‘മക്കളോടൊപ്പം’ സൗജന്യ പഠനസാമഗ്രികൾ കൈമാറി

വെള്ളമുണ്ട: ഗ്രാമപഞ്ചായത്ത് തനത് വിദ്യാഭ്യാസ പിന്തുണ പദ്ധതി “മക്കളോടൊപ്പം “പരിപാടിയുടെ ഭാഗമായി വാളാരംകുന്ന് ഊരിലെ അമ്പതോളം വരുന്ന മുഴുവൻ ഗോത്ര വിദ്യാർത്ഥികൾക്കും സൗജന്യ പഠന സാമഗ്രികൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സ്‌പൈസസ് സ്പോട്ടും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശാരദ അത്തിമറ്റം അധ്യക്ഷത വഹിച്ചു. സ്‌പൈസസ് സ്പോട്ട് സി.ഇ.ഒ നിസാർ എം.പി, നയൻ‌താര. സി.എൻ,ഉഷാകുമാരി എം.കെ,ജോസ്….

Read More

ശുചിത്വ ക്വിസ്മത്സരം നടത്തി

മീനങ്ങാടി : ജില്ലാ ശുചിത്വ മിഷന്റെ നേത്യത്വത്തില്‍ മാലിന്യ മുക്ത നവകേരള ക്യാമ്പയിന്‍, സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്‍ എന്നിവയുടെ ഭാഗമായി ജില്ലാതല ശുചിത്വ ക്വിസ് മത്സരം നടത്തി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യുണിറ്റി ഹാളില്‍ നടന്ന മത്സരത്തില്‍ യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നായി 108 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. നവ കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു ക്വിസ് നിയന്ത്രിച്ചു. മത്സരത്തില്‍ യു പി വിഭാഗത്തില്‍ പാര്‍വ്വതി മാരാര്‍, ഇ. പാര്‍വണ ടീം ഒന്നാം സ്ഥാനവും…

Read More

ഡോക്ടർ എപിജെ പബ്ലിക് സ്കൂൾ മൂന്നാം വാർഷികം ആഘോഷിച്ചു.

പനമരം : പച്ചിലക്കാട് ഡോ: എപിജെ പബ്ലിക് സ്കൂളിന്റെ മൂന്നാം വാർഷിക ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കലക്ടർ റെജി ജോസഫ്, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂർ, മാനന്തവാടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ മാർട്ടിൻ ലോവൽ , കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ്, ഇമാം ഹനീഫ റഹ്മാനി, ഫാദർ വർഗീസ് മറ്റമന , ഹോപ്പ് ഇന്ത്യ ഫൗണ്ടേഷൻ…

Read More

സാക്ഷരതാ മിഷന്‍ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു

കൽപ്പറ്റ : വയനാട് സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലാതല കോര്‍ കമ്മിറ്റി രൂപീകരണ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയിലെ തെരഞ്ഞെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടത്തുന്ന പദ്ധതിയാണ് വയനാട് സമ്പൂര്‍ണ്ണ ആദിവാസി പ്രാഥമിക വിദ്യാഭ്യാസ പദ്ധതി. യോഗത്തില്‍…

Read More

സാമൂഹ്യ പ്രതിരോധം; ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു

കൽപ്പറ്റ : സാമൂഹ്യ നീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പ്രതിരോധ പ്രവര്‍ത്തനമായ പ്രൊബേഷന്‍ ആന്‍ഡ് ആഫ്റ്റര്‍ കെയര്‍ സേവനങ്ങളുടെ ഭാഗമായി ജില്ലാതല സെമിനാര്‍ സംഘടിപ്പിച്ചു. വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെ സഹായത്തോടെ കുറ്റകൃത്യങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കാനും കുറ്റകൃത്യങ്ങള്‍ ഇല്ലായ്മ ചെയ്യാനുമുള്ള ഇടപെടല്‍ നടത്തുകയാണ് സെമിനാറിലൂടെ. എം.എസ്.ഡബ്ല്യൂ, നിയമ വിദ്യാര്‍ത്ഥികള്‍, ജയില്‍ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച സെമിനാറില്‍ മാറുന്ന കാലത്തെ കുറ്റകൃത്യങ്ങള്‍, തിരുത്തല്‍ പ്രക്രിയ രീതികള്‍, പുനരധിവാസ വെല്ലുവിളികള്‍…

