Headlines

ഖാദി ഗിഫ്റ്റ് വൗച്ചർ വിതരണം ചെയ്തു.

കൽപ്പറ്റ: കോഴിക്കോട് സർവോദയ സംഘത്തിന്റെ കൽപ്പറ്റ ഖാദി ഔട്ട്‌ലെറ്റിലെ ഓണം ഗിഫ്റ്റ് വൗച്ചർ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാ ണി നിർവഹിച്ചു. ആയിഷ എം അധ്യക്ഷത വഹിച്ചു. വൈശാഖ് , ശില്പ, ദിലീപ്, ഫസീല തുടങ്ങിയവർ സംബന്ധിച്ചു.

Read More

രാജി സന്നദ്ധതയുമായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ വിജയൻ; കെ.പി.സി.സിയ്ക്ക് കത്ത് നൽകി

പുൽപ്പള്ളി: മുള്ളൻകൊല്ലിയിലെ കോൺഗ്രസ്സിനുള്ളിലെ വിവാദങ്ങളുടെ തുടർച്ചയായി മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. വിജയൻ രാജി സന്നദ്ധതയയറിയിച്ച് കോൺഗ്രസ് നേതൃത്വത്തിന് കത്ത് നൽകി. കഴിഞ്ഞ രണ്ടാഴ്ചയായി മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്വാറി വിഷയവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കൾ പാർലമെൻ്ററി പാർട്ടി യോഗം വിളിക്കാതെയും ഭരണസമിതിയുമായി അലോചിക്കാതെ ഭരണസമിതിക്കെതിരെ മാധ്യമങ്ങളിലൂടെ വാർത്ത നൽകുകയും ക്വാറി ഉടമകളെ വഴിവിട്ട് സഹായിച്ചെന്ന രൂപേണ വാസ്ത‌വ വിരുദ്ധമായി വാർത്തകൾ നൽകുകയും ചെയ്തതായി ആരോപിച്ചാണ് പ്രസിഡന്റ് രംഗത്ത് വന്നത്. മുള്ളൻ കൊല്ലി പഞ്ചായത്തിലെ ക്വാറികൾക്ക്…

Read More

ശ്രുതി, നീ ഒറ്റയ്ക്കല്ല; ജെൻസന്റെ വിയോഗത്തിൽ ദുഃഖം പങ്കു വച്ച് രാഹുൽ ഗാന്ധി.

കല്പറ്റ: കല്പറ്റ വാഹനാപകടത്തിൽ മരണപ്പെട്ട ജെൻസന്റെ വിയോഗത്തിൽ ശ്രുതിയെ ചേർത്ത് പിടിച്ച് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹൃദയഭേദകമായ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും, ഈ ദുഃഖത്തിൽ ഒറ്റയ്ക്കല്ല എന്ന് ശ്രുതി അറിയണം എന്നും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു. താനും പ്രിയങ്കയും ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മേപ്പാടിയിലെ ക്യാമ്പ് സന്ദർശിച്ചപ്പോൾ മുഴുവൻ കുടുംബത്തെയും നഷ്ടപ്പെട്ടപ്പോൾ ശ്രുതിയുടെ സഹനത്തിന്റെ ശക്തി തിരിച്ചറിഞ്ഞതാണ്. ആ നഷ്ടത്തിലും അവൾ ഉയർത്തിയ പ്രതിരോധവും ധീരതയും മറ്റുള്ളവർ പറഞ്ഞു…

Read More

സീതാറാം യച്ചൂരിയുടെ വിയോഗം; കനത്ത നഷ്ടം:- സിപിഐ.

കല്‍പറ്റ: മതേതര കക്ഷികളെ കൂട്ടിയോജിപ്പിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു സീതാറാം യച്ചൂരിയെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും, ജനാധിപത്യത്തിനും തീരാനഷ്ടമാണ്. ടി ജെ ചാക്കോച്ചന്‍ അധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യുട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എം പി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി വി ബാലന്‍, ജില്ലാ സെക്രട്ടറി ഇ ജെ ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര, പി കെ…

Read More

വയോജന ആയുർവേദ്; മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടത്തറ : വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾ ആയുഷ് സംവിധാനത്തിലൂടെ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കോട്ടത്തറ ആയുർവേദ ഡിസ്പെൻസറിയിൽ ” വയോജന ആയുർവേദ് ” മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഭാരതീയ ചികിത്സ വകുപ്പ്, കോട്ടത്തറ ആയുർവേദ ഡിസ്പെൻസറി ആയുർഹെൽത്ത് & വെൽനെസ് സെന്റർ എന്നിവരുടെ നേതൃത്വത്തിൽ കോട്ടത്തറ ഇ കെ നായനാർ സ്മാരക കമ്മ്യൂണി ഹാളിൽ നടന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ : ദിവ്യ…

Read More

കുടുംബശ്രീ ജില്ലാതല ഓണം മേളയും ചിപ്‌സ് ബ്രാന്‍ഡിങ്ങും ഉദ്ഘാടനം ചെയ്തു.

