Headlines

40 ലക്ഷത്തിന്റെ ന്യൂട്രിമിക്സ് ഉല്പാദനകേന്ദ്രം വെള്ളമുണ്ടയിൽ സജ്ജമായി

വെള്ളമുണ്ട: ജില്ലാ പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി അനുവദിച്ച നാല്പത് ലക്ഷം രൂപ വിനിയോഗിച്ച് വെള്ളമുണ്ട എട്ടേനാലിൽ നിർമ്മിച്ച സ്നേഹദീപം ന്യൂട്രിമിക്സ് ഉല്പാദനകേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. ഉല്പാദന യന്ത്രങ്ങളുടെ സ്വിച്ച് ഓൺ കർമ്മം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമത്ത് ഇ.കെ,പഞ്ചായത്തംഗം റംല മുഹമ്മദ്‌, സി.ഡി.എസ് ചെയർപേഴ്സൺ സജ്ന ഷാജി, എൻ.കെ മോഹനൻ മാസ്റ്റർ, വിനോദ്…

Read More

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തരുവണ: നാഷണൽ ആയുഷ് മിഷൻ കേരള ഹോമിയോപതി വകുപ്പിന്റെ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് തരുവണയിൽ വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സീനത് വൈഷ്യൻ അദ്ധ്യക്ഷം വഹിച്ചു.ഡോ.വിനീത സ്വാഗതവും എച്.എം.സി.മെമ്പർ ഉസ്മാൻ പള്ളിയാൽ നന്ദിയും പറഞ്ഞു.കെ.എം.അബ്ദുള്ള ഹാജിയെ ക്യാമ്പിൽ വെച്ചു സുധി രാധാകൃഷ്ണൻ ആദരിച്ചു.സി.മമ്മുഹാജികെ.എം.അബ്ദുല്ലഹാജി രവീന്ദ്രൻ,തുടങ്ങിയവർ സംസാരിച്ചു.

Read More

തൃശ്ശിലേരി പള്ളി പെരുന്നാൾ; സ്വാഗതസംഘo രുപികരിച്ചു.

തൃശ്ശിലേരി പള്ളി പെരുന്നാൾ; സ്വാഗതസംഘo രുപികരിച്ചു.* തൃശ്ശിലേരി: സർവ്വമത സംഗമഭൂമിയായ മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി തൃശ്ശിലേരിയിൽ പരി.ബസേലിയോസ് ബാവയുടെ 339-ആം ഓർമ്മ പെരുന്നാൾ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു. വികാരി ഫാ. ഷിൻസൺ മത്തോക്കിലിന്റെ അധ്യക്ഷതയിലും ട്രസ്റ്റി, സെക്രട്ടറി,മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ കൂടിയ പെരുന്നാൾ പൊതുയോഗത്തിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ നടത്തുവാൻ തീരുമാനിച്ചു. പെരുന്നാൾ കൺവീനർ പി കെ ജോർജ് പുളിക്കകുടിയിൽ, പബ്ലിസിറ്റി & പ്രോഗ്രാം കൺവീനർ…

Read More

രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനകളെയും വിവിധ സേനാവിഭാഗങ്ങളെയും വകുപ്പുകളെയും മാധ്യമസ്ഥാപനങ്ങളെയും ആദരിച്ചു. ‘കരുതലായവര്‍ക്ക് സ്‌നേഹാദരം’ എന്ന പേരില്‍ ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടന്ന പരിപാടി ഭവന നിര്‍മാണ, റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. ചുണ്ടേല്‍ ടൗണില്‍ നിന്നും വാദ്യഘോഷങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെയാണ് രക്ഷാപ്രവര്‍ത്തകരെ പാരിഷ് ഹാളിലേക്ക് ആനയിച്ചത്. അഡ്വ….

Read More

ഓണത്തിന് മുമ്പ് വാടക നൽകും: മന്ത്രി കെ രാജൻ.

കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ താത്ക്കാലിക വീടുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള വാടക ഓണത്തിന് മുമ്പ് നൽകുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ചുണ്ടേൽ സ്കൂളിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. താത്ക്കാലിക വീടുകളിൽ കഴിയുന്ന 535 കുടുംബങ്ങളുടെ വാടക തുക ബാങ്ക് അക്കൗണ്ടുകൾ മുഖേന നൽകുന്നതിന് വൈത്തിരി താലൂക്ക് ഓഫീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ബന്ധുവീടുകളിലേക്ക് മാറി താമസിച്ച 174 പേരുടെ വിവരങ്ങൾ അടങ്ങിയ പുതിയ ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിസ്റ്റ് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി, തഹൽസിദാർ,…

Read More

ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് “വർണ്ണോത്സവം 24” സംഘടിപ്പിച്ചു

ബത്തേരി: സുൽത്താൻ ബത്തേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ, ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി, നട്ടുവളർത്തിയ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് “വർണ്ണോത്സവം ’24” എന്ന പേരിൽ സംഘടിപ്പിച്ചു. സുൽത്താൻബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോം ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ശ്രീജൻ (പി.റ്റി.എ പ്രസിഡൻ്റ് ) സുഭാഷ് ബാബു (എസ്.എം.സി ചെയർമാൻ) അബ്ദുൽ നാസർ (പ്രിൻസിപ്പൽ ഹയർ സെക്കൻ്ററി ) ജിജി ജേക്കബ്ബ് (ഹെഡ്മിസ്ട്രസ്സ്) അമ്പിളി നാരായണൻ (പ്രിൻസിപ്പാൾ,…

Read More

നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ

വെള്ളമുണ്ട: നാടൻ ചാരായവുമായി കോട്ടത്തറ അരമ്പറ്റക്കുന്ന് പാലേരി വീട്ടിൽ സി എ മണിയനെ (50) യാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇന്ന് ഉച്ചയോടെ വെള്ളമുണ്ട കമ്പോണ്ടർമുക്ക് ബസ് സ്റ്റോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളുടെ കൈവശം ഉണ്ടായിരുന്ന 2 ലിറ്റർ നാടൻ ചാരായം പിടിച്ചെടുക്കുകയായിരുന്നു. വെള്ളമുണ്ട ഇൻസ്പെക്ടർ എസ്.എച്ച്.ഓ എൽ.സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.കെ അബ്ദുൽ റസാഖ്, സാദിർ, സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺ സി.പി.ഓ…

Read More

ശീലസ്ഥാപനം നിർവഹിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് കുപ്പാടിത്തറ ചൽക്കാരക്കുന്നു ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശീലസ്ഥാപന കർമ്മം കൽപ്പറ്റനിയോജക മണ്ഡലം MLA അഡ്വ: ടി സിദ്ധീഖ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബാലൻ അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷ ജസീല ളംറത്ത്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ അബ്ദുറഹിമാൻ, ഗ്രാമ പഞ്ചായത്ത് ചെയർമാൻ മാരായ എം പി നൗഷാദ്, പി എ ജോസ്, മെമ്പരർമാരായ അനീഷ്. കെ. കെ, ബുഷ്‌റ, സാജിദ, കൂടാതെ സി ഇ ഹാരിസ്,…

Read More

സംസ്ഥാന തല റുമറ്റോളജി സമ്മേളനം നടത്തി

മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ വിഭാഗവും ഇന്ത്യൻ റുമറ്റോളജി അസോസിയേഷനും സംയുക്തമായി സംസ്ഥാന തല റുമറ്റോളജി സമ്മേളനം സംഘടിപ്പിച്ചു. വയനാട് ജില്ലാ ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയസേനൻ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ദിവസങ്ങളായി നടന്ന പരിപാടിയിലെ ആദ്യ ദിനത്തിൽ വിവിധ വിഷയങ്ങളിൽ ഊന്നിയ ക്ളാസുകളും പ്രായോഗിക പരിശീലനവും ഉൾപ്പെട്ടിരുന്നു. രണ്ടാം ദിനത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡോക്ടർമാർ വാതരോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടെത്തലുകളെ കുറിച്ചും ഈ മേഖലയിലെ ചികിത്സയുടെ പുതിയ…

Read More

മാനന്തവാടി അസ്പിരേഷണൽ ബ്ലോക്ക് സാക്ഷരത ദിന പരിപാടിയും, തുല്യത പഠിതാക്കളെ ആദരിക്കുകയും ചെയ്തു

മാനന്തവാടി : അസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത ദിന പരിപാടികൾ സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് വെറ്റിറിനറി ഹാളിൽ വെച്ചു സംഘടിപ്പിച്ച പരിപാടിയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി അധ്യക്ഷത വഹിക്കുകയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ച് പഠിതാക്കളെ ആദരിക്കുകയും ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി കല്യാണി,കെ വി വിജോൾ,സൽമ കാസ്മി എന്നിവരും ബ്ലോക്ക് പഞ്ചായത്ത്…

Read More