കർഷക ആത്മഹത്യ: ആം ആദ്മി പാർട്ടി കലക്ടറേറ്റ് ധർണ നടത്തി

 കൽപറ്റ: കേരളത്തിൽ കാർഷിക മേഖലയിലെ നയങ്ങൾ കാരണം കർഷകരുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം വർധിച്ചു വരികയാണെന്നും കർഷകരെ കുരുതി കൊടുക്കുന്ന സർക്കാർ നയങ്ങളിൽ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രടറി ജയദേവ് ഉദ്ഘാടനം ചെയ്തു. കേരളം കർഷക സൗഹൃദ സംസ്ഥാനമല്ലാതായി മാറിക്കൊണ്ടിരിക്കുക്കയാണെന്നും, പി.ആർ.എസ് സംവിധാനം നിർത്തലാക്കുകയും പഞ്ചാബ് ആം ആദ്മി സർക്കാർ നടപ്പിലാക്കിയത് പോലെ മണിക്കൂറുകൾക്കുള്ളിൽ കർഷകൻ്റെ അക്കൗണ്ടിലേക്ക് നേരിട്ട് പണം നല്കുന്ന സംവിധാനം കേരളത്തിലും നടപ്പിലാക്കണം…

Read More

    കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി.

    കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. പുത്തൻകുന്ന് കുണ്ടുവായിൽ സ്വദേശി മൊയ്തീൻ കുട്ടി (56)യുടെ മൃതദേഹമാണ് കാരാപ്പുഴ സ്‌പിൽവേയ്ക്ക് സമീപത്ത്നിന്ന് കണ്ടെത്തിയത്.കഴിഞ്ഞ 28-ാം തീയതിമുതൽ ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ സൗദ,മക്കൾ ഷഹനാ ഷെറിൻ,ഹംന.

    Read More

      കടകള്‍-സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം വിതരണം ചെയ്യും: മന്ത്രി ഒ.ആര്‍ കേളു

      മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കടകള്‍, സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം വേഗത്തില്‍ വിതരണം ചെയ്യുമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. ടൗണ്‍ഷിപ്പില്‍ ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്ന 178 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനുള്ള നറുക്കെടുപ്പില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നറുക്കെടുപ്പ് സുതാര്യവും കൃത്യതയും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിതാന്ത ജാഗ്രതയാണ് പുലര്‍ത്തിയത്.ഗുണഭോക്താക്കള്‍ നറുക്കെടുപ്പില്‍ തിരഞ്ഞെടുക്കുന്ന വീടുകള്‍ മറ്റു ഗുണഭോക്താക്കള്‍ക്ക് വെച്ചു മാറാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ടൗണ്‍ഷിപ്പില്‍ വീടുകള്‍ കൈമാറുന്നത്….

      Read More

      ‘മക്കളോടൊപ്പം’ സൗജന്യ പഠനസാമഗ്രികൾ കൈമാറി

      വെള്ളമുണ്ട: ഗ്രാമപഞ്ചായത്ത് തനത് വിദ്യാഭ്യാസ പിന്തുണ പദ്ധതി “മക്കളോടൊപ്പം “പരിപാടിയുടെ ഭാഗമായി വാളാരംകുന്ന് ഊരിലെ അമ്പതോളം വരുന്ന മുഴുവൻ ഗോത്ര വിദ്യാർത്ഥികൾക്കും സൗജന്യ പഠന സാമഗ്രികൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സ്‌പൈസസ് സ്പോട്ടും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശാരദ അത്തിമറ്റം അധ്യക്ഷത വഹിച്ചു. സ്‌പൈസസ് സ്പോട്ട് സി.ഇ.ഒ നിസാർ എം.പി, നയൻ‌താര. സി.എൻ,ഉഷാകുമാരി എം.കെ,ജോസ്….

      Read More

        കള്ളാടി – ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നിർത്തിവയ്ക്കണം : ആം ആദ്മി പാർട്ടി

        കൽപ്പറ്റ: ജനത്തിൻ്റെ ജീവനും സ്വത്തിനും സംരക്ഷകരായി മാറേണ്ട ഗവണ്മെൻ്റ് ജനങ്ങളുടെ അന്തകരായി മാറുന്നത് വേദനാജനകമാണ്. ആനക്കാംപൊയിൽ – കള്ളാടി ചുരം ചർച്ച തുടങ്ങിയ കാലം മുതൽ പരിസ്ഥിതിപ്രവർത്തകരും പൊതുപ്രവർത്തകരും വയനാട്ടിലെ വിവിധ സംഘടനകളും ഈ തുരങ്കപാതയെക്കതിരേ നിലപാട് എടുത്തിട്ടുള്ളതാണ്. നിലവിലുള്ള താമരശ്ശേരി ചുരത്തിൽ കൂടിയുള്ള യാത്ര ദുഃസ്സഹമാക്കി കൊണ്ട് വയനാട്ടിലെ സാധാരണക്കാരായ ജനങ്ങളെ സമ്മർദ്ദത്തിലാക്കിക്കൊണ്ടാണ് മുൻ എൽ.ഡി.എഫ് ഗവണ്മെൻ്റ് കൃത്യമായ പരിസ്ഥിതി പഠനം പോലും നടത്താതെ തുരങ്കപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത്. ജനങ്ങളുടെ നികുതിപ്പണം വാങ്ങിക്കൊണ്ട് ജനങ്ങളുടെ ജീവനെടുക്കുന്ന…

