അപേക്ഷ ഇരട്ടിയായി: ആരെയും നിരാശരാക്കാതെ സബ്സിഡി നൽകുമെന്ന് കോഫീ ബോർഡ്.
കൽപ്പറ്റ : കാപ്പി കർഷകർക്കുള്ള കോഫീ ബോർഡ് സബ്സിഡിക്ക് അപേക്ഷകരുടെ ബാഹുല്യം. വയനാടിന് ആകെ അനുവദിച്ച 13.4 ‘കോടി രൂപയുടെ സബ്സിഡിക്കായി നേരെ ഇരട്ടി തുകക്കുള്ള അപേക്ഷകളാണ് ലഭിച്ചത്. കർഷകരെ നിരാശരാക്കാതെ രണ്ട് ഘട്ടമായി സബ്സിഡി വിതരണം ചെയ്യാനാണ് കോഫീ ബോർഡിൻ്റെ നീക്കം. ചരിത്രത്തിലാദ്യമായി വയനാട് ജില്ലയിലെ കാപ്പി കർഷകർക്ക് മാത്രമായി 13.4 കോടി രൂപയാണ് സബ്സിഡി പദ്ധതികൾക്കായി കോഫീ ബോർഡ് വകയിരുത്തിയത്. തുക ലാപ്സാകാതിരിക്കാൻ വിപുലമായ ബോധവൽക്കരണവും നടത്തി. ഒപ്പം ‘കാപ്പി വില വർദ്ധനവ് കൂടി…
