പോക്സോ; പ്രതിക്ക് 11 വർഷത്തെ തടവും 100000 രൂപ പിഴയും

    തൊണ്ടർനാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 11 വർഷത്തെ തടവും 100000 രൂപ പിഴയും. കുഞ്ഞോം, എടച്ചേരി വീട്ടിൽ ബാബു (46) വിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്. 2021 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2021 മാർച്ച് മാസം മുതൽ ജൂലൈമാസം വരെയുള്ള കാലയളവിൽ പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തൊണ്ടർനാട് എസ് എച്ച് ഓ ആയിരുന്ന ബിജു ആൻറണി കേസിൽ ആദ്യാന്വേഷണം…

    Read More

      349 പ്രചരണ സാമഗ്രികള്‍ കൂടി നീക്കം ചെയ്തു

      നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഞായറാഴ്ച 349 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ പൊതു ഇടങ്ങളിലായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍സ്ഥാപിച്ച 304 പോസ്റ്ററുകള്‍, 21 ബാനറുകളും, സ്വകാര്യ ഇടങ്ങളില്‍ സ്ഥാപിച്ച 23 പോസ്റ്ററുകള്‍ ഒരു മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ ഉള്‍പ്പെടുന്നു.   നിഷ്പക്ഷവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധ നടത്തിവരികയാണ്. ഇതിനായി മൂന്ന്…

      Read More

        മാനന്തവാടി പള്ളിയിൽ ഓർമ്മപ്പെരുന്നാളും പായോട് കുരിശും തൊട്ടിയുടെ കൂദാശയും 28,29 തീയതികളിൽ 

        മാനന്തവാടി : സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവയുടെ 340 – മത് ഓർമ്മ പെരുന്നാളും പായോട് സ്ഥാപിതമായ കുരിശും തൊട്ടിയുടെ കൂദാശ കർമ്മവും 28 ,29 തീയതികളിലായി നടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 28 ന് രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തും. വൈകീട്ട് 5 ന് പായോട് കുരിശിങ്കൽ കൊടി ഉയർത്തും. 5.30 ന് മലബാർ ഭദ്രാസനാധിപൻ ഡോ….

        Read More

        ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

        കൽപ്പറ്റ: കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. പൊതുഇടങ്ങളിൽ ലഹരിവിരുദ്ധ സന്ദേശങ്ങൾ പതിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എ. സ്മിത, സീനിയർ അസിസ്റ്റൻ്റ് വിവേകാനന്ദൻ മാസ്റ്റർ, ജഷീന, എന്നിവർ നേതൃത്വം നൽകി.

        Read More

          പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്

          ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവില്‍ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റർ ഡീസലിന് നല്‍കേണ്ടത്. പെട്രോള്‍ ഡീസല്‍ വർധനവിന് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലയും വർധിക്കും. പശ്ചിമേഷ്യൻ സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില ഉയർത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ കുറച്ച്‌ ദിവസങ്ങളായി ഉണ്ടായിരുന്നു. ഇന്ധന ഉപയോഗം കുറക്കണമെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവത്തെ പ്രഖ്യാപനം വിലവർധിപ്പിക്കുന്നതിന്റെ…

          Read More

          ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാന്‍ സ്വീറ്റിയും, വയനാടന്‍ തുമ്പിക്ക് ഇത് രണ്ടാമൂഴം

          കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം മത്സരിക്കാന്‍ ഇത്തവണ സ്വീറ്റിയുമുണ്ടാകും. വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ നാടു നീളെ പറന്ന് കൂടുതല്‍ ഉയരത്തിലെത്താന്‍ സ്വീറ്റിക്കും ഇത് രണ്ടാം ഊഴമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രശംസ നേടിയ വയനാടിന്റെ ഇലക്ഷന്‍ മാസ്‌ക്കോട്ടായിരുന്നു സ്വീറ്റി. സംസ്ഥാനത്ത് ആദ്യമായാണ് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഒരു തുമ്പിയും ഇടം പിടിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിനായി വോട്ടവകാശം വിനിയോഗിക്കാം എന്ന സന്ദേശവുമായാണ് സ്വീറ്റി നാടാകെ പറക്കുന്നത്. വോട്ടവകാശ സന്ദേശ പ്രചാരണത്തില്‍ അരങ്ങിലെത്തിയ ഈ…

          Read More

          നെൽകൃഷി-വിയറ്റ്നാമിൽ നിന്നുള്ള പാഠങ്ങൾ സെമിനാർ നടത്തി.

