സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച്; 5 ദിവസത്തെ വേതനം നൽകണം; സർക്കാർ ഉത്തരവിറക്കി.

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗ്ഗനിർദേശങ്ങൾ അറിയിച്ച് സർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നൽകണം. ശമ്പള തുക കണക്കാക്കുന്നത് 2024 ഓഗസ്റ്റ് മാസത്തെ മൊത്ത ശമ്പളം അടിസ്ഥാനമാക്കി. സമ്മതപത്രം ഡിഡിഒമാർ സ്വീകരിക്കും. അഞ്ച് ദിവസത്തെ വേതനം നൽകുന്നവർക്ക് മൂന്ന് ഗഡുക്കളായി നൽകാമെന്ന് മാർഗനിർദേശം. 5 ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നവർക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തിൽ 10 ഗഡുക്കളായി നൽകാം. സംഭാവന…

Read More

മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉൽഘാടനം ചെയ്തു.

തിരുനെല്ലി : തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പുതിയതായി 4,56000 രൂപ ചിലവഴിച്ച് നിർമ്മിച്ച മാലിന്യ സംസ്കാരണ പ്ലാന്റിന്റെ ഉൽഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എൻ. ഹരീന്ദ്രൻ നിർവഹിച്ചു. തിരുനെല്ലി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ. വി. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു, ക്ഷേത്രം മാനേജർ പി. കെ. പ്രേമചന്ദൻ, ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി. കെ. വാസുദേവനുണ്ണി, എം. പത്മനാഭൻ, ക്ഷേത്ര ജീവനക്കാർ എന്നിവർ സന്നിഹിതരായി.

Read More

    വൈബായി വയനാടൻ വെൽനസ്

    കൽപ്പറ്റ: ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവിതശൈലീ രോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം- വൈബ് 4 വെൽനെസ് ക്യാംപയിനിന്റെ ജില്ലാതല പ്രീലോഞ്ചിങ്‌ പരിപാടികൾ കൽപ്പറ്റയിൽ നടന്നു. സിനിമാതാരവും ഫിറ്റ്നസ് കോച്ചുമായ അബൂ സലീം വർകൗട്ട് ഫോർ വെൽനസിലൂടെ പ്രീലോഞ്ചിങ്ങ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുലർകാലം ഫിറ്റ്നസ് ക്ലബ്ലിന്റെ മ്യൂസിക്കൽ വർക്കൗട്ടും അരങ്ങേറി. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാരംഭിച്ച വാക് ഫോർ…

    Read More

      അതീവ ജാഗ്രതയോടെ വോട്ടെണ്ണലിലേക്ക് നീങ്ങാൻ UDF: ഏജന്റുമാർക്ക് കർശന നിർദ്ദേശം

      തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണൽ നടപടികൾ ആരംഭിക്കാനിരിക്കെ, അത്യന്തം ജാഗ്രത പാലിക്കാൻ പ്രവർത്തകർക്കും ഏജന്റുമാർക്കും യുഡിഎഫ് നേതൃത്വം കർശന നിർദ്ദേശം നൽകി. ബൂത്തുകളിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ കണക്കും വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.   ഓരോ ബൂത്തിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണം വ്യക്തമാക്കുന്ന ‘ഫോം 17 സി’ രേഖകൾ സമാഹരിച്ച് ജില്ലാതലത്തിൽ പരിശോധിക്കാൻ യുഡിഎഫ് തീരുമാനിച്ചു. ഏജന്റുമാർക്ക് ഉദ്യോഗസ്ഥർ നൽകിയ ഈ ഔദ്യോഗിക രേഖയിലെ കണക്കുകളും വോട്ടിംഗ് യന്ത്രത്തിലെ കണക്കുകളും ഒത്തുനോക്കി മാത്രമേ വോട്ടെണ്ണൽ…

      Read More

      ജെ.ആര്‍.സി സ്‌കാര്‍ഫിങും സമ്മാനദാനവും നിർവഹിച്ചു

      കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ യു.പി സ്‌കൂളില്‍ ജെ.ആര്‍.സി അംഗങ്ങളുടെ സ്‌കാര്‍ഫിങും ഗാന്ധിജയന്തി ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം ഷമീര്‍ നിര്‍വഹിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജെ.ആര്‍.സി ഫസ്റ്റ് എയ്ഡ് ബോക്‌സ് സ്‌കൂളിന് കൈമാറി. പ്രധാന അധ്യാപിക സാലി മാത്യു, എന്‍.ജസ്‌ന, എം. അബ്ദുല്‍ ഗഫൂര്‍, പി.ജെ റൈചല്‍ എന്നിവര്‍ സംസാരിച്ചു.

