ജ്യോതി പാലിയേറ്റീവ് ധനസമാഹരണം ആരംഭിച്ചു.

    റിപ്പൺ : വാളത്തൂർ മേഖല ജ്യോതി പാലിയേറ്റീവ് വാർഷിക ധനസമാഹരണ ക്യാമ്പയിൻ്റെ ഉദ്ഘാടനം പാങ്ങിൽ മമ്മുഹാജിയിൽ നിന്നും ആദ്യഗഡു സ്വീകരിച്ച് കൊണ്ട് ജ്യോതി പ്രസിഡൻ്റ് കെ കെ കുഞ്ഞമ്മത് നിർവ്വഹിച്ചു. മേപ്പാടി മൂപ്പൈനാട് പഞ്ചായത്തിലെ നിർധനരായ രോഗികളുടെ ഏക ആശ്രയമാണ് ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റി. കുഞ്ഞി മുഹമ്മദ്പൂവല്ലൂർ. ജാഫർ വി. സുരേഷ് ബാബു. സൈത് തറയിൽ . അലി എൻ ഹംസ സി. എന്നിവർ നേതൃത്വം നൽകി.

    Read More

      സ്ത്രീകളുടെ സൗജന്യ യാത്ര പ്രിയദർശിനി ബസ്സിന്‌ മഹിളകോൺഗ്രസ് സ്വീകരണം നൽകി.

      വെണ്ണിയോട്: സ്ത്രീകൾക്ക് സാജന്യ യാത്ര അനുവദിച്ച വീഡി സതീശൻസർക്കാരിന് അഭിവാദ്യമർപ്പിച്ചു കൊണ്ട് മഹിള കോൺഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് വെച്ച് കെ എസ് ആർ ടി സി പ്രിയദർശിനി ബസ്സിന് സ്വീകരണം നൽകി. ഡ്രൈവറെയും കണ്ടക്ടറെയും ബൊക്കെ നൽകി ആദരിച്ചു. പ്രസിഡന്റ് കെ.എഫിലോമിന ടീച്ചർ അധ്യക്ഷം വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി സി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ…

      Read More

      തൊണ്ടർനാട് പഞ്ചായത്തിലെ കോടികളുടെ അഴിമതി: പ്രസിഡന്റ് ഉടൻ രാജിവെക്കണം: സി.കെ അബു.

      കോറോം:തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് അംബിക ഷാജി ധാർമികത മാനിച്ചു ഉടൻ തൽസ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് എസ്ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് സെക്രട്ടറി സി.കെ അബു. തൊഴിലാളികളുടെ മസ്റ്ററിംഗില്ലാതെ ഉയർന്ന തുക രേഖപ്പെടുത്തിയും മെറ്റീരിയൽ വർക്കുകളുടെ പേരിലും വ്യാപകമായ അഴിമതിയാണ് നടന്നിരിക്കുന്നത്. ആട്ടിൻകൂട്, കോഴിക്കൂട് തുടങ്ങിയവ വിതരണം ചെയ്തതിൽ വൻ ക്രമക്കേടുകളും നടന്നിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിലൂടെ അർഹതപ്പെട്ടവർക്ക് ഒരു വീടിൻ്റെ മുഴുവൻ പണിയും…

      Read More

      പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി ഗുരു സംഗമം സംഘടിപ്പിക്കുന്നു

      മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി ഡിസംബർ 14 ശനിയാഴ്ച ഗുരു സംഗമം സംഘടിപ്പിക്കുന്നു. 75 വർഷമായി ഈ സ്കൂളിലൂടെ കടന്നു പോയ അധ്യാപകരുടെയും അനധ്യാപകരുടെയും കൂടിച്ചേരലാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി വിപുലമായ ഒരുക്കങ്ങളാണ് വിദ്യാലയത്തിൽ നടക്കുന്നത്. അധ്യാപകരെ ആദരിക്കൽ, ഓർമ്മകൾ പങ്കുവെയ്ക്കൽ, സ്നേഹ വിരുന്ന് , കലാപരിപാടികൾ, ഫോട്ടൊ സെഷൻ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇരുന്നൂറിൽ പരം അധ്യാപകരാണ് ഓർമകളുടെ മധുരവും…

      Read More

      ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തിൽ വിട്ടു

      കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യ പ്രേരണാ കുറ്റമാണ് ഐ.സി. ബാലകൃഷ്‌ണനെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത ശേഷം ഐ.സി. ബാലകൃഷ്‌ണനെ ജാമ്യത്തിൽ വിട്ടു. എംഎൽഎയുടെ കേണിച്ചിറയിലെ വീട്ടിൽ പൊലീസിന്റെ പരിശോധന ഇന്നലെ നടന്നിരുന്നു. എംഎൽഎയുടെ സാന്നിധ്യത്തിൽ നടന്ന പരിശോധനയിൽ രേഖകളൊന്നും കണ്ടെത്തിയിരുന്നില്ല. നേരത്തെ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ…

      Read More

        ജില്ലയില്‍ ചൊവ്വാഴ്ച വൈകുന്നേരം 6 മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

        നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കുന്ന ചൊവ്വാഴ്ച (ഏപ്രില്‍ 7) വൈകുന്നേരം ആറ് മുതല്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാതെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അനധികൃത ആള്‍ക്കൂട്ടങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും ബി.എന്‍.എസ് 163-ാം വകുപ്പ് പ്രകാരം വിലക്കേര്‍പ്പെടുത്തിയാണ് കളക്ടറുടെ ഉത്തരവ്. വോട്ടെടുപ്പ് നടക്കുന്ന വ്യാഴാഴ്ച അര്‍ദ്ധരാത്രി 12 വരെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും.

