ദേശീയ കായികദിനം ആചരിച്ചു.

പനമരം: പനമരം ഗവ. ഹൈസ്കൂൾ ചലഞ്ചേഴ്സ് ക്ലബ്ബിന്റെയും മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെയും ആഭിമുഖ്യത്തിൽ ആഗസ്റ്റ് 29 ദേശീയ കായികദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പനമരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നെറ്റ് ബോൾ ചാലഞ്ചിങ് മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സരങ്ങൾ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് താരം സജനാ സജീവൻ ഉദ്ഘാടനം ചെയ്തു. കായിക ലഹരി ജീവിത ലഹരിയാക്കുവാനും വിദ്യാർഥികൾ യുവാക്കൾ മോശമായ ലഹരികളിലേക്ക് വഴി തിരിയാതെ ആരോഗ്യപരമായതും മാനസികോല്ലാസം ലഭിക്കുന്നതുമായ കായികപരമായ ലഹരികളിൽ ഉണർന്നിരിക്കുവാനും ജീവിത-വിജയ ലക്ഷ്യങ്ങളിലേക്ക്…

Read More

സംസ്ഥാനത്ത് മഴ കനക്കും: ഇന്ന് 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴ പ്രവചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായും സർക്കാർ പുറത്തുവിടണം ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ച സർക്കാർ തന്നെയാണ് ഒന്നാം പ്രതി: സിപിഐ(എം.എൽ)

കൽപ്പറ്റ : സാംസ്കാരിക- കലാ രംഗത്തെ നായകന്മാരുടെ സാംസ്കാരിക ജീർണ്ണത ഭരണകൂട ഒത്താശയോടെ തുടരാൻ കേരള സർക്കാർ ഇക്കാലമെത്രയും അനുവദിച്ചു എന്നതിന് ഇടതുമുന്നണിയും കേരള ജനതയോട് മാപ്പു പറയാൻ ബാധ്യസ്ഥരാണ്. സാംസ്കാരിക – കലാ രംഗത്തെ കേരളം കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നീചവും നികൃഷ്ടവുമായ പ്രവൃത്തികളുടെ ഉടമകൾ സർക്കാർ വിലാസത്തിൽ കലാ രംഗത്ത് ആറാടാൻ നികൃഷ്ട പ്രവൃത്തികളുടെ രേഖകൾ കൈയിൽ വച്ച് അറിഞ്ഞു കൊണ്ട് സർക്കാർ അനുവദിച്ചു എന്നതുകൊണ്ടു തന്നെ സർകാരും ഭരണ നേതൃത്വവും ഇതിന് നേതൃത്വം…

Read More

കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു വീണ് പരിക്കേറ്റു

ചേകാടി: കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു വീണ് പരിക്കേറ്റു. പനമരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുറുവാ ചെറിയാമല ഉന്നതിയിലെ അജേഷിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ജോലിക്ക് പോകവേ ചേകാടി – പാക്കം റോഡിൽ കുറുവാ ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. അപ്രതീക്ഷിതമായി തൊട്ടു മുന്നിൽ കാട്ടാനയെ കണ്ടപ്പോൾ ബൈക്ക് നിർത്താൻ ശ്രമിക്കവെ മറിഞ്ഞു വീണതിനെ തുടർന്നാണ് പരിക്കേറ്റത്. പുറകിലായി വന്ന ഓട്ടോറിക്ഷ ഡ്രൈവർ സുരേഷിന്റെ നേതൃത്വത്തിൽ അജേഷിനെ പുൽപ്പള്ളിയിലെ സ്വകാര്യ…

Read More

ഫോസയും വയനാട്ടിനൊപ്പം

കൽപ്പറ്റ :ഫാറുഖ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ (ഫോസ) ജില്ലാ ചസ്റ്ററിൻ്റെയും ഫോസ സെൻട്രൽ കമ്മിറ്റി യുടേയും സംയുക്ത യോഗം കൽപ്പറ്റ യിൽ നടന്നു. ‘വയനാട് ദുരിതബാധിതർക്ക് സാന്ത്വനമാകുന്നതിന് കൗൺസലിംഗ് . ഫെസിലിറ്റേഷൻ, വിവിധ വിദ്യാഭ്യാസ പാക്കേജ് തുടങ്ങി സെൻട്രൽ കമ്മിറ്റി മുന്നോട്ടു വെച്ച വിവിധ പുനരധിവാസ പ്രവർത്തനങ്ങൾക്ക് ജില്ലാ ചാപ്റർ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.ദുരിതബാധിത പ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ച് വിവിധ ഏജൻസുകളുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷം നടന്ന പരിപാടി ഫറൂഖ് കോളേജ് പ്രിൻസിപ്പാൾ ഡോ; കെ…

Read More

കരടു വിജ്ഞാപനത്തിനെതിരെ കർഷകരുടെ പരാതി പരിസ്തിതി മന്ത്രാലയത്തിലേക്ക് അയച്ചു.