ബത്തേരി : കുടുംബശ്രീ ജില്ലാമിഷന്‍ ജില്ലാതല ഓണം മേളയും ചിപ്‌സ് ബ്രാന്‍ഡിങ്ങും ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്തു. ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.കെ.രമേശ് അധ്യക്ഷത വഹിച്ചു. ബ്രാന്‍ഡഡ് ചിപ്‌സിന്റെ ആദ്യ വിൽപന ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പഴ്‌സണ്‍ എല്‍സി പൗലോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പഴ്‌സണ്‍മാരായ സാലി പൗലോസ്, ലിഷ ടീച്ചര്‍, ഷാമില ജുനൈസ്, കെ റഷീദ്, ടോം…

Read More

ജെന്‍സന് നാട് വിട ചൊല്ലി

കല്‍പ്പറ്റ: വെള്ളാരംകുന്നില്‍ ചൊവ്വാഴ്ച വൈകുന്നേരം ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി മരിച്ച അമ്പലവയല്‍ ആണ്ടൂര്‍ പരിമളത്തില്‍ ജയന്‍-മേരി ദമ്പതികളുടെ മകന്‍ ജെന്‍സനു (28) ആയിരങ്ങളുടെ അശ്രുപൂജ. ജെന്‍സനു വിട ചൊല്ലാന്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ച ആണ്ടൂര്‍ ഗ്ലോറിസ് ഓഡിറ്റോറിയത്തിലും വസതിയിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് എത്തിയത്. ജെന്‍സന്റെ മൃതദേഹത്തിനു മുന്നില്‍ മാതാവും കുടുംബാംഗങ്ങളും വാവിട്ടുകരഞ്ഞതു കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. ഗ്ലോറിസ് ഓഡിറ്റോറിയത്തില്‍ ജില്ലാ ഭരണകൂടത്തിനുവേണ്ടി കളക്ടര്‍ ഡി.ആര്‍….

Read More

വാളത്തൂര്‍ ചീരമട്ടം ക്വാറി: ആക്ഷന്‍ കമ്മിറ്റി ധര്‍ണ നടത്തി

വൈത്തിരി: വാളത്തൂര്‍ ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി താലൂക്ക് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ചീരമട്ടം ക്വാറി ലൈസന്‍സ് റദ്ദാക്കുക, രേഖകളില്‍ കൃത്രിമം കാണിച്ച മൈനിംഗ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസര്‍ക്കും തഹസില്‍ദാര്‍ക്കും എതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അമ്പലവയല്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി. റഹിം അധ്യക്ഷത വഹിച്ചു. എന്‍. ബാദുഷ, ഹൈക്കോടതി അഭിഭാഷകന്‍ ടി.എസ്….

Read More

വൈത്തിരിയില്‍ ഹണി മ്യൂസിയം 14ന് പ്രവര്‍ത്തനം തുടങ്ങും

കല്‍പ്പറ്റ: ഖാദി കമ്മീഷനു കീഴിലുള്ള കണ്ണൂര്‍, വയനാട് ബീ കീപ്പിംഗ് ക്ലസ്റ്ററുകള്‍ സംയുക്തമായി വൈത്തിരിയില്‍ ഹണി മ്യൂസിയം ആരംഭിക്കുന്നു. തേനീച്ച വളര്‍ത്തല്‍, തേന്‍ ഉത്പാദനം, സംസ്‌കരണം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം എന്നിവയില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറിവ് പകരുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം ആരംഭിക്കുന്നതെന്ന് കണ്ണൂര്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി സി. മനോജ്കുമാര്‍, വയനാട് ക്ലസ്റ്റര്‍ സെക്രട്ടറി ടി.എന്‍. ഷറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മ്യൂസിയം ഉദ്ഘാടനം 14ന് രാവിലെ 10ന് ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കും….

Read More

ഒയിസ്‌ക നെല്‍ക്കൃഷി: ഞാറുനടീല്‍ നടത്തി

കല്‍പ്പറ്റ: ഒയിസ്‌ക ഇന്റര്‍നാഷണല്‍ ചാപ്റ്ററും മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് നഴ്‌സിങ് കോളജും സംയുക്തമായി കോക്കുഴിയില്‍ നടത്തുന്ന നെല്‍ക്കൃഷിയുടെ ഞാറുനടീല്‍ നടത്തി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ രാജി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഒയിസ്‌ക ചാപ്റ്റര്‍ സെക്രട്ടറി എല്‍ദോ ഫിലിപ്പ് ,ലൗലി അഗസ്റ്റിന്‍, സി.കെ. സിറാജുദ്ദീന്‍, വിനീത കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. യുവകര്‍ഷകരായ ബിനീഷ് അമ്പലവയല്‍, പി.കെ. അബ്ദുല്‍ റഷീദ് എന്നിവരെ ആദരിച്ചു. ചാപ്റ്റര്‍ അംഗങ്ങളും നഴ്‌സിങ് കോളജ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് കോക്കുഴിയില്‍ ഞാറ് നട്ടത്….

Read More