കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനു ഊര്‍ജിതമായി ഇടപെടും: സത്യന്‍ മൊകേരി

പുല്‍പ്പള്ളി: വയനാട് മണ്ഡലത്തിലെ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ എംപി എന്ന നിലയില്‍ രാഹുല്‍ ഗാന്ധി ശ്രമം നടത്തിയില്ലെന്ന് വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി. തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രൂക്ഷമായ വന്യമൃഗശല്യം കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഇത് അറിഞ്ഞ ഭാവം പോലും രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിരുന്നില്ല. പ്രിയങ്ക ഗാന്ധി എംപിയായാലും ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകാന്‍ പോകുന്നില്ല. പാര്‍ലമെന്റില്‍ വയനാടിനെ പ്രതിനിധാനം ചെയ്യാന്‍ അവസരം ലഭിച്ചാല്‍ കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനു ഊര്‍ജിതമായി ഇടപെടുമെന്നും സത്യന്‍ പറഞ്ഞു….

Read More

ആന്ധ്രപ്രദേശിൽ നിന്നും സൈക്കിളിലെത്തി പ്രിയങ്കക്കായി പ്രചരണം നടത്തി ശ്രീനിവാസലു

കൽപ്പറ്റ: ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലെ കാവലിയിൽ നിന്നും സൈക്കിളിൽ വയനാട്ടിലെത്തി പ്രിയങ്കാഗാന്ധിക്കായി പ്രചരണം നടത്തി ശീനി കുന്തുരു എന്ന കെ ശ്രീനിവാസലു. ഇക്കഴിഞ്ഞ ഒക്‌ടോബർ 26നാണ് ശ്രിനി കാവലിയിൽ നിന്നും സൈക്കിളിൽ യാത്ര തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ പ്രചരണരംഗത്ത് സജീവമാണ് ശ്രീനി. സുൽത്താൻബത്തേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ തന്റെ സൈക്കിളുമായെത്തി പ്രിയങ്കാഗാന്ധിക്കായി ഇതിനകം തന്നെ വോട്ടഭ്യർഥിച്ചു. ടാക്‌സി ഡ്രൈവറായിരുന്ന ശ്രീനി ഗുരുവായ കരീം പാഷയുടെ പാത പിന്തുടർന്നാണ് കോൺഗ്രസ് അനുഭാവിയാകുന്നത്. പിന്നീട് പലപ്പോഴും കൊടികൾ കെട്ടിയ പതാകയുമായി…

Read More

യുവജ്വാല ക്യാമ്പയിൻ നടത്തി

തോണിച്ചാൽ: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും നെഹ്റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിലെ നാഷണൽ സർവീസ് സ്കീന്റെ സഹകരണത്തോടെ യുവജ്വാല ക്യാമ്പയിൻ നടത്തി. കോഴ്സ് ഡയറക്ടർ ഡോ. എം. പി. അനിൽ ഉദ്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ സി. എച്ച്. ഗണേഷ് അധ്യക്ഷത വഹിച്ചു. മാനന്തവാടി താലൂക്ക് മെഡിക്കൽ കൗൺസിലർ ഇ. പി. ഷാനി, കെ. ആർ. സാരംഗ് എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി….

Read More

നവീകരിച്ച ഇന്ദിരാഭവനും രാജീവ് ഗാന്ധി സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

മീനങ്ങാടി: നവീകരിച്ച ഇന്ദിരാഭവനും രാജീവ് ഗാന്ധി സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കെ.എല്‍. പൗലോസ്, കെ.ഇ. വിനയന്‍, വര്‍ഗീസ് മുരിയന്‍കാവില്‍, എന്‍.എസ്. നുസൂര്‍, ടി.എം. ഹൈറുദ്ദീന്‍, എം.എ. അയ്യൂബ്, ഉഷ രാജേന്ദ്രന്‍, ലിന്റോ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. പുഞ്ചിരിമട്ടം ദുരന്തമുഖത്ത് സേവനം ചെയ്ത ജിബിന്‍ നൈനാന്‍, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ വി.എം. വിശ്വനാഥന്‍,…

Read More

വിഭാഗീയ ചിന്തകളും പ്രസ്താവനകളുമിറക്കി തെരഞ്ഞെടുപ്പുകളിൽ ജയിക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം: പി കെ കുഞ്ഞാലിക്കുട്ടി.

പടിഞ്ഞാറത്തറ: വിഭാഗീയ ചിന്തകളും പ്രസ്താവനകളുമിറക്കി തെരഞ്ഞെടു പ്പുകളിൽ ജയിക്കാമെന്നത് സിപിഎമ്മി ന്റെ വ്യാമോഹം മാത്രമാണെന്ന് അഖിലേ ന്ത്യ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പടിഞ്ഞാറത്തറ ടൗണി ൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം കാഫിർ പ്രയോഗമുണ്ടാക്കി പരാജ യപ്പെട്ടപ്പോൾ, ഇപ്പോൾ നീലപെട്ടിയുടെ പേരിലാണ് വ്യാജപ്രചരണങ്ങൾ നടക്കു ന്നത്. വ്യാജനിറക്കി കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നവർ തെരഞ്ഞെ ടുപ്പ് ഫലം വരുമ്പോൾ പെട്ടിയുംതൂക്കി പുറത്തുപോകേണ്ട സ്ഥിതിയാണ് ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു. മോദിസർക്കാരിൽ നിന്നും…

Read More

സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം സി. കെ. ജാനുവിന്.

