരിമിതിയുള്ള അച്ചുരാനം എൽപി സ്കൂളിന് കെട്ടിട നിർമ്മാണത്തിനും ഫണ്ട് ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി അറിയിച്ചു. വിദ്യാർത്ഥികളിലെ പൊതുവിജ്ഞാനം വളർത്തുന്നതിനായി പഞ്ചായത്തിന് കീഴിലുള്ള എട്ട് സർക്കാർ സ്കൂളിലും വിദ്യാർത്ഥി- രക്ഷകർതൃ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും പൊതുവിജ്ഞാനം വളർത്തുകയാണ് ലക്ഷ്യം. കുട്ടികളിൽ…

          Read More

          സംസ്ഥാനത്ത് മഴ ശക്തമാകുന്നു; വയനാട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്.

          കൽപ്പറ്റ: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. വയനാട് ഉൾപ്പെടെ ഏഴ് ജില്ലകളിൽ കാലാവസ്ഥാ വിഭാഗം ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

          Read More

          അങ്കണവാടി കെട്ടിടത്തി‌ന് ശിലയിട്ടു.

          വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡ് കുന്നത്ത്തോട്ടം പ്രദേശത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം വി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നാണ് പിതാവിന്റെ സ്മരണാർത്ഥം അങ്കണവാടിക്ക് ആവശ്യമായ ഭൂമി സൗജന്യമായി നൽകിയത്. 20 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിർമിക്കുക. അമ്പലകുന്ന്, കോളിച്ചൽ 16, കുന്നത്ത് തോട്ടം പ്രദേശവാസികളുടെ എറെ നാളത്തെ സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കാൻ സാധിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ്…

          Read More

          പൂതാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും സ്ക്വാഡ് രൂപീകരണവും നടന്നു.

          പൂതാടി: കേണിച്ചറിയിലും പരിസരപ്രദേശങ്ങളിലും വർദ്ധിച്ചുവരുന്ന ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ.ബൂത്ത് തല സ്കാർഡുകൾ രൂപീകരിക്കും.ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി 28 തീയതി സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിക്കുന്ന നൈറ്റ് മാർച്ച് വിജയിപ്പിക്കുന്നതിനും കേണിച്ചിറ ഇന്ദിരാഭവനിൽ ചേർന്ന യോഗത്തിൽ തീരുമാനമായി കെപിസിസി മെമ്പർ കെ കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻറ് കെ ജി ബാബു അധ്യക്ഷനായിരുന്നു കെഎസ്‌യു ജില്ലാ വൈസ് പ്രസിഡൻറ് അതുൽ തോമസ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു സെബാസ്റ്റ്യൻ .നാരായണൻ നായർ…

          Read More

          വിദ്യാലയങ്ങൾ ജോലി കിട്ടാനുള്ള വിദ്യ പഠിപ്പിക്കുന്ന ഇടം മാത്രം ആവരുത്: കൽപറ്റ നാരായണൻ

          വെള്ളമുണ്ട : വിദ്യാലയങ്ങൾ ജോലി കിട്ടാനുള്ള വിദ്യ പഠിപ്പിക്കുന്ന ഇടം മാത്രം ആവരുതെന്നും സംസ്കാരവും വിവേകവും പഠിപ്പിച്ച് യഥാർഥ മനുഷ്യനാകാനുമുള്ള ഇടമായി തീരണമെന്നും എഴുത്തുകാരൻ കൽപറ്റ നാരായണൻ അഭിപ്രായപ്പെട്ടു. വെള്ളമുണ്ട ആസ്ഥാനമായി രൂപീകരിച്ച നെഹ്റു ഇക്കണോമിക് ആന്റ് എൻവയൺമെന്റൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ (നീഡ്സ് വയനാട്) ഉദ്ഘാടനം നിർവ് ഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റുവിന്റെ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പ്രസക്തി വർധിച്ച് കൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് നെഹ്റുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാനും ഒപ്പം സാമൂഹിക സേവനം ചെയ്യുവാനും സന്നദ്ധ സംഘടന രൂപീകരിക്കുന്നത്…

          Read More