തവിഞ്ഞാൽ: പരിസ്തിതി ലോല പ്രദേശമായി കരടു വിജ്ഞാപനത്തിനെതിരെ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ 4ാം വാർഡിലെ കർഷകരുടെ പരാതികൾ വാർഡുമെമ്പർ ടി.കെ അയ്യപ്പന്റെ നേതൃത്തത്തിൽ വരയാൽ പോസ്റ്റാഫീസിൽ നിന്നും കേന്ദ്ര പരിസ്തിതി മന്ത്രാലയത്തിലേക്ക് അയച്ചു അയൽക്കൂട്ട കൺവീനറായ എം പവിത്രൻ, ഇ എം ഷറഫുദ്ദീൻ ,കെ കെ രവീന്ദ്രൻ, പിബാബു തുടങ്ങിയവർ പങ്കെടുത്തു*

Read More

കനാൽ പുനർ നിർമ്മാണത്തിന് റോഡ് പൊളിച്ചിട്ടു: തുടർനടപടികളില്ലാത്തതിൽ പ്രതിഷേധം

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ മാന്തോട്ടം കവല പ്രദേശത്തിലെ കനാലിന്റെ പുനർനിർമ്മാണത്തിനായി റോഡ് പൊളിച്ചിടുകയും ആറുമാസത്തിനുള്ളിൽ റോഡ് പുതുക്കി പണിയാമെന്ന് വാഗ്ദാനം നൽകിയിട്ടും രണ്ട് വർഷം കഴിഞ്ഞിട്ടും മാറ്റങ്ങളില്ല. തുടർന്ന് നിലവിലുള്ള ഇരുമ്പുപാലം സമീപവാസികൾക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർ ജോസ് പുളിയംകുന്നത്ത് മുഖ്യമന്ത്രിക്കും, മന്ത്രി റോഷി അഗസ്റ്റിനും നിവേദനം കൊടുത്തെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. ഈ പ്രശ്നത്തെ മുൻനിർത്തി കെ.സി.വൈ.എം തരിയോട് മേഖല ഭാരവാഹികളും യുവജനങ്ങളും സമീപവാസികളും ചേർന്ന് നിലവിലുള്ള…

Read More

വാളാട് പുന്നശ്ശേരി വട്ടോളി പേര്യയാ റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം: നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

വാളാട് പുന്നശ്ശേരി വട്ടോളി പേര്യയാ റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം: നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.* പേര്യ: തവിഞ്ഞാൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പേരിയ – വാളാട് ടൗണുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പേരിയ വട്ടോളി കാരംകോട്ട് പുന്നശ്ശേരി കോളിച്ചാൽ വാളാട് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രദേശത്തിലെ നാട്ടുകാർ ഒരുമിച്ച് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു വാളാട് നിന്ന് എളുപ്പത്തിൽ പേര്യയായിൽ എത്തിപ്പെടാവുന്ന റോഡാണ് കാലങ്ങളായി അറ്റത്ത് പണി പോലും ചെയ്യാതെ മഴക്കാലമായാൽ നടന്നു…

Read More

ബാണാസുരസാഗറിൽ കരിമീൻ വിത്ത് നിക്ഷേപിച്ചു

പടിഞ്ഞാറത്തറ : കേന്ദ്ര ഉൾനാടൻ മത്സ്യ ഗവേഷണ കേന്ദ്രത്തിൻ്റെ പട്ടികവർഗ ഉപപദ്ധതിയിൽ ഉൾപെടുത്തി ബാണാസുരസാഗർ പട്ടികവർഗ മത്സ്യസഹകരണ സംഘത്തിന് 12 രൂപ വിലയുള്ള 12,000 കരിമീൻ വിത്തും 100 കിലോ മത്സ്യ തീറ്റയും നൽകി. നിലവിൽ കൂടുകളിൽ ഗിഫ്റ്റ് തിലാപ്പിയയാണ് കൃഷി ചെയ്യുന്നത്. മൂല്യവർധിത മത്സ്യ ഇനമായി കരിമീനിനെ വിപണനം ചെയ്‌ത് സംഘത്തിന് അധിക- വരുമാനം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ കേന്ദ്രം ബെംഗളൂരു ഉപകേന്ദ്രം മേധാവി ഡോ. പ്രീത പണിക്കാർ അധ്യക്ഷയായിരുന്ന പരിപാടിയിൽ…

Read More

വീണ്ടെടുക്കാം, മാഞ്ഞുപോയ ചിരികള്‍; 136 കുടുംബങ്ങള്‍ സന്ദര്‍ശിച്ച് കരുതലായി വയനാട് പോലീസ്

മേപ്പാടി: ‘ഒപ്പം ചിരിക്കാം’ പദ്ധതിയുടെ ഭാഗമായി ആറു ദിവസത്തിനുള്ളില്‍ 136 കുടുംബങ്ങള്‍ സന്ദര്‍ശിച്ച് വയനാട് പോലീസ്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിനുശേഷം ബന്ധുവീടുകളിലും, മറ്റു വാടകവീടുകളിലും താമസിക്കുന്ന കുടുംബങ്ങളെയാണ് പോലീസ് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരുമടങ്ങുന്ന സംഘം സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തരാകാത്ത കുട്ടികളും വയോധികരുമടങ്ങുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുകയാണ് ലക്ഷ്യം. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം ഡി ക്യാപ്പ് പദ്ധതിയുടെ അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, ജനമൈത്രി…

Read More