അമ്പലവയൽ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

അമ്പലവയൽ പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു. 2024-25 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വികസന സെമിനാർ അമ്പലവയൽ സെൻ്റ് മാർട്ടിൻ പള്ളി ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു എസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സുരേഷ് താളൂർ കരട് പദ്ധതി രേഖ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സീത വിജയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്…

Read More

നെന്‍മേനിയില്‍ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി

  സുല്‍ത്താന്‍ ബത്തേരി: നെന്‍മേനി പഞ്ചായത്ത് ആശാകിരണം എന്ന പേരില്‍ കാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. വീടുകളിലെത്തി ആളുകളില്‍നിന്നു ചോദ്യാവലി പൂരിപ്പിച്ചുവാങ്ങി പരിശോധിച്ച് തെരഞ്ഞെടുത്ത 300 പേരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിച്ചത്. ആറ് വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ജയ മുരളി, സുജാത ഹരിദാസ്, മെമ്പര്‍മാരായ ഷാജി കോട്ടയില്‍, ദീപ ബാബു, ജയലളിത, കെ.വി….

Read More

എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

മാനന്തവാടി : പുതുവർഷത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ശ്രീ.പദം സിങ് ഐ. പി. എസിന്റെ നിർദേശപ്രകാരം നർകോട്ടിക് സെൽ ഡിവൈ. എസ്. പി എൻ. ഓ സിബി, മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ എം. എം അബ്ദുൽകരീം എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് പരിശോധന കർശനമാക്കിയതു പ്രകാരം മാനന്തവാടി വള്ളിയൂർക്കാവ് റോഡ് ജങ്ഷനിൽ വച്ച് മലപ്പുറം സ്വദേശികളായ യുവാക്കളിൽ നിന്നും വില്‍പ്പനക്കായി കൈവശം വെച്ച എം.ഡി.എം.എ പിടികൂടി. 51.64 ഗ്രാം…

Read More

‘മക്കളോടൊപ്പം’ ശില്പശാല സംഘടിപ്പിച്ചു.

വെള്ളമുണ്ട: ഗ്രാമപഞ്ചായത്തിന്റെ തനത് വിദ്യാഭ്യാസ പിന്തുണ പദ്ധതിയായ മക്കളോടൊപ്പം പദ്ധതിയിലെ മെന്റർമാർക്ക് രണ്ടാംഘട്ട ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ നടന്ന പരിപാടി വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. മംഗലശ്ശേരി നാരായണൻ, ഐ.വി സജിത്ത് മാസ്റ്റർ,കെ സുനീറ, പി. മൻസൂറ, ഡോ:ശരണ്യ, സരസ്വതി അന്തർജനം , യൂസഫ് ഇസ്മാലി തുടങ്ങിയവർ പ്രസംഗിച്ചു

Read More

പോക്സോ കേസിൽ കഠിന തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത സ്കൂ‌ൾ കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് ഐ.പി.സി, പോക്സോ ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തവും( കൂടാതെ പത്തുവർഷ തടവും), 1,02,000 രൂപ പിഴയും ശിക്ഷ വിധിച്ചു . 2018 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ചു കയറി പല തവണ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. വിളമ്പുകണ്ടം വാറുമ്മൽ കടവ് മുനവറത്ത് വീട്ടിൽ എം കെ സതീഷ് (29) നെയാണ് ബഹു :കൽപ്പറ്റ സ്പെഷൽ കോടതി ജഡ്‌ജ് വി.അനസ്…

Read More

മറുനാടൻ മലയാളി കർഷകരെ പ്രവാസികളായി പരിഗണിക്കണമെന്ന് യു.എഫ്.പി.എ. വാർഷിക സമ്മേളനം

കൽപ്പറ്റ: മറുനാടൻ മലയാളി കർഷകരുടെ കരുത്ത് തെളിയിക്കുന്നതായിരുന്നു വൈത്തിരി വില്ലേജ് റിസോർട്ടിൽ നടന്ന യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മൂന്നാം വാർഷികവും കുടുംബ സംഗമവും. മറുനാടുകളിലെ മലയാളി കർഷകരെ മുഴുവൻ പ്രവാസികളായി അംഗീകരിക്കണമെന്ന് അഖിലേന്ത്യാ സമ്മേളനം ആവശ്യപ്പെട്ടു. അഖിലേന്ത്യാ സ്വതന്ത്ര കർഷക സംഘടനയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻ്റ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യു.എഫ്.പി.എ.യുടെ മൂന്നാമത് വാർഷിക സമ്മേളനം ദി അഗ്രേറിയൻ – 3 എന്ന പേരിലാണ് മെഗാ ഇവൻ്റും കുടുംബ സംഗമവും നടക്കുന്നത്. . വാർഷികത്തോടനുബന്ധിച്ച് കുടുംബ…

