എം എല്‍ എ കെയറിന്റെ ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ആരംഭിച്ചു
കല്‍പ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ആളുകള്‍ക്ക് വാടക വീടുകളിലേക്ക് മാറുമ്പോള്‍ അവശ്യ സാധനങ്ങളും, ഫര്‍ണ്ണിച്ചര്‍, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി. സിദ്ധിഖ് നേതൃത്വം നല്‍കുന്ന എം എല്‍ എ കെയറിന്റെ ഭാഗമായിട്ടാണ് സാധന സാമഗ്രികള്‍ വിതരണം ചെയ്തത്. ദുരന്തമുണ്ടായി ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ നിരവധിയായ പ്രവര്‍ത്തനങ്ങള്‍ എം എല്‍ എ കെയറിന്റെ ഭാഗമായി നടത്തി വരുന്നുണ്ട്. നേരത്തെ ദുരന്തമുണ്ടായ…
