പോഷൺ വൈത്തിരി പദ്ധതിക്ക് തുടക്കം

വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനനം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ സ്ക്രീനിംഗ്, പോഷണ ബോധവത്കരണം, പ്രതിമാസ മെഡിക്കൽ പരിശോധന, ഹെൽത്തി കുക്കീസ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ചു. വൈത്തിരി…

Read More

    വാട്ടർ പ്യൂരിഫയർ ഉദ്ഘാടനം ചെയ്തു

    സ്വിച്ച് ഇട്ടാൽ കുടിവെള്ളം. എടവക ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കമ്മന നവോദയം എൽപി സ്കൂളിന് അനുവദിച്ച വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ സി എം സന്തോഷ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് മനോജ് നിട്ടറ അധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ കമ്മന മോഹനൻ, പ്രധാന അധ്യാപകൻ എ മധു, മദർ പിടിഎ പ്രസിഡന്റ് ക്രിസ്റ്റി എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ഷിജി കെ വി നന്ദി അറിയിച്ചു.

    Read More

    അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽ സംയുക്ത പരിശോധന നടത്തി.

    കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയിലെ കമ്പളക്കാട് ടൗണും ആയി ബന്ധപ്പെട്ട അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽആരോഗ്യവകുപ്പ്,പഞ്ചായത്ത് പോലീസ് എന്നീ വകുപ്പുകൾ സംയുക്തപരിശോധന നടത്തി. വൃത്തിഹീനമായി,ശുചിത്വമില്ലാതെയുംപ്രവർത്തിക്കുന്ന ക്വാർട്ടേഴ്സ് ഉടമകൾക്ക് 40000 രൂപ പിഴ ചുമത്തുകയും, ഇന്ന് തന്നെ വൃത്തിയാക്കി താമസ യോഗ്യമാക്കുന്നതിന് കർശന നിർദേശം നൽകുകയും ചെയ്തു.പരിശോധനക്ക് വരദൂർ phc യിലെ JHI ശ്രീ.സുരേഷ്‌കുമാർ,പഞ്ചായത്ത് ജീവനക്കാരായ ശ്രീ.ആന്റണി., k, ശ്രീമതി.സന്ധ്യ.വി,സിവിൽപോലീസ് ഓഫീസർ ശ്രീ.ജിഷ്ണു.v.p എന്നിവർ നേതൃത്വം നൽകി.ഇത്തരം താമസ സ്ഥലങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുകയും കർശനനിയമനടപടികൾ…

    Read More

    ലൈബ്രറി കൗൺസിൽ പുസ്തകോത്സവം സമാപിച്ചു

    കൽപ്പറ്റ : വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു. പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ രണ്ടു ദിവസങ്ങളിലായി നടന്ന പുസ്തകോത്സവത്തിൽ കേരളത്തിലെ പ്രമുഖ പുസ്തക പ്രസാധകരെല്ലാം പങ്കെടുത്തിരുന്നു. ലൈബ്രറി കൗൺസിൽ വാർഷിക ഗ്രാന്റ് ലഭിച്ച ലൈബ്രറികൾക്ക് പുറമെ വിദ്യാലയങ്ങളും പൊതുജനങ്ങളും പുസ്തകങ്ങൾ വാങ്ങി. 30 ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങളാണ് വിൽപന നടന്നത്. പുസ്തകോത്സവത്തിൽ സാഹിത്യ, സാംസ്‌ക്കാരിക പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തു. കൽപറ്റ എച്ച്. ഐ. എം. യു. പി സ്കൂൾ ലൈബ്രറിയുടെ…

    Read More

      വയോജനങ്ങളുടെ ഉത്സവമായി ജനമൈത്രി പോലീസിന്റെ ‘വയോഘോഷം’

      വയോജനങ്ങളുടെ ഉത്സവമായി ജനമൈത്രി പോലീസിന്റെ ‘വയോഘോഷം’   – വാര്‍ദ്ധക്യത്തിന്റെ അവശതകളും ആകുലതകളും മറന്ന് 150-ഓളം വയോജനങ്ങള്‍ ഉല്ലസിച്ചൊത്തുകൂടി   പൊഴുതന: ‘ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍, മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍’ സേട്ടുക്കുന്ന് സ്വദേശിയായ ചാണ്ടി ആന്റണിയില്‍ നിന്നൊഴുകിയ ഗാനം അത്തിമൂല പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അലയടിച്ചപ്പോള്‍ ചാണ്ടിക്കു ചുറ്റുമുള്ള വയോജനങ്ങള്‍ പഴയ ഓര്‍മകളെ തിരികെ വിളിച്ചു. ഒപ്പം പാടിയും ആടിയും കൈയടിച്ചും അവര്‍ പ്രായത്തെ മറന്നപ്പോള്‍ ഓര്‍മകള്‍ക്കൊപ്പം പഴയ ചുറുചുറുക്കും…