Read More

പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി മാറണം മന്ത്രി പി. പ്രസാദ്

അന്തരാഷ്ട്ര പുഷ്പമേള പൂപ്പൊലിക്ക് തുടക്കമായി ബത്തേരി : പൂകൃഷി ആനന്ദത്തിനും ആദായത്തിനും ഉപകരിക്കുന്ന കൃഷിയായി കേരളത്തിൽ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും പൂപ്പൊലി അതിനുള്ള ഊർജസ്രോതസ്സായി മാറണമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് . അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ എട്ടാമത് പുഷ്പമേള പൂപ്പൊലി ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പുഷ്പ കൃഷികൾ വ്യാപിപ്പിക്കുന്നതിനും സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കൃത്യമായ സംവിധാനം കേരളത്തിൽ ഒരുങ്ങുന്നുണ്ട്. കേരള അഗ്രോ ബിസിനസ്സ് കമ്പനി ഇതിന് താൽപര്യം കാണിക്കുന്നുണ്ടെന്നും…

Read More

എൻ.എസ്.എസ് സഹവാസ ക്യാമ്പ്‌: കൊടിയിറങ്ങി

തരുവണ: എം.എസ്.എസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പിന്റെ സമാപന സെഷൻ പാലിയാണ ഗവ.സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എ. എൽ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഡോ. ജോസഫ് കെ ജോബ്, ഹിബ തസ്‌നിം, എം രാധാകൃഷ്ണൻ, ഇ. കെ ജയരാജ്, ആഷിക് സഖാഫി, വിനോദ് പാലയണ, പി. ഇബ്രാഹിം,സനീഷ്, അനീഷ മരിയ,മുഹമ്മദ് ജൂസൈം തുടങ്ങിയവർ സംസാരിച്ചു.

Read More

നിയന്ത്രണം വിട്ട ട്രാവലര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

പിണങ്ങോട്: പിണങ്ങോട് പന്നിയോറ ഇടിയംവയല്‍ ലിങ്ക് റോഡില്‍ നിയന്ത്രണം വിട്ട ട്രാവലര്‍ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. പ്രദേശവാസിയായ അര്‍ഷാദിന്റെ വീട്ടു മുറ്റത്തേക്കാണ് ഇന്ന് പുലര്‍ച്ചെ കര്‍ണാടക രജിസ്‌ട്രേഷന്‍ ട്രാവലര്‍ മറിഞ്ഞത്. യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. റോഡില്‍ നിന്നും ഏകദേശം 10 അടി താഴ്ചയില്‍ ആണ് വാഹനം മറിഞ്ഞത്. ചെങ്കുത്തായ വളവുകളും കയറ്റവും നിറഞ്ഞ ഈ റോഡില്‍ അപകട സാധ്യത വളരെ കൂടുതലാണ്. ഇതിന് മുന്നെയും പല തവണ പല വാഹനങ്ങളും അപകടത്തില്‍ നിന്ന് തല നാരിഴക്കാണ്…

Read More

ഓർമ്മച്ചെപ്പ് പൂർവ വിദ്യാർത്ഥി സംഗമം നടത്തി.

പനമരം: ഗവ.ഹൈസ്കൂൾ 1974-75 ബാച്ച് എസ്. എസ്.എൽ. സി വിദ്യാർത്ഥികളുടെ ഒത്തുചേരൽ പനമരം ഹൈസ്കൂൾ അങ്കണത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രോജക്റ്റ് മാനേജർ സനൽ അദ്ധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥിയായ ഡോ.ലക്ഷ്മണൻ മാസ്റ്ററെ യോഗം ആദരിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ കെ.ടി.സുബൈർ ആശംസ അർപ്പിച്ചു.ജനറൽ കൺവീനർ കെ.കെ.മോഹൻദാസ്, ചെയർമാൻ തെക്കേടത്ത് മുഹമ്മദ്‌ , കെ.വി.രാമൻ എന്നിവർ സംസാരിച്ചു.യോഗാനന്തരം പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടത്തി.

Read More