മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ട സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ

    ബത്തേരി:മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ട സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ, പഴേരി കുപ്പാടി, പോണയേരി വീട്ടിൽ അനസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച (25.09.2025)രാത്രിയിൽ പഴേരിയിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനിടയിൽ അനസ് പഴേരി മംഗലത്ത് വില്യംസ് (50) എന്നയാളെ അതി ക്രൂരമായി കൈ കൊണ്ട് മർദ്ദിക്കുകയും കാല് കൊണ്ട് വയറിനും നെഞ്ചിലും ചവിട്ടുകയും ചെയ്തിരുന്നു. മർദ്ദനത്തെ തുടർന്ന് ബത്തേരി ഗവ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ 27.09.2025 ന് വില്യംസ് മരണപ്പെടുകയുമായിരുന്നു. വയറിനും നെഞ്ചിനുമേറ്റ…

    Read More

    മുണ്ടക്കൈ-ചൂരൽമല ദുരന്ത ഭൂമിയിൽ നിന്ന് ലഭിച്ച 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്

    *മുണ്ടക്കൈ-ചൂരൽമല ദുരന്ത ഭൂമിയിൽ നിന്ന് ലഭിച്ച 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്* *കന്നുകാലികൾ നഷ്ടപ്പെട്ട 23 കർഷകർക്ക് നഷ്ടപരിഹാരമായി 18.02 ലക്ഷം വിതരണം ചെയ്തു* മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ഉടമസ്ഥർ മരണപ്പെട്ടതിനെ തുടർന്ന് ദത്തു നൽകിയ 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്. 9 പൂച്ചകൾ, 5 പൂച്ചക്കുട്ടികൾ, 2 നായകൾ എന്നീ വളർത്തു മൃഗങ്ങളെയാണ് സന്നദ്ധ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പിഇടിഎ) വഴി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ദത്തു നൽകിയത്….

    Read More

      കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാം’: കായികമന്ത്രി ഒ.ജെ ജനീഷ്

      തിരുവനന്തപുരം: കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്. വിഷയത്തിൽ സീ എന്റർടൈന്മെന്റ്, സീ 5, ഈഗിൾസ് ക്ലബ് എന്നിവർ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.   കേരളത്തിൽ മാത്രമാണ് ഇതിന് അനുമതിയുള്ളത്. സംസ്ഥാനത്തെ പ്രാദേശിക ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, പബ്ലിക് ലൈബ്രറികൾ, യൂണിവേഴ്സിറ്റി കോളേജുകൾ, സ്‌കൂളുകൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവിടങ്ങളിൽ വാണിജ്യ താത്പര്യമില്ലാതെ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കാം.   എന്നാൽ ടിക്കറ്റ് വെച്ച് പ്രദർശനം നടത്തുന്നവർക്ക് പരിമിതിയുണ്ട്. പ്രവേശന…

      Read More

        അമുൽ ഉൾപ്പെടെ പ്രമുഖ ക്ഷീരോത്പാദക കമ്പനികൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു; ആശങ്കയിൽ ഉപഭോക്താക്കൾ

        ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദക കമ്പനിയായ അമുൽ ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ട്. ‘ടേസ്റ്റ് ഓഫ് ഇന്ത്യ’ എന്ന് അവകാശപ്പെടുന്ന അമുലിന്റെ വിവിധ ഉൽപന്നങ്ങളിൽ സുരക്ഷിതമല്ലാത്ത അളവിൽ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്.   ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) നിർദേശിച്ചിട്ടുള്ള പരിധിയേക്കാൾ ഉയർന്ന അളവിലുള്ള കോളിഫോം ബാക്ടീരിയകളാണ് അമുൽ പാലിൽ കണ്ടെത്തിയത്. അമുൽ താസയിലും അമുൽ ഗോൾഡിലും ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ അമുൽ…

        Read More

          സംസ്ഥാനത്ത് മിസ്സിങ് കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ട് കേരള പൊലിസ്

          സംസ്ഥാനത്ത് മിസ്സിങ് കേസുകള്‍ വര്‍ധിക്കുന്നതായി പൊലിസ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. 8700 കേസുകളാണ് 2020ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് 2024ല്‍ എത്തിനില്‍ക്കുമ്പോള്‍ 12,000മായി ഉയര്‍ന്നു.   കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 2024ലേത്. 11,897 കേസുകളാണ് 2024ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ചുവടെ,   2021 9500 + 2022 11,259 2023…