Read More

‘ചങ്ങാതി’ പദ്ധതിക്ക് പനമരത്ത് തുടക്കം

പനമരം : സംസ്ഥാന സാക്ഷരതാ മിഷന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പാക്കുന്ന ചങ്ങാതി പദ്ധതിക്ക് പനമരം ഗ്രാമപഞ്ചായത്തില്‍ തുടക്കമാവുന്നു. നിരക്ഷരര്‍, മലയാളം അറിയാത്ത അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്ക് ഹമാരി മലയാളം പാഠാവലി ഉപയോഗിച്ചാണ് ക്ലാസ്സുകള്‍ നല്‍കുന്നത്. പദ്ധതിക്ക് നേതൃത്വം നല്‍കാന്‍ ഇന്‍സ്ട്രകര്‍മാരെ നിയോഗിക്കും. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യക്ക് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ് പദ്ധതി രൂപരേഖ കൈമാറി. പനമരം ഗവ ഹൈസ്‌കൂള്‍ പരിസരത്ത് ഇന്ന് (ഞായര്‍ )പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്താനുള്ള…

Read More

എം.എസ്.എം.ഇ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു

കൽപ്പറ്റ :- സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയും സംയുക്തമായി സൂക്ഷ്മ-ചെറുകിട-ഇടത്തര സംരംഭകര്‍ക്ക് ഫിനാന്‍സ്, ടാക്സ്, ഓഡിറ്റ് എന്നീ സാമ്പത്തിക വിഷയങ്ങളിലെ സംശയ നിവാരണത്തിനും വിദഗ്ധ സേവനത്തിനും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് 1 വരെ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കും. കലക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ നടന്ന പരിപാടി സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്…

Read More

ജില്ലയിലെ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം :- ജില്ലാ വികസന സമിതി

കൽപ്പറ്റ :   ജില്ലയിലെ വിവിധ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ ആസ്ഥാനത്തടക്കമുള്ള റോഡുകളുടെ ശോചനീയാവസ്ഥ, പുനരുദ്ധാരണം എന്നിവ അടിയന്തിരമായി പരിഹരിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലേക്ക് ചോള തണ്ട്, തീറ്റപ്പുല്‍, വൈക്കോല്‍ എന്നിവ കൊണ്ടുവരുന്നത് കര്‍ണ്ണാടക സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ ക്ഷീര കര്‍ഷകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. തീറ്റപ്പുല്‍ കൃഷി…

Read More

മിസ്റ്റർ വയനാട് ചാമ്പ്യൻഷിപ് മത്സരം നാളെ ബത്തേരിയിൽ

ബത്തേരി : വയനാട് അത്ലറ്റ് ഫസിക് അല്ലെൻസിന്റെയും സുൽത്താൻ ബത്തേരി സവാർ ഫിറ്റ്നസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ മിസ്റ്റർ വയനാട് 2023-2024 ചാമ്പ്യൻഷിപ് മത്സരം നാളെ വൈകുന്നേരം 3 മണിക്ക് സുൽത്താൻ ബത്തേരി സെന്റ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ വിവിധ ജിമ്മുകളിൽ നിന്നും 100 ൽ പരം മത്സരാർത്ഥികൾ മത്സരത്തിൽ മാറ്റുരയ്ക്കും. പരിപാടി സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശന്റെ അധ്യക്ഷതയിൽ,ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. റെവ. ഫാ. ജോർജ് കോടനൂർ…

Read More

പാസ്സിംഗ് ഔട്ട്‌ പരേഡ് നടത്തി

മേപ്പാടി : ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, എസ്. പി. സി സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട്‌ പരേഡ് നടത്തി. കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ അഭിവാദ്യം സ്വീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ജോബിഷ് കുര്യൻ, മേപ്പാടി പോലീസ്സ് സ്റ്റേഷൻ SHO അജേഷ് കെ എസ്, പി ടി എ പ്രസിഡന്റ്‌ മൻസൂർ പി ടി, എം പി ടി എ പ്രസിഡന്റ്‌ ഷബ്‌നാസ് പി, സ്കൂൾ പ്രിൻസിപ്പൽ സതീശൻ, സ്കൂൾ ഹെഡ്മിസ്ട്രെസ്…

Read More