        Read More

        സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു.

        കല്പറ്റ : കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ് മീനങ്ങാടി പോളിടെക്നിക് കോളേജില്‍ നടത്തിയ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സി അസൈനാര്‍ വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്തിലെ കുടുംബശ്രീ, പാലിയേറ്റീവ്, ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നിവരെ യോഗത്തില്‍ പൊന്നാട നല്‍കി ആദരിച്ചു. ഏഴു ദിവസം നീണ്ടുനിന്ന ക്യാമ്പില്‍ വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, പച്ചക്കറിത്തോട്ടം, അടുക്കളത്തോട്ടം നിര്‍മ്മാണം, പച്ചക്കറി വിത്തിനങ്ങളുടെ…

        Read More

          വയനാട് ഗോത്രബന്ധു അധ്യാപകരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; അവശനിലയിലായ അധ്യാപകരെ അറസ്റ്റ് ചെയ്ത് മാറ്റി

          വയനാട് ഗോത്രബന്ധു അധ്യാപകരുടെ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. പല അധ്യാപകരുടെയും ആരോഗ്യനില മോശമായി കൊണ്ടിരിക്കുകയാണ്. വയനാട് ജില്ലയിൽ മാത്രം 241 ഗോത്ര ബന്ധു അധ്യാപകരെയാണ് സർക്കാർ ഒരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. സർക്കാർ നടപടിയിലൂടെ 241കുടുംബങ്ങളും ഒപ്പം വയനാട്ടിലെ വിദ്യാർഥികളുമാണ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നത്. ഇതോടെയാണ് അധ്യാപകർ ഗത്യന്തരമില്ലാതെ നിരാഹാര സമരത്തിലേക്ക് കടന്നത്. സമരം ചെയ്യുന്ന അധ്യാപകരിൽ പലരുടെയും ആരോഗ്യനില വിഷളാവുന്ന സ്ഥിതിയാണ്. ഇവരെ സമരവേദിയിൽ ഡോക്ടർമാരെത്തി പരിശോധിച്ചു. ആരോഗ്യസ്ഥിതി മോശമായവരെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക്…

          Read More

          മീനങ്ങാടിയില്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 22 മുതല്‍

          കല്‍പ്പറ്റ: വ്യാപാരി വ്യവസായി ഏകേപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി, എഎഫ്‌സി വയനാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. 23 ദിവസം നീളുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം 22ന് രാത്രി എട്ടിന് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ സംഷാദ് ബത്തേരി, റഷീദ് അമ്പലവയല്‍, സന്തോഷ് എക്‌സല്‍, ഫൈസല്‍ മീനങ്ങാടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫിഫ മഞ്ചേരി, കെഎഫ്‌സി കാളികാവ്, സോക്കല്‍ എഫ്‌സി ഷൊര്‍ണൂര്‍, ഫിറ്റ്‌വെല്‍…

          Read More

            യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

            യു.ഡി.എഫ്.വെള്ളമുണ്ട പഞ്ചായത്ത് കൺവെൻഷൻ നിയോജക മണ്ഡലം യു.ഡി.എഫ്.കൺവീനർ പടയൻ മുഹമ്മദ് ഉൽഘാടനം ചെയ്‌തു.ഡി.സി.സി.പ്രസിഡന്റ് ടി.ജെ.ഐസക്,അഡ്വ.എൻ.കെ.വർഗീസ്,മുസ്ലിം ലീഗ് ജില്ലാ സെക്രെട്ടറിമാരായ കെ.സി.അസീസ്,സി.കുഞ്ഞബ്ദുല്ല,പി.കെ.ജയലക്ഷ്മി,മീനാക്ഷിരാമൻ അഡ്വ.വേണുഗോപാൽ,സി.പി.മൊയ്‌ദു ഹാജി,ജിൽസൺ തൂപ്പുങ്കര,ചിന്നമ്മ ജോസ്,സി.അബ്ദുൾഅഷ്‌റഫ്,പി.സി.ഇബ്രാഹിം ഹാജി,മോയി ആറങ്ങാടൻ,സെൽമ മോയി,കെ.കെ.സി.മൈമൂന ആസ്യ മൊയ്‌ദു,ഖമർ ലൈല,പുഷ്പലത,ടി.നാസർ,ഉസ്മാൻ പള്ളിയാൽ,പി.കെ.അമീൻ,ഷാജി ജേകബ്,ടി.കെ.മമ്മൂട്ടി,പി.മുഹമ്മദ്,പി.എ.ഗഫൂർ,ആതിക്ക ബായി,കൊടുവേരി അമ്മദ്,സി.പി.ജബ്ബാർ,ഓ.ടി.ഉനൈസ്,കെ.സി.സലീം,സിദ്ധീഖപീച്ചാംകോട്‌,മാഡംബള്ളി ശറഫു,പി.കെ.ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.ഭാരവാഹികൾ മോയി ആറങ്ങടൻ(ചെയർമാൻ ),ഷാജി ജേകബ് (കൺവീനർ ),ടി.കെ.മമ്മൂട്ടി (ട്രെഷറെർ )

            Read More