      Read More

        വനം-വന്യജീവി- മാനുഷിക സംരക്ഷണം സർക്കാർ ഉറപ്പുവരുത്തി: മന്ത്രി എ. കെ ശശീന്ദ്രൻ

        വനം-വന്യജീവി- മാനുഷിക സംരക്ഷണം സർക്കാർ ഉറപ്പുവരുത്തി: മന്ത്രി എ. കെ ശശീന്ദ്രൻ   വിഷൻ 2031 വനം വകുപ്പ് സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു   വനം – വന്യജീവി – മാനുഷിക സംരക്ഷണം ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാറെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കാടിന് സംരക്ഷണം നാടിന് വികസനം എന്ന പേരിൽ വനം വകുപ്പ് സുൽത്താൻ ബത്തേരി നഗരസഭാ ഹാളിൽ സംഘടിപ്പിച്ച വിഷൻ 2031 സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി….

        Read More

        ഉർദു അധ്യാപകരുടെ ജില്ലാ സംഗമം നടത്തി

        കൽപറ്റ: എം. ജി. റ്റി ഹാളിൽ നടന്ന വയനാട് ജില്ലാ ഉർദു അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.യു.ടി.എ ജില്ല പ്രസിഡണ്ട് കെ.മമ്മൂട്ടി തരുവണ അധ്യക്ഷത വഹിച്ചു. കെ.യു.ടി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ നജീബ് മണ്ണാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ അലി.കെ, അസീസ് ഒ.പി, രാജീവൻ .പി, ബീനമേബ്ൾ എന്നിവരെ മെമെൻ്റോ നൽകി ആദരിച്ചു….

        Read More

          കെ പി എസ് ടി എ റജീന ബക്കറെ അനുമോദിച്ചു

          മീനങ്ങാടി : സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനത്തെ മികച്ച കമ്മ്യൂണിറ്റി പോലീസ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട മീനങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക റജീന ബക്കറെ കെ പി എസ് ടി എ മീനങ്ങാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് അർപ്പണമനോഭാവത്തോടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ടീച്ചറുടെ നേതൃത്വത്തിൽ നടക്കുന്നത്. കഴിഞ്ഞ പത്തു വർഷമായി ടീച്ചറാണ് സ്കൂളിലെ എസ് പി സി പദ്ധതിയുടെ സി പി ഒ . കെ പി എസ് ടി എ…

          Read More

          അന്നനിധി പദ്ധതി ഉദ്ഘാടനo ചെയ്തു.

          കല്‍പ്പറ്റ: വയനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ പള്ളിതാഴെ ശംസുല്‍ ഉലമ സ്മാരകഹാളില്‍ വെച്ച് അന്നനിധി എന്ന പദ്ധതി ഉദ്ഘാടന കര്‍മ്മം സൊസൈറ്റി രക്ഷാധികാരിയും ഷൈക്ക്‌സ് ഗ്രൂപ്പ് ഓഫ് കമ്പനിസ് ചെയര്‍മാനുമായ മുക്കോണി ഉസ്മാന്‍ സാഹിബ് നിര്‍വഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ഹാരിസ് തന്നാനി അധ്യക്ഷം വഹിച്ചു. ചടങ്ങില്‍ പി. പി. മുഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. സി. മൊയ്തീന്‍ കുട്ടി, പി.കെ. അബു, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പി. വിനോദ് കുമാര്‍, എം. കെ.ഷിബു,എം. കമറുദീന്‍ എന്നിവര്‍…

          Read More

            താമരക്ക് വോട്ട് ചെയ്യാൻ പോളിങ് ഓഫീസർ പറഞ്ഞതായി ആരോപണം, പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ.

            താമരക്ക് വോട്ട് ചെയ്യാൻ പോളിങ് ഓഫീസർ പറഞ്ഞതായി ആരോപണം, പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകർ. പനമരം ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലെ തേർഡ് പോളിംഗ് ഓഫീസർക്കെതിരെയാണ് പരാതി. വോട്ട് ചെയ്തിറങ്ങിയ 4 പേരാണ് ആക്ഷേപം ഉന്നയിച്ചത്. യുഡിഎഫ് ജില്ലാ കൺവീനർ എച്ച്.ബി പ്രദീബ് മാസ്റ്റർ ബൂത്തിലെത്തി റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകി.

            Read More