നാടിൻറെ സാംസ്കാരിക ഉത്സവമായി തരിയോട് പഞ്ചായത്ത് വായനശാല ഉദ്ഘാടനം
കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച വായനശാലയുടെ ഉദ്ഘാടന പരിപാടി ‘സാഹിതി 2025’ സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യം കൊണ്ടും വ്യത്യസ്തമായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. പ്രമുഖ എഴുത്തുകാരനും കവിയുമായ കൽപ്പറ്റ നാരായണൻ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഡോ സോമൻ കടലൂർ എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി. സാഹിത്യകാരന്മാരെ ആദരിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് നിർവഹിച്ചു. ജില്ലയിലെ…
