ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു സെമി ഫൈനൽ; പി.കെ കുഞ്ഞാലിക്കുട്ടി

    കെല്ലൂർ…..ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരു സെമി ഫൈനലാണെന്നും അതിൽ യു.ഡി.എഫ് വൻ മുന്നേറ്റ മുണ്ടാക്കി ആറു മാസം കഴിഞ്ഞാൽ ഉണ്ടാകുന്ന നിയമസഭ തിരഞ്ഞെടുപ്പെന്ന ഫൈനലിലും യു.ഡി.എഫ്.കപ്പടിക്കുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.ഒരു ഭരണ മാറ്റത്തിന് കേരളത്തിലെ ജനങ്ങൾ ഒരുങ്ങികഴിഞ്ഞു.ജനങ്ങളെയുംമതവിഭാഗങ്ങളെയുംതമ്മിലടിപ്പിക്കുന്നപ്രവർത്തനങ്ങളാണ് പിണറായിയും,മോദിയും ചെയ്യുന്നത്.വന്യ മൃഗ ശല്യമടക്കം മലയോര മേഖലയുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിനും,കഴിഞ്ഞ പത്തു വർഷമായി കേരളത്തെ പിന്നോട്ടു നയിച്ച എൽ.ഡി.എഫ്.നേ താഴെയിറക്കാൻ ജനം ഒരുങ്ങി കഴിഞ്ഞു എന്നാണ് എല്ലാ സ്ഥലത്തുമുള്ളഈ വലിയ ജനക്കൂട്ടം തെളിയിക്കുന്നതെന്നും…

    Read More

    വന്യ മൃഗശല്യം ശാശ്വത പരിഹാരം വേണം എസ്. കെ. എസ്. എസ്. എഫ്

    മാനന്തവാടി: കടുവയുടെ ആക്രമത്തിൽ സ്ത്രീ കൊല്ലപ്പെടാൻ ഉണ്ടായ സാഹചര്യം അതീവ ദുഃഖകരമായ സംഭവമാണെന്നും അതിനാൽ കൊലയാളി കടുവയെ വെടിവെച്ചു കൊല്ലണം എന്നും വയനാട്ടിലെ വന്യ മൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നും മാനന്തവാടി മേഖല എസ്. കെ. എസ്. എസ്. എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. തമിഴ്നാട് കർണാടക വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ജില്ലയാണ് വയനാട് കുറച്ചുകാലങ്ങളായി വന്യജീവികളുടെ ആക്രമണം കൊണ്ട് ബുദ്ധിമുട്ടി ജീവിക്കേണ്ട അവസ്ഥയിലാണ് വയനാടൻ ജനത. ഉൾവനങ്ങളിൽ പോലും കാണാൻ കഴിയാത്ത പുലിമുതൽ കടുവ വരെ…

    Read More

      സാമ്പത്തിക അവബോധന പരിപാടി നടത്തി

      മാനന്തവാടി : ആർ ബി ഐ യുടെയും -കേരളാപോലീസിന്റെയും സംയുക്തഭിമുഖ്യത്തിൽ മുതിർന്ന പൗരന്മാർക്കായുള്ള സാമ്പത്തിക അവബോധന പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി പഴശ്ശി ഗ്രന്ഥലയത്തിൽ നടന്ന ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐപിഎസ് നിർവഹിച്ചു. ആർ ബി ഐ ജനറൽ മാനേജർ മുഹമ്മദ്‌ സാജിദ് അധ്യക്ഷത വഹിച്ചു. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എ വി ജലീൽ വർധിച്ചു വരുന്ന സാമ്പത്തിക തട്ടിപ്പുകളെകുറിച്ചും തട്ടിപ്പ് തടയാനും ജാഗ്രത പാലിക്കാനും ശ്രദ്ധിക്കേണ്ട…

      Read More

      മംഗലശ്ശേരി മാധവൻ മാസ്റ്ററെ അനുമോദിച്ചു

      തരുവണ: നാലു പതിറ്റാണ്ട് കാലത്തോളം തരുവണ സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും, പ്രസിഡന്റുമൊക്കെയായിരുന്ന മംഗലശ്ശേരി മാധവൻ മാസ്റ്ററെ ഭരണ സമിതി മോമെന്റോ നൽകി അനുമോദിച്ചു. ചടങ്ങിൽ പ്രസിഡന്റ് ഉസ്മാൻ പള്ളിയാൽ, വൈസ് പ്രസിഡന്റ് പി.തങ്കമണി ടീച്ചർ, ഡയറക്ടർമാരായ കൊടുവേരി ഇബ്രാഹിം, ആസ്യ മൊയ്‌ദു, മുൻ പ്രസിഡന്റ് കെ.ടി.മമ്മൂട്ടി, കെ.എം.അബ്ദുള്ള ഹാജി, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.

      Read More

        ഇംദാദ് : മുസ്ലിം യൂത്ത് ലീഗ് ദശീയ ഫണ്ട് സമാഹരണം വയനാട് ജില്ലയിൽ തുടക്കമായി 

        താളൂര് : മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് സമാഹരണ ക്യാമ്പയിൻ ഇംദാദിന് ജില്ലയിൽ തുടക്കമായി. ഭാരതീയർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറും നീലഗിരി അര്ട്സ് ആൻഡ് സയന്സ് കോളേജ് മാനേജിങ് ഡയറരക്ടറുമായ ഡോ റാഷീദ് ഗസാലിയിൽ നിന്നും ജില്ലാ മുസ്ല‌ിം ലീഗ് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി സ്വീകരിച്ചു. രാജ്യമാകെ യൂത്ത് ലീഗിനെ ശക്തിപ്പെടുത്തി ജനാധിപത്യ സംരക്ഷണം ഉറപ്പ് വരുത്താനും നീതി നിഷേധങ്ങൾക്കെതിരെ പോരാടാനും ഊർജം നൽകാനാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത് ചടങ്ങിൽ…

        Read More

        ആരവം; സ്റ്റിക്കർ പ്രകാശനം ചെയ്തു

        വെള്ളമുണ്ട: ഡിസംബർ 25ന് വെള്ളമുണ്ടയിൽ ആരംഭിക്കുന്ന ആരവം സീസൺ ത്രീ ഫുട്‌ബോൾ ടൂർണ്ണമെന്റിന്റെ സ്റ്റിക്കർ പ്രകാശനം മുൻ കേന്ദ്ര മന്ത്രി സി.എം ഇബ്രാഹിം നിർവഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മലയിൽ ഷൌക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.

        Read More

        കൽപ്പറ്റ ബൈപാസ് റോഡിന്റെ നവീകരണം ആരംഭിച്ചു.

        കൽപ്പറ്റ: കൽപ്പറ്റ ബൈപാസ് റോഡിന്റെ നവീകരണം ആരംഭിച്ചു. ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നത്. നിലവില്‍ രണ്ടുവരി പാതയാണ് ബൈപാസ്. ഇതു നാലുവരി പാതയാക്കുന്നതിന് തത്വത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നവീകരണ ചുമതല. നേരത്തെ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥയും കാലാവധിക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാത്തതിനാലും കരാര്‍ റദ്ദ് ചെയ്തിരുന്നു. തുടര്‍ന്ന് പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയും രണ്ടു കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ ഒരു കമ്പനി ടെന്‍ഡര്‍…

        Read More

        ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിനായി അന്വേഷണം ഊർജിതമാക്കി എക്സൈസ്; മുൻകൂർ ജാമ്യത്തിനായി കൽപ്പറ്റ കോടതിയെ സമീപിച്ച് ലില്ലി ജോസ്

        കൽപ്പറ്റ: റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യശേഖരം കണ്ടെത്തിയ കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് കൽപ്പറ്റ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ ചോദ്യം ചെയ്യലിനിടെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കോടതി ഈ ജാമ്യാപേക്ഷ ഒക്ടോബർ ഏഴിന് പരിഗണിക്കും.   രണ്ടാഴ്ച മുൻപാണ് ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇതോടെ സുൽത്താൻ ബത്തേരി…

        Read More

        ജനങ്ങളോട് മര്യാദയോടെ പെരുമാറണം; കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ.

        തിരുവനന്തപുരം: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസുകളിലെ ജീവനക്കാരെക്കുറിച്ച് പരാതികൾ ഉയർന്നുവരികയാണ്, ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ ഈ വിവരം പങ്കുവച്ചു. ഡ്രൈവിംഗ് സംബന്ധമായ ഉത്പന്നങ്ങളുടെയും കണ്ടക്ടർമാരുടെ ദുഷ്പ്രവൃത്തി സംബന്ധമായ പരാതികളാണ് കൂടുതലായി ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു. സ്വിഫ്റ്റ് ബസുകളുടെ ഡ്രൈവർമാരുടെ പ്രവർത്തനങ്ങൾ, അവർ ചെയ്യുന്ന ആക്ഷണങ്ങൾ സംബന്ധിച്ച് വിലയിരുത്തിയതിൽ, നിരവധി പരാതികൾ രേഖപ്പെടുത്തപ്പെട്ടതായി മന്ത്രി വ്യക്തമാക്കുന്നു. “ദിവസം മുതൽ ദിവസത്തേക്ക്, സുരക്ഷിതമായ യാത്രയ്‌ക്കായി ബസുകളിലെ ഡ്രൈവർമാരെ സംബന്ധിച്ച് കാണുന്ന അപകടങ്ങൾ ഗണ്യമായ ഭേദഗതികളുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചാം…

        Read More

        ജനങ്ങളുടെ ആശങ്ക അകറ്റണം; സുരക്ഷ ഉറപ്പാക്കണം. സി.സി.എഫുമായി ഫോണിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി

        കല്പറ്റ: വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. പഞ്ചാരക്കൊല്ലിയിൽ ആക്രമണത്തിൽ രാധയെ കൊലപ്പെടുത്തിയ കടുവയെ വെടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സമരം ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിൽ മേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപ കെ.എസ്. ഐ.എഫ്.എസുമായി ദീർഘനേരം നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർച്ചയായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ പ്രിയങ്ക ആശങ്ക പങ്കുവച്ചു. ജനുവരി…

        Read More