അത്ലറ്റിക്സ് മത്സര വിജയികളെയും കായിക പരിശീലകരെയും ആദരിച്ചു
കൽപ്പറ്റ : ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ജൂനിയര്‍, സീനിയര്‍ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാന ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാന സ്‌കൂള്‍ കായിക മേള എന്നിവയില്‍ മെഡലുകള്‍ നേടിയ കായിക താരങ്ങളെ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. അത്ലറ്റിക് അസോസിയേഷന്‍ കെ.പി വിജയി അദ്ധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു മുഖ്യാതിഥിയായിയിരുന്നു. സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും സ്‌കൂള്‍ മീറ്റിലും സ്വര്‍ണ്ണ മെഡല്‍…