          Read More

          നിർത്തിവെച്ച സ്പോർട്സ് കിറ്റ് വിതരണം പുനരാരംഭിക്കണം – എസ്.ഡി.പി.ഐ

          റിപ്പൺ :ഗ്രാമപഞ്ചായത്തിനു കീഴിൽ സ്പോർട്സ് അക്കാദമികൾക്കും, ക്ലബ്ബുകൾക്കും നൽകിവന്നിരുന്ന സ്പോർട്സ് കിറ്റ് വിതരണം പുനരാരംഭിക്കണമെന്ന് എസ്.ഡി.പി.ഐ മൂപൈനാട് പഞ്ചായത്ത് കമ്മിറ്റി. കഴിഞ്ഞ മൂന്നുവർഷത്തോളമായി സ്പോർട്സ് കിറ്റുകളുടെ വിതരണം നിർത്തിവെച്ചിട്ട്.. ഇത് പഞ്ചായത്തിലെ കായിക താരങ്ങളോടുള്ള വെല്ലുവിളിയാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. യോഗത്തിൽ അലി കുന്നക്കാടൻ അദ്ധ്യക്ഷത വഹിച്ചു.നൗഫൽ.പി ടി,അഷ്റഫ് ടി എം, അനസ് എന്നിവർ സംസാരിച്ചു.

          Read More

            ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

            തൊണ്ടർനാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൊണ്ടർനാട് പുത്തൻ വീട്ടിൽ ദേവകിയമ്മ (65) ആണ് മരിച്ചത്.   ഡിസംബർ 1-ന് പുതുശ്ശേരി ടൗണിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ദേവകിയെ ബൈക്ക് തട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇരുമനത്തൂർ മഠത്തിൽ തറവാട്ടംഗമാണ്.   ഭർത്താവ്: അനന്തൻ നായർ. മക്കൾ: സുഹാസിനി (മുംബൈ), ദിനി. മരുമക്കൾ: മധു (മുംബൈ), വിനോദ് (വാളാട്). സംസ്ക്‌കാരം ഇന്ന് വീട്ടുവളപ്പിൽ…

            Read More

            ഗ്രാമീണചരിത്ര പഠനം പ്രോത്സാഹിപ്പിക്കപ്പെടണം:ജുനൈദ് കൈപ്പാണി

            തരുവണ:എസ് വൈ എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തരുവണ യിൽ സംഘടിപ്പിച്ച ചരിത്ര സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. ഗ്രാമീണ ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പ്രാദേശിക ചരിത്രത്തിൻ്റെ സാംസ്കാരികമായ വശങ്ങൾ ഉൾക്കൊള്ളുവാൻ സമൂഹം തെയ്യാറാകണമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു. പ്രാദേശിക ചരിത്ര ഗവേഷകൻ ഡോ. ബാവ കെ. പാലുകുന്ന് മുഖ്യപ്രഭാഷണം നടത്തി.എഴുത്തുകാരൻ ഒ.എം തരുവണ,മുഹിയിദ്ധീൻ സഅദി,സുബൈർ അഹ്‌സനി,അലി സഖാഫി,അബ്ദുറഷീദ്‌ ഉലൂമി,ഉബൈദ് സഖാഫി,റഫീഖ് കുപ്പാടിത്തറ,…

            Read More

              അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; കേരളത്തില്‍ ഏപ്രില്‍ 9 വ്യാഴാഴ്ച വോട്ടെടുപ്പ്; മെയ് 4ന് വോട്ടെണ്ണൽ

              ന്യൂ ഡല്‍ഹി: കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.   വാർത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ കേരളമടക്കമുള്ള ഈ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്.   തീയതികള്‍ ഇങ്ങനെ     കേരളം: ഏപ്രില്‍ 9, വ്യാഴം, മെയ് 4ന് വോട്ടെണ്ണല്‍. തമിഴ്നാട്: പോളിംഗ്…

              Read More

                യുഡിഎഫ് ലഘുലേഖയിലെ വര്‍ഗീയ പരാമർശങ്ങൾ: സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

                സുല്‍ത്താന്‍ ബത്തേരി: യുഡിഎഫ് നഗരസഭയില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ അപാകം ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതും വര്‍ഗീയ പരാമര്‍ശങ്ങളുള്ളതും അവാസ്തവുമായ വിവരങ്ങളാണ് ലഘുലേഖയിലെന്ന് പരാതിയില്‍ പറയുന്നു. ലഘുലേഖ പുറത്തിറക്കിയ സംസ്ഥാന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, അച്ചടിച്ച പയ്യന്നൂരിലെ കൈരളി ഗ്രാഫിക്‌സ്, മുന്‍സിപ്പാലിറ്റിയില്‍ വിതരണം ചെയ്ത യുഡിഎഫ് സ്ഥാനാര്‍ഥികള്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതിയെന്നു സിപിഎം ബത്തേരി ഏരിയ സെക്രട്ടറി പി.ആര്‍. ജയപ്രകാശ് അറിയിച്ചു. ജനാധിപത്യ പ്രക്രിയയെയയും ഭരണഘടനാസംവിധാനങ്ങളേയും അട്ടിമറിക്കാനുമുള്ള നീക്കങ്ങളെ തള്ളിക്കളയണമെന്ന്…

                Read More