എൻഎസ്എസ് ദിനാഘോഷം നടത്തി

മാനന്തവാടി: നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എൻഎസ്എസ് ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി സ്‌കൂൾ വളപ്പിൽനിന്നു തോണിച്ചാൽ അങ്ങാടിയിലേക്ക് വാക്കത്തൺ നടത്തി. പ്രിൻസിപ്പൽ എ. സ്വർഗിണി ഉദ്ഘാടനം ചെയ്തു. തോണിച്ചാലിൽ വായനശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ സിവിൽ എക്‌സൈസ്ഓഫിസർ വിജീഷ് കുമാർ എൻഎസ്എസ് വോളന്റിയർമാരെ തൂഫാൻ കമാൻഡോകളായി പ്രഖ്യാപിച്ചു. വോളന്റിയർമാർ ഫളാഷ് മോബ് അവതരിപ്പിച്ചു. പങ്കെടുത്തവർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിവിരുദ്ധ ബോർഡിൽ ഒപ്പിട്ടു.

വായനശാല പ്രസിഡന്റ് ബാബുരാജ്, സ്‌കൂൾ സീനിയർ സൂപ്രണ്ട് ദിലീപ്കുമാർ, എൻഎസ്എസ് വോളന്റിയർമാരായ നന്ദകിഷോർ, ആദർശ് അശോകൻ എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *