തീവ്രപഠന ക്യാമ്പ് ആരംഭിച്ചു

    കാട്ടിക്കുളം: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന 104 ഗോത്രവർഗ വിദ്യാർഥികളുടെ വിജയം ലക്ഷ്യം വച്ചു പട്ടികവർഗ വികസന വകുപ്പിൻ്റെ സഹകരണത്തോടെ ഒരു മാസക്കാലത്തെ തീവ്രപഠന ക്യാമ്പ് ആരംഭിച്ചു. പി ടി എ പ്രസിഡൻ്റും കാട്ടിക്കുളം വാർഡ് മെമ്പറുമായ കെ സിജിത്തിൻ്റെ അധ്യക്ഷതയിൽ തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഞ്ജു ബാലൻ ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷൻ മെമ്പർ ജിതിൻ കെ…

    Read More

      കൊളഗപ്പാറ മേഖലയിലെ റോഡപകടങ്ങൾക്ക് തടയിടണം: റാഫ്

      സുൽത്താൻമ്പത്തേരി:നാഷണൽ ഹൈവേ 766ൽ കൽപ്പറ്റ – സുൽത്താൻ ബത്തേരി റോഡിൽ കൊളഗപ്പാറ, അമ്പലവയൽ റോഡ് ജംഗ്ഷനിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങൾ തടയാൻ അടിയന്തിര പരിഹാരം കാണണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ജില്ലാ ഘടകം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. നാഷണൽ ഹൈവേയിലൂടെ അമിത വേഗതയിലാണ് വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നത്. അമ്പലവയൽ റോഡിൽ നിന്നും എൻഎച്ചിലേക്ക് കയറുന്ന വാഹനങ്ങൾ ഓടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. ദിനംപ്രതി വർധിച്ചു വരുന്ന റോഡപകടങ്ങളും മരണങ്ങളും നിത്യ സംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസ്സുകൾ റോഡിന്ന്…

      Read More

        അച്ചൂരാനം വില്ലേജിലെ ഡിജിറ്റല്‍ സര്‍വ്വെ രേഖകള്‍ കൈമാറി

        കൽപ്പറ്റ: എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിയ്ക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് പദ്ധതിയുടെ ഭാഗമായി അച്ചൂരാനം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വെ പൂര്‍ത്തിയാക്കിയ സര്‍വ്വെ റിക്കോര്‍ഡുകള്‍ റവന്യൂ വകുപ്പിന് കൈമാറി. ജില്ലയിലെ 71253 ഹെക്ടര്‍ ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വ്വെ ഫീല്‍ഡ് ജോലികള്‍ പൂര്‍ത്തിയാക്കുകയും 230715 കൈവശ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. കളക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീക്ക് സര്‍വ്വെ ഡെപ്യൂട്ടി ഡയക്ടര്‍ ആര്‍ ബാബു ഡിജിറ്റല്‍ രേഖകള്‍ കൈമാറി. അച്ചൂരാനം വില്ലേജിലെ ഭൂനികുതി, രജിസ്‌ട്രേഷന്‍, ഭൂരേഖ പരിപാലനം തുടങ്ങിയ…

        Read More

          അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയ നേട്ടങ്ങളുമായി പൊഴുതന ഗ്രാമപഞ്ചായത്ത്

          അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകിയ നേട്ടങ്ങളുമായി പൊഴുതന ഗ്രാമപഞ്ചായത്ത് -പൊഴുതന ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് നടന്നു അടിസ്ഥാന ആവശ്യങ്ങളായ പാർപ്പിടം, കുടിവെള്ളം, യാത്രാ സൗകര്യങ്ങൾ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നേറ്റങ്ങൾ കൈവരിച്ച വികസന പദ്ധതികളുമായി പൊഴുതന ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്. പൊഴുതന റാഷ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. തോട്ടം തൊഴിലാളികളും ഗോത്ര വിഭാഗ ജനതയും തിങ്ങി പാർക്കുന്ന പൊഴുതനയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പദ്ധതികൾക്ക് മുൻഗണന നൽകിയതായി പ്രസിഡന്റ്…

          Read More

          നമ്പ്യാർകുന്ന് ചീരാൽ മേഖലയിൽ ഭീതി പരത്തിയ പുലി കൂട്ടിൽ കുടുങ്ങി

          ചീരാൽ: കല്ലൂര്‍ നമ്പിയർകുന്നില്‍കുന്നില്‍ ദിവസങ്ങളോളം ഭീതി വിതച്ചിരുന്ന പുലി കൂട്ടില്‍ കുടുങ്ങി. പുലി നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. പുലി കൂട്ടില്‍ കുടുങ്ങിയ വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ ആദ്യം കൂടു വെച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു സ്ഥലത്തായി പുലിയുടെ ആക്രമണം. പിന്നീട് അവിടെയും രണ്ടാമതൊരു കൂടു കൂടി വെച്ചു. ആ കൂട്ടിലാണ് പുലി കുടുങ്ങിയത്. കെണിയില്‍ കുടുങ്ങിയതിന് സമീപമുള്ള ഒരു വീട്ടില്‍ നിന്നും ഇന്നലെ രാത്രി പുലി ഒരു കോഴിയെ പിടികൂടിയിരുന്നു….

