പോലീസ് സ്റ്റേഷനുകളും ഓഫീസുകളും ശുചീകരിച്ചു.

    കൽപ്പറ്റ: ശുചിത്വവും മികച്ച പ്രവർത്തനാന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ പോലീസ് ഓഫീസിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. നേതൃത്വം നൽകി. സബ് ഡിവിഷൻ ഓഫീസുകളിലും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, എസ് എം എസ് യൂണിറ്റുകളിൽ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലും, പോലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒമാരും, ജില്ലാ ഹെഡ്‌ക്വാർട്ടേഴ്സിൽ റിസർവ് ഇൻസ്‌പെക്ടറും, മറ്റു യൂണിറ്റുകളിൽ സബ്…

    Read More

      ഷിഗെല്ല 7പേർ കൂടി ആശുപത്രി വിട്ടു

      ബത്തേരി: ഷിഗെല്ല രോഗലക്ഷണവുമായി ആശുപത്രിയിലുണ്ടായിരുന്ന ഏഴ് പേർ കൂടി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 23 ആയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ ടി രേഖ അറിയിച്ചു.

      Read More

      ശാസ്ത്ര സാങ്കേതിക മേളയില്‍ ശ്രദ്ധേയമായി പോലീസ് സ്റ്റാള്‍.

      ബത്തേരി : ഇവിടെ തോക്കുണ്ട്, ഗ്രനൈഡുണ്ട്, വയര്‍ലെസുണ്ട്, വനിതകള്‍ക്ക് സ്വയം പ്രതിരോധ പരിശീലനമുണ്ട്, വിവിധ പോലീസ് പദ്ധതികളെപ്പറ്റി കുട്ടി പോലീസിന്റെ പരിചയപ്പെടുത്തലുണ്ട്, ജനമൈത്രി പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവബോധമുണ്ട്. സോഷ്യല്‍ പോലീസിങ്ങിന് കീഴിലുള്ള എല്ലാ പദ്ധതികളും ഉള്‍ക്കൊള്ളിച്ചുള്ള പോലീസ് സ്റ്റാള്‍ ശ്രദ്ധേയമായി. ബത്തേരി ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന അഖില കേരള ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ ആറാമത് ശാസ്ത്ര സാങ്കേതിക മേളയിലാണ് കേരളാ പോലീസിന്റെ സ്റ്റാള്‍ മികച്ചു നിന്നത്. എ.കെ 47 മുതല്‍ റിവോള്‍വര്‍ വരെയുള്ള ആയുധങ്ങളുടെയും തിരകളുടെയും ശേഖരം ഇവിടെ…

      Read More

        ആംബുലൻസ് സ്ട്രോബ് ലൈറ്റുകളുടെ ദുരുപയോഗം; ഹൈക്കോടതി ഇടപെട്ടു

        വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. ആംബുലന്‍സില്‍ ഉപയോഗിക്കുന്ന സ്‌ട്രോബ് ലൈറ്റുകള്‍ മറ്റ് വാഹനങ്ങളില്‍ ഉപയോഗിച്ചതിലാണ് ഹൈക്കോടതിയുടെ നടപടി. ഇത്തരം ലൈറ്റുകള്‍ അത്യാഹിത വാഹനങ്ങളില്‍ ഒഴികെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. വിഷയത്തില്‍ സംസ്ഥാന ഗതാഗത കമ്മീഷണറോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും മറുപടി നല്‍കണമെന്നാണ് ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം.   വാഹന…

        Read More

        ഓണം വയനാട് ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവം: മന്ത്രി ടി സിദ്ദീഖ്

        കൽപ്പറ്റ: വയനാട് ജില്ലയുടെ അതിജീവനത്തിന്റെ ഉത്സവമാണ് ഓണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ്. സർവതല സ്‌പർശിയായി എല്ലാം മേഖലകളെയും ബന്ധിപ്പിച്ചുള്ള ഓണാഘോഷ പരിപാടികൾക്കാണ് ജില്ല നേതൃത്വം നൽകുന്നത്. ഓണം, ശബരിമല തുടങ്ങിയ ഉത്സവകാലത്തെ പൊതു വിപണികളിലെ വില വർദ്ധനവ് ശക്തമായി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ സിവിൽ പ്ലൈസ് മുഖേന വിപുലമായ ഇടപെടലാണ് നടത്തുന്നത്. സംസ്ഥാനത്ത് സിവിൽ പ്ലൈസ് കോർപറേഷനിലൂടെ മുന്നൂറ് കോടിയുടെ വിറ്റുവരവ് നടന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച…

        Read More

          കാപ്പിക്കളം റോഡ് പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണം: എസ്ഡിപിഐ

          തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ അഞ്ച്, ഏഴ് വാർഡുകൾ ഉൾക്കൊള്ളുന്ന കാപ്പിക്കളം പ്രദേശത്തെ റോഡ് പണി, നടുത്തൊടി സൈഡ് കെട്ട് തുടങ്ങിയ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് എസ്ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശവാസികൾ റോഡ് പണി പൂർത്തിയാകാതെ കിടക്കുന്നതിനാൽ ഏറെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. റോഡ് പണി പൂർണമായില്ലെങ്കിൽ മഴക്കാലത്ത് യാത്ര അതീവ ദുരിതകരമാകുകയും, വിദ്യാർത്ഥികൾക്കും സാധാരണ ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരികയും ചെയ്യും. അതുപോലെ, പ്രദേശത്ത് അശാസ്ത്രീയമായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഡ്രെയിനേജിലൂടെ വെള്ളം ഒഴുകാത്തതിനാൽ റോഡിൽ…

          Read More

            തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ്; അമ്പലവയല്‍ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

            ബത്തേരി: അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വാര്‍ഡ് ഒന്ന്-കാരച്ചാല്‍-നിഷ സജി പുളിക്കല്‍, 2-കുമ്പളേരി-ജോസ് പെരുമ്പുള്ളില്‍, 3-ആയിരംകൊല്ലി-ഷെഫീക്ക്, 4 കുപ്പമുടി-ഉമേഷ് കെയു, 6. അമ്പലവയല്‍ ടൗണ്‍-സിന്ധു ടി ടി, 7. കുറ്റിക്കൈത-റെജില ഷാഫി, 9. ആണ്ടൂര്‍-റംല സുലൈമാന്‍ 10. പാമ്പള-ജിന്‍സി 11. ഒന്നേയാര്‍-ജലീല്‍ കെ എസ് 14. തോമാട്ടുചാല്‍-പ്രീതി സുരേഷ്, 15. ചീനപ്പുല്ല്-എന്‍സി കൃഷ്ണകുമാര്‍, 16 പെരുമ്പാടിക്കുന്ന്-കെ ടി ജോസഫ്, 17. പുറ്റാട്-ജിന്‍സി എം, 18. നെല്ലാറച്ചാല്‍ ആമിന പി ടി, 19. ചിങ്ങവല്ലം-കെ കെ…

            Read More

            സമന്വയ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

            കൽപ്പറ്റ : സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന സമന്വയ പദ്ധതി പ്രകാരം പത്താം തരം , ഹയര്‍ സെക്കന്ററി തുല്യത കോഴ്‌സുകളിലേക്ക് ട്രാന്‍സ്‌ജെന്റര്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പത്താംതരത്തിന് ഏഴാം തരവും, ഹയര്‍ സെക്കന്ററിയ്ക്ക് പത്താം തരവും വിജയിക്കണം. സമന്വയ പഠിതാക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. പഠിതാവായ നിക്ഷ ഋതിയില്‍ നിന്നും രേഖകള്‍ സ്വീകരിച്ച് സാക്ഷരത മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജീവനക്കാരായ പി.വി. ജാഫര്‍, വസന്ത എം.കെ, പ്രേരക് മഞ്ജുഷ…

            Read More

              യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി ആര്? ഫലം അനുകൂലമെങ്കിൽ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും‌

              ദില്ലി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമെങ്കിൽ രണ്ട് ദിവസത്തിനകം ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലെത്തും. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം തേടും. നടപടികൾ വേഗത്തിലാക്കാനാണ് ഹൈക്കമാൻഡിന്റെ നിർദ്ദേശം. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞശേഷം നേതൃത്വം ഘടകകക്ഷികളുടെ നിലപാട് തേടും. മറ്റ് തടസങ്ങളില്ലെങ്കിൽ കെസി വേണുഗോപാലിൻ്റെ ലാൻഡിംഗും പരിഗണനയിലെന്ന് സൂചന.   തരംഗമെങ്കിൽ 100 സീറ്റ് വരെ കിട്ടി അധികാരത്തിൽ എത്തും എന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ഏത് സാഹചര്യത്തിലും 80ന് മുകളിൽ സീറ്റ് യുഡിഎഫ് ഉറപ്പിക്കുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രത്യേക…

              Read More

                യുദ്ധ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

                മുട്ടിൽ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ, പുരോഗമന കലാ സാഹിത്യ സംഘം സംയുക്തമായി മുട്ടിൽ ടൗണിൽ “യുദ്ധ വിരുദ്ധ സദസ്സ്” സംഘടിപ്പിച്ചു.പുരോഗമന കലാ സാഹിത്യ സംഘം കൽപ്പറ്റ മേഖല പ്രസിഡന്റ്‌ കെ. കുഞ്ഞമ്മദ് കുട്ടി വിശദീകരണം നടത്തി. മുട്ടിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. പി. രഞ്ജിത്ത്, സി. ഡി. എസ് ചെയർപേഴ്സൺ ജോഷില റാണി, ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹികളായ രാജൻ തരിപ്പിലോട്ട്,സി. എസ്. കോമളം,കെ. എസ്. പ്രഭാകുമാരി,ജില്ല ലൈബ്രറി കൗൺസിൽ അംഗം…

                Read More