          മാനന്തവാടി : കേരള കർഷക സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെൽകൃഷി -വിയറ്റ്നാമിൽ നിന്നുള്ള പാഠങ്ങൾ സെമിനാർ നടത്തി. സെമിനാർ സി പി ഐ (എം) മാനന്തവാടി ഏരിയ സെക്രട്ടറി പി.ടി. ബിജു ഉദ്ഘാടനം ചെയ്തു. കർഷക സംഘം ജില്ലാ പ്രസിഡൻ്റ് എ.വി.ജയൻ അധ്യക്ഷത വഹിച്ചു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസി.പ്രൊഫ. ഡോ. ദീപക് ജോൺസൺ വിഷയാവതരണം നടത്തി. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം ലത ശശി, കെ എം വർക്കി മാസ്റ്റർ, ജസ്റ്റിൻ…

          Read More

            സുൽത്താൻ ബത്തേരി നഗരസഭയിൽ ലോക് കല്യാൺ മേള സംഘടിപ്പിച്ചു

            സുൽത്താൻ ബത്തേരി നഗരസഭയിൽ ലോക് കല്യാൺ മേള സംഘടിപ്പിച്ചു. എൻ യു എൽ എം സിറ്റി മിഷൻ മാനേജർ ശ്രീമതി അമൽഡ പി ഡി സ്വാഗതo പറഞ്ഞു. ബഹു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സാലി പൗലോസ് അധ്യക്ഷ ആയിരുന്നു. ബഹു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി എൽസി പൗലോസ് മേള ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ,കൗൺസിലർമാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.സിറ്റി മിഷൻ മാനേജർ പദ്ധതി വിശദീകരിച്ചു. പിഎം സ്വാനിധി ഒന്ന്,…

            Read More

            ലോക മാനസികാരോഗ്യ ദിനാചരണം നടത്തി

              മാനന്തവാടി : ലോക മാനസികാരോഗ്യ ദിനം ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് സ്കിൽ ലാബിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ് വി പി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ജനറൽ ഹോസ്പിറ്റൽ സൈക്യാട്രിസ്റ്റ് ഡോ. ഹരീഷ് കൃഷ്ണൻ മുഖ്യ പ്രഭാഷണവും ജില്ലാ മാനസികാരോഗ്യ വിഭാഗം നോഡൽ ഓഫീസർ ഡോ. അപർണ നായർ ദിനാചരണ സന്ദേശവും നൽകി. ജില്ലാ മാനസികാരോഗ്യ പദ്ധതി സംഘടിപ്പിച്ച ക്വിസ്…

            Read More

            തുടർവിദ്യാഭ്യാസത്തിന് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കും: ജുനൈദ് കൈപ്പാണി

            കൽപ്പറ്റ: ജില്ലയിൽ ഗോത്ര ജനസംഖ്യ കൂടുതലുള്ളതിനാൽ തുടർ വിദ്യാഭ്യാസ പ്രവർത്തന പരിപാടികൾ അതീവ പ്രാധാന്യത്തോടെ ഊർജിതപ്പെടുത്താൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗൗരവമായ ഇടപെടൽ ഉണ്ടാകുമെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.എന്റെ കേരളം പ്രദർശന വിപണന മേളയുടെ ആറാം ദിവസം ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച തുടർവിദ്യാഭ്യാസ സെമിനാറിൽ അധ്യക്ഷ പ്രസംഗം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പഞ്ചായത്ത് ഇതിനകം വിഭാവനം ചെയ്ത തുല്യതാ പഠനപദ്ധതികളെല്ലാം തന്നെ വൻ വിജയമായിരുന്നു…

            Read More