നിറപുഞ്ചിരിയോടെ ആയിഷയും വാടക വീട്ടിലേക്ക് മടങ്ങി
മേപ്പാടി: 14 ദിവസത്തെ ഐസിയു വിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയും പിന്നീട് വാർഡിലും മറ്റുമായി നീണ്ട 46 ദിവസത്തെ ചികിത്സക്ക് ശേഷം ആയിഷ എന്ന 69 കാരിക്ക് ഇതൊരു പുനർജൻമം. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ആയിഷ കഴിഞ്ഞ ജൂലൈ 30 മുതൽ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടൽ ദുരിതത്തിൽ കുടുംബത്തിൽ ഉണ്ടായിരുന്ന 9 ആളുകളെ ആയിഷയ്ക്ക് നഷ്ട്ടമായി. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ച ആയിഷയെ ആദ്യ ദിവസം…