      Read More

      നേതാക്കളുടെ മരണവും സി പി എമ്മിന് മത്സര വേദി:സന്ദീപ് വാര്യർ

      ബത്തേരി:മരണവും മരണാനന്തര ചടങ്ങുകളും മത്സരമായി കണക്കാക്കുന്ന അധമ മനസാണ് ഇപ്പോഴത്തെ സി പി എമ്മുകാരുടേതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കോൺഗ്രസ് ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലും രാഷ്ട്രീയ വിശദീകരണ യോഗത്തിലും പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയും വി എസ് അച്യുതാനന്ദനും രണ്ട് വ്യത്യസ്ത ശൈലികളുടെ ഉടമകളായിരുന്നു. ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തവരെയും ഇപ്പോഴും കല്ലറയിൽ എത്തുന്നവരെയും പരിഹസിക്കുന്ന രീതിയിൽ ചാനലിൽ വാർത്തകൾ വരെ സൃഷ്ടിച്ചു. ചൂരൽമല മുണ്ടക്കൈ ദുരന്തം…

      Read More

      ഡിജിറ്റല്‍ സ്‌ക്വയര്‍ ഐടി വിദ്യാഭ്യാസ പദ്ധതിക്ക് കുഞ്ഞോം എയുപി സ്‌കൂളില്‍ തുടക്കമായി.

      മക്കിയാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സ്‌ക്വയര്‍ ഐടി വിദ്യാഭ്യാസ പദ്ധതിക്ക് കുഞ്ഞോം എയുപി സ്‌കൂളില്‍ തുടക്കമായി. തൊണ്ടര്‍നാട് പഞ്ചായത്ത് മട്ടിലയം വാര്‍ഡ് അംഗം ചന്തു മണപ്പാട്ടില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ചു. കെ.പി. ശിവന്‍ പ്രസംഗിച്ചു. ഡിജിറ്റല്‍ സ്‌ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ആനന്ദ് സ്വാഗതവും പ്രധാനാധ്യാപിക കെ. ശ്രീകുമാരി നന്ദിയും പറഞ്ഞു.

      Read More

      പന്തിപ്പോയിലിൽ എക് സൈസിൻ്റെ വൻ മയക്കുമരുന്ന് വേട്ട: 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും കണ്ടെടുത്തു

      പടിഞ്ഞാറത്തറ: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ ടി യുടെ നേതൃത്വത്തിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറത്തറ പന്തിപ്പോയിൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ നരിപ്പാറ ഭാഗത്ത് ഐക്കാരൻ വീട്ടിൽ സുബൈർ എ.കെ (Age:36) എന്നയാളുടെ വീട്ടിൽ നിന്നും 190 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ച 323 ഗ്രാം ഹാഷിഷ് ഓയിലും 1.362 ഗ്രാം മെത്താംഫിറ്റമിനും കണ്ടെത്തി.. പുലർച്ചെ നടത്തിയ പരിശോധനയിലാണ് മേൽ മയക്കുമരുന്നുകൾ കണ്ടെത്തിയത്.വിപണിയിൽ ഏകദേശം 30 ലക്ഷം വരുന്ന വില വരുന്ന മയക്കുമരുന്നാണ് പിടിച്ചത്..വീട്ടിൽ അലമാരയിൽ സൂക്ഷിച്ച നിലയിലാണ്…

      Read More

      ജൂഡോ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

      വയനാട് റവന്യൂ ജില്ല സ്കൂൾ ഗെയിംസ് ജൂഡോ ചാമ്പ്യൻഷിപ്പ് കൽപ്പറ്റ എമിലി കെന്‍ യു റിയൂ കരാത്തെ സ്കൂളിൽ വച്ച് നടന്നു. എൽ.എസ്.ജി.ഡി ഡെപ്യൂട്ടി ഡയറക്ടർ പിസി മജീദ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു കേരള ജൂഡോ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു വയനാട് ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി സലിം കടവൻ അധ്യക്ഷത വഹിച്ചു മിസ്റ്റർ വയനാട് ജാസിർ തുർക്കി മുഖ്യാതിഥി ആയിരുന്നു. റവന്യൂ സ്കൂൾ ഗെയിംസ് സെക്രട്ടറി പ്രശോഭ. ബൈജു…

      Read More

      മീഡിയം മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

      തരുവണ: മീഡിയം മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് 15ാംവാർഡിലെപുലിക്കാട് മുക്കിൽ 2024.25 പ്രാദേശിക ഫണ്ട് 125000 വകയിരുത്തിനിർമ്മിച്ചമീഡിയം മാസ്റ്റ്ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു. അമ്മദ് എംകെ. ഇസ്മായിൽ കെ .ഷൗക്കത്തലി പി കെ അബുട്ടി കെ മുഹമ്മദ് കെ അജ്നാസ് കെ അമ്മദ് സി അസീസ് കെ സലാം എം കെ അമ്മദ്കുഞ്ഞൂസൻ ബാസിത് എം അസീസ് എം കെ കോൺട്രാക്ടർ മോയി പങ്കെടുത്തു

      Read More