ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ വീടുകളിലേക്ക്

    കോട്ടത്തറ സെന്റ് യുപി സ്കൂളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനമായി എല്ലാ കുട്ടികൾക്കും ബിയോണ്ട് ദ ബസ് ബാഡ്ജ് നൽകി.പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ലീഡർ അഭിനന്ദിന് ബാഡ്ജ് നൽകി പിടിഎ പ്രസിഡന്റ് വിൽസന്റെ പാറയിൽ നിർവഹിച്ചു.

    Read More

    ഓണത്തോടനുബന്ധിച്ച് എൻ.ഐ.എസ്.ആർ  പുതുവസ്ത്ര വിതരണം നടത്തി

    മാനന്തവാടി: ഓണത്തോടനുബന്ധിച്ച് എൻ ഐ എസ് ആർ കമ്യൂണിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പാലിയാണ അരയാൽതറ ഉന്നതിയിലെ കുടുംബങ്ങൾക്ക് പുതുവസ്ത്ര വിതരണം നടത്തി. എൻ.ഐ.എസ്.ആർ ഡയറക്ടറും കോ-ഫൗണ്ടറുമായ അഡ്വ. ജുനൈദ് കൈപ്പാണി പുതുവസ്ത്രങ്ങൾ കൈമാറി. ഉന്നതിയിലെ കുടുംