സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

പീച്ചംങ്കോട് : സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ പീച്ചാംക്കോട് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. നൗഷാദ് പി, പ്രകാശ് പ്രാസ്കോ, റോയ്, സലീം, സോണിയ തുടങ്ങിയവർ സംസാരിച്ചു.

Read More

താമരശ്ശേരി ചുരത്തിൽ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അവധിദിവസങ്ങളില്‍ ഇതുവഴിയുള്ള വലിയവാഹനങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ശനി, ഞായര്‍ ഉള്‍പ്പെടെയുള്ള പൊതു അവധി ദിവസങ്ങള്‍, രണ്ടാം ശനിയോട് ചേര്‍ന്നുവരുന്ന വെള്ളിയാഴ്ചകള്‍ എന്നീ ദിവസങ്ങളിലാണ് ഗതാഗത നിയന്ത്രണം. വൈകീട്ട് മൂന്നുമുതല്‍ ഒമ്പതുവരെയാണ് നിയന്ത്രണമെന്ന് കോഴിക്കോട് കളക്ടര്‍ സ്നേഹില്‍കുമാര്‍ സിങ്ങിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഈ ദിവസങ്ങളില്‍ ആറുചക്രത്തില്‍ കൂടുതലുള്ള ടിപ്പറുകള്‍, 10 ചക്രത്തില്‍ കൂടുതലുള്ള ചരക്കുവാഹനങ്ങള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍, ട്രക്കുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ എന്നിവ ചുരത്തിലൂടെ കടന്നുപോകാൻ…

Read More

മദ്രസാ കലോത്സവം സംഘടിപ്പിച്ചു

തരുവണ:പതിനൊന്നു മദ്രസകളിലെ ഇരുന്നൂറോളം പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് തരുവണ റേയിഞ്ച് പരിധിയിൽ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മദ്രസ കലോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുബാറക് സഅദി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി, കെ. സി. കെ നജുമുദ്ധീൻ, കമ്പ അബ്ദുള്ള ഹാജി, ഇബ്രാഹിം സഖാഫി, അലി സഖാഫി തുടങ്ങിയവർ സംസാരിച്ചു.

Read More

കേരളോത്സവം സമാപിച്ചു

മാനന്തവാടി: എടവക ഗ്രാമ പഞ്ചായത്ത് യുവജനക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേരളോത്സവം 2023 സമാപിച്ചു. പഞ്ചായത്ത് സ്വരാജ് ഹാളില്‍ നടന്ന സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ കലാ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫികളും ബ്ലോക്ക് കേരളോത്സവത്തില്‍ പങ്കെടുക്കേണ്ട ടീം അംഗങ്ങള്‍ക്കുമുള്ള ജേഴ്സികളും ബ്ലോക്ക് പ്രസിഡണ്ട് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ…

Read More

നവകേരള സദസ്സ്; പുതിയ കേരളത്തിന്റെ മുന്നേറ്റമാകു: മന്ത്രി എ.കെ.ശശീന്ദ്രന്‍.

കൽപ്പറ്റ : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ജില്ലകള്‍ തോറും നടക്കുന്ന നവകേരള സദസ്സ് പുതിയ കേരളത്തിന്റെ മുന്നേറ്റമാകുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന നവകേരള സദസ്സ് അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. ഒരു മന്ത്രി സഭ തന്നെ നേരിട്ട് ജനങ്ങളിലേക്കിറിങ്ങി നാടുമായി സംവദിക്കുന്ന നവകേരള സദസ്സ് കേരള ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. മണ്ഡലങ്ങളിലൂടെ നവകേരള സദസ്സ് പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ പുതിയ കേരളത്തിന് നയരേഖയാകും. നാടിന്റെ വിവിധങ്ങളായ ലക്ഷ്യങ്ങളും പ്രതീക്ഷകളുമെല്ലാം നേരിട്ടറിഞ്ഞ്…

Read More

പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ പാത: വനംവകുപ്പിന്റെ നീക്കം ചെറുക്കണമെന്ന് ടി സിദ്ധിഖ് എംഎൽഎ

കല്‍പ്പറ്റ : പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍പാത അട്ടിമറിക്കപ്പെടുന്ന കണ്ണൂര്‍ സി.സി.എഫ് നല്‍കിയ റിപ്പോര്‍ട്ട് തള്ളി കളഞ്ഞ് പദ്ധതി യാഥാഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ അഡ്വ ടി സിദ്ധിഖ് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനോട് നേരില്‍ കണ്ട് നിവേദനം നല്‍കി. ചുരത്തില്‍ നിരന്തരമായി ഗതാഗത കുരുക്ക് ഉണ്ടാകുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായി അറിയപ്പെടുന്ന വയനാടിന്റെ വിനോദസഞ്ചാരമേഖലക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്. ജില്ലയിലെ…

Read More

വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് നടപടികള്‍ സ്വീകരിക്കണം: ജില്ലാ വികസനസമിതി

കൽപ്പറ്റ : വയനാട് ചുരത്തില്‍ അതിരൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. അവധിക്കാലത്ത് നൂറുകണക്കിന് വാഹനങ്ങളും നിരവധിയാത്രക്കാരുമാണ് മണിക്കൂറുകളോളം താമരശ്ശേരി ചുരം വഴിയില്‍ കുടങ്ങിയത്. സ്ത്രീകളും കുട്ടികളും രോഗികളുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വയനാട്ടിലേക്കുള്ള ഗതാഗതം സുഗമമാക്കാന്‍ പൂഴിത്തോട് ബദല്‍പാത സാക്ഷാത്കരിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. കോഴിക്കോട് വയനാട് ജില്ലകളില്‍ ഉള്‍പ്പെട്ട താമരശ്ശേരി ചുരത്തിലെ 1,6,7,8 വളവുകള്‍ നിവര്‍ത്താനുള്ള നടപടികള്‍ വേഗത്തിലാക്കാണം. ചുരത്തില്‍ യാത്രക്കാര്‍ കുടങ്ങുന്ന അടിയന്തിര…

Read More

ലഹരിക്കെതിരെ ബൈക്ക് റാലി: വെള്ളമുണ്ട ഡിവിഷൻ സ്വീകരണം നൽകി

അഞ്ചാംമൈൽ: മാനന്തവാടി ജനമൈത്രി എക്സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിൽ സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ബൈക്ക് റാലിക്ക് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ കെല്ലൂരിൽ സ്വീകരണം നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി.ഐ സനിൽ എസ് അധ്യക്ഷത വഹിച്ചു. പി. വിജേഷ് കുമാർ, ഷമീം വെട്ടൻ, സലീം കേളോത്ത് തുടങ്ങിയവർ സംസാരിച്ചു.

Read More

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: പോലീസ് സ്മൃതിദിനത്തിന്റെ ഭാഗമായി വയനാട് ജില്ലാ പോലീസും, കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയും ചേർന്ന് ജില്ലാ മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടുകൂടി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ എം.എം. അബ്ദുൽ കരീം നിർവഹിച്ചു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ബിപിൻ സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ രാജേഷ്, ആർ.എം.ഒ ഡോക്ടർ അർജുൻ എന്നിവർ ആശംസകൾ…

Read More

കടമാന്‍തോട് ഡാം വിരുദ്ധ കര്‍മ സമിതി കളക്ടറേറ്റ് പടിക്കല്‍ ഉപവസിച്ചു

  കല്‍പറ്റ : പുല്‍പള്ളി കടമാന്‍തോട് ഡാം വിരുദ്ധ കര്‍മ സമിതി വയനാട് കളക്ടറേറ്റ് പടിക്കല്‍ ഉപവാസം നടത്തി. നൂറുകണക്കിനു കുടുംബങ്ങളെ ബാധിക്കുന്ന പദ്ധതി ഉപേക്ഷിക്കുക, ഭൂതല സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിടുക, ഏരിയല്‍ സര്‍വേ നിര്‍ത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാവിലെ 10 മുതല്‍ 12 വരെ ഉപവാസം. കര്‍മ സമിതി ചെയര്‍മാന്‍ ബേബി തയ്യില്‍ ഉദ്ഘാടനം ചെയ്തു. പുല്‍പള്ളി പഞ്ചായത്തിലെ ജനങ്ങളുടെ പൊതുവായ അഭിപ്രായം കണക്കിലെടുക്കാതെയാണ് പദ്ധതി പ്രവര്‍ത്തനങ്ങളുമായി ജല വിഭവ വകുപ്പ് മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം…

Read More