കൽപ്പറ്റ: മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഈ വർഷം സി. കെ. ജാനുവിന് . 10,000/- രൂപയും ഫലകവുമാണ് അവാർഡ്. മലയാളഭാഷയുടെ പദവീപരമായ ഉയർച്ചയോടൊപ്പം പ്രധാനമാണ് മാതൃഭാഷയ്ക്കകത്ത് നടക്കേണ്ട ജനാധിപത്യ ശ്രമങ്ങളും. മലയാള പൊതുമണ്ഡലത്തിന്റെ അരികുകളിൽ ജീവിക്കേണ്ടി വന്ന മനുഷ്യരുടെ അനുഭവ ചരിത്രങ്ങളും അനുഭൂതികളും വൈകാരികതകളും ജീവിതമൂല്യങ്ങളും കൂടി ചേരുമ്പോഴാണ് മാതൃഭാഷാജനാധിപത്യം യാഥാർത്ഥ്യമാവുന്നത്. ആ ദിശയിൽ, കേരളത്തിലെ ആദിവാസി – ഗോത്ര സമൂഹങ്ങളുടെ സമ്പന്നമായ അനുഭവം…

Read More

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണകിറ്റ് നൽകിയതിൽ നിന്ന് ഭക്ഷ്യവിഷ ബാധ ഏറ്റ സംഭവം കുറ്റക്കാർക്കെതിരെ ഉടൻ നടപടിയെടുക്കണം: എസ്ഡിപിഐ

മേപ്പാടി: വിവിധ ഇടങ്ങളിൽ താമസിക്കുന്ന ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷണ കിറ്റ് നൽകിയതിന്റെ പേരിൽ ഇരു മുന്നണികളും രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ കുറ്റക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്ന പുനരധിവാസം വേഗത്തിൽ ആക്കണമെന്നും അല്ലാത്തപക്ഷം ഇരകളെ സംഘടിപ്പിച്ചു കൊണ്ട് ശക്തമായ പ്രതിഷേധങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു

Read More

എൽ.എസ്.ഡി സ്റ്റാമ്പും കഞ്ചാവുമായി കർണാടക സ്വദേശികൾ പിടിയിൽ

ബത്തേരി : ബാംഗ്ലൂർ കല്യാൺ നഗർ സ്വദേശി ഗംഗാധര (38), വിദ്യറാണിപുരം സ്വദേശി ജെ. ധൃവകുമാർ (43), വിജയ നഗർ സ്വദേശിഎൻ പ്രദീപ്‌ (32), എന്നിവരാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്. 09.10.2024 ശനിയാഴ്ച വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 0.11 ഗ്രാം തൂക്കം വരുന്ന രണ്ട് സ്ട്രിപ്പുകളിലായി 9 എൽ.എസ്. ഡി സ്റ്റാമ്പും 18.57 ഗ്രാം കഞ്ചാവുമായി ഇവർ പിടിയിലാവുന്നത്. ഇവർ സഞ്ചരിച്ചിരുന്ന…

Read More

ആറു പതിറ്റാണ്ടിനു ശേഷം ജോൺ കെയ് വീണ്ടും വയനാട്ടിലേക്ക്

മാനന്തവാടി: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെക്കുറിച്ചും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വളർച്ചയെക്കുറിച്ചും മലബാറിന്റെ ചരിത്രത്തെക്കുറിച്ചും പഠനം നടത്തിയ ചരിത്രകാരനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജോൺ കെയ് ആറു പതിറ്റാണ്ടിനു ശേഷം വീണ്ടും വയനാട്ടിലേക്ക് എത്തുന്നു. ഡിസംബർ 26 മുതൽ ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാനാണ് സ്കോട്ട്ലൻഡ് സ്വദേശിയായ ജോൺ കെയ് എത്തുന്നത്. തൻ്റെ ഇരുപതാം വയസിലാണ്84കാരനായ ജോൺ കെയ് മുമ്പ് വയനാട്ടിൽ വന്നത്. സ്കോട്ട്ലൻഡുകാരനായ മുൻ മലബാർ കളക്ടർ വില്യം ലോഗൻ…

Read More

വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു

വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചു. എറണാകുളം ജയഭാരത് കോളേജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയും ചുണ്ടേൽ സ്വദേശിനിയുമായ ടി.എസ്.ആൻ മരിയ ( 19)ആണ് മരിച്ചത്. സംസ്കാരം നാളെ രാവിലെ 9.30 ന് ചുണ്ടേൽ സെന്റ് ജൂഡ്സ് പള്ളി സെമിത്തേരിയിൽ. തുണ്ടത്തിൽ ഷാൻ്റി ആൻ്റണിയുടയും രാജി ഷാൻ്റിയുടെയും മൂത്ത മകളാണ് സഹോദരങ്ങൾ: ഏയ്ഞ്ചൽ റോസ്, അസിൻ മരിയ.

Read More