        Read More

        എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയില്‍

        ബത്തേരി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. മൊറയൂര്‍, അക്കപ്പറമ്പില്‍ വീട്ടില്‍ സുലൈമാനെ(39)യാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 10.11.2023 തീയതി വൈകുന്നേരം മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് 0.61 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ പിടികൂടിയത്. എസ്.ഐ ടി. കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഓമാരായ അരുണ്‍ജിത്ത്, സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. ഇയാള്‍ സഞ്ചരിച്ച KL 84 9461 മഹിന്ദ്ര താര്‍ ജീപ്പും കസ്റ്റഡിയിലെടുത്തു.

        Read More

          കെ പി സി സി സംസ്കാര സാഹിതി കലാജാഥ ഫെബ്രുവരി 8,9 തീയ്യതികളിൽ വയനാട്ടിൽ.

          കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫ്പുതുയുഗ യാത്രയുടെ പ്രചരണാർത്ഥം കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്ഥാന കലാജാഥക്ക് ഫെബ്രുവരി 8 ന് ഞായറാഴ്‌ 5 മണിക്ക് മാനന്തവാടി 9ന് തിങ്കളാഴ്ച 11 മണിക്ക് ബത്തേരി 2 മണി കൽപ്പറ്റ എന്നിവിടങ്ങളിൽ സ്വീകരണം നൽകാൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. സുന്ദർരാജ് എടപ്പെട്ടി, സലീം താഴത്തൂർ,…

          Read More

          പാഠ്യപദ്ധതിയില്‍ കല-കായിക-ആരോഗ്യ വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നത് പ്രശംസനീയം 

          ബത്തേരി: ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ കലാ-കായിക-ആരോഗ്യ വിദ്യാഭ്യാസം എന്നിവ ഉള്‍പ്പെടുത്തുന്നത് പ്രശംസനീയമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍. പാഠപുസ്തക പരിഷ്‌ക്കരണത്തിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ജില്ലാ വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടന്ന ജില്ലാതല ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യ പദ്ധതിയിലെ പൊതു സമീപനം, ഭാഷാ സാഹിത്യം, വിലയിരുത്തല്‍, ഭരണഘടനാ മൂല്യങ്ങള്‍, സാമൂഹ്യ ശാസ്ത്രം, സാങ്കേതിക വിദ്യാഭ്യാസം, കലാ -കായിക വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ പൊതുചര്‍ച്ച നടന്നു.   പുതിയ പാഠ്യ പദ്ധതിയിലൂടെ കൂടുതല്‍ സൗകര്യപ്രദവും…

          Read More

          ആദ്യഘട്ട സെൻസസ് വേതനം ഓണത്തിന് മുൻപേ ലഭ്യമാക്കണം: കെ.എസ്.എസ്.ടി.എഫ്.

          കൽപ്പറ്റ: ജൂലൈ മുപ്പത്തിയൊന്നിന് മുൻപ് തന്നെ ആദ്യഘട്ട സെൻസസ് വിജയകരമായി പൂർത്തിയാക്കിയ മുഴുവൻ അധ്യാപകർക്കുമുള്ള വേതനം ഓണത്തിന് മുൻപേ വിതരണം ചെയ്യണമെന്ന് കേരള സ്‌റ്റേറ്റ് സ്‌കൂൾ ടീച്ചേഴ്‌സ് ഫ്രണ്ട് നേതൃയോഗം ആവശ്യപ്പെട്ടു. കേരളത്തിൽ ഒന്നാമതായി സെൻസസ് ആദ്യഘട്ടം പൂർത്തീകരിച്ചത് വയനാട് ജില്ലയായിരുന്നു. ഇത് വയനാട് ജില്ലയിലെ അധ്യാപകരുടെ കഠിന പരിശ്രമഫലമായിരുന്നു. ഈ വിജയത്തിൽ വയനാട് ജില്ലാ കളക്ടർ ശ്രീമതി മേഘശ്രീ ഡി ആർ ഐഎഎസ് ആദ്യഘട്ട സെൻസസിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. അടുത്ത ഫെബ്രുവരി മാസത്തിൽ…

          Read More

            തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു

            കല്‍പ്പറ്റ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും ആദ്യ വില്‍പനയും കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് വലിയ സംഭാവന നല്‍കുന്നതിനൊപ്പം സമൂഹത്തിലെ അവശരായ വലിയൊരു വിഭാഗത്തിന് കൈത്താങ്ങാണ് സംസ്ഥാന ഭാഗ്യക്കുറിയെന്ന് അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശിഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി.എസ്. രജനി,…

            Read More