          Read More

            ട്രഷറിയിലെത്തുന്ന അവശരായ മുതിർന്ന പൗരന്മാർക്ക് കാലതാമസം കൂടാതെ ഇടപാട് പൂർത്തിയാക്കാൻ കഴിയണം: മനുഷ്യാവകാശ കമ്മീഷൻ

            തിരുവനന്തപുരം : സംസ്ഥാനത്തെ ട്രഷറികളിലെത്തുന്ന അവശരായ മുതിർന്ന പൗരന്മാർക്ക് കാലതാമസം കൂടാതെ ട്രഷറി ഇടപാടുകൾ പൂർത്തിയാക്കി നൽകാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.   മുതിർന്ന പൗരന്മാരോട് മാന്യമായി പെരുമാറാൻ ട്രഷറി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും കമ്മീഷൻ തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസർക്ക് നിർദ്ദേശം നൽകി.   2024 ഓഗസ്റ്റ് 29 ന് കുടുംബ പെൻഷൻ വാങ്ങാൻ നെയ്യാറ്റിൻകര പെൻഷൻ പേമെന്റ് സബ്ട്രഷറിയിലെത്തിയ രോഗിയായ അമ്മയെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചെന്ന…

            Read More

              കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി

              കൽപ്പറ്റ : കേരളത്തിലെ സഹകരണ മേഖലയിലെ ജീവനക്കാരുടെ നിരവധി ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപെട്ടു കൊണ്ട് സി ഇ ഒ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വന പ്രകാരം വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി മാർച്ചും ധർണയും നടത്തി. സഹകരണ ജീവനക്കാരുടെ ശമ്പളപരിഷകരണ നടപടികൾ ഊർജിതമാക്കുക, അന്യായമായ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങൾ ലഘുകരിക്കുക, സഹകരണ മേഖലയിൽ മെഡി സെപ് പദ്ധതി ഉടൻ നടപ്പിലാക്കുക, പെൻഷൻ ഇൻസെന്റീവ് വിതരണത്തിലെ കാല താമസം ഒഴിവാക്കുക…

              Read More

                തയ്‌ക്വാൻഡോ അക്കാഡമി കൽപറ്റയിൽ തുടക്കമായി

                കൽപറ്റ : അമേച്ചർ ത്വയ്കോൺഡോ അസോസിയേഷൻ വയനാടിൻ്റെ കീഴിൽ കൽപറ്റ ത്വയ്കോൺ ഡോ അക്കാഡമി കൽപറ്റ എമിലിയിലെ കെൻയു റിയു കരാത്തെ അക്കാഡമിയിൽ തുടക്കമായി . കൽപറ്റ മുനിസിപ്പിൽ ചെയർമാൻ പി. വിശ്വനാഥൻ ഉത്‌ഘാടനം ചെയ്തു . കെൻ യുറിയു കരാത്തേ ഡോ അസോസിയേഷൻ ഇന്ത്യ ചീഫ് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ അദ്ധ്യക്ഷത വഹിച്ചു. അമേച്ചർ ത്വയ്കോൺഡോ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കെ മുഖ്യാതിഥി…

                Read More

                  തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പോളിങ് സാമഗ്രികള്‍ ഇന്ന് വിതരണം ചെയ്യും.

                  കൽപ്പറ്റ: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. വോട്ടിങ് മെഷീനുകള്‍, പോളിങ് സാമഗ്രികള്‍ ഇന്ന് (ഡിസംബര്‍ 10) രാവിലെ എട്ട് മുതല്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഗ്രാമപഞ്ചായത്ത് ബൂത്തുകളിലേക്ക് മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് വിതരണം ചെയ്യുക. നഗരസഭകളിലെ ബൂത്തുകളില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണുണ്ടാവുക.   മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികള്‍ മാനന്തവാടി…

                  Read More

                  വനമേഖലയിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം: മന്ത്രി ഒ.ആര്‍ കേളു

                  കൽപ്പറ്റ: ജില്ലയിലെ ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേര്‍ന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കളക്ടറേറ്റില്‍ ചേര്‍ന്ന മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസിലാക്കി വനമേഖലകളിലൂടെയുള്ള രാത്രികാല യാത്രകള്‍ ഒഴിവാക്കണം. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ രാത്രി സമയങ്ങളില്‍ വനപാതയിലൂടെ സഞ്ചരിക്കരുതെന്നും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും മന്ത്രി അറിയിച്ചു. കാട്ടാന, കടുവ തുടങ്ങിയ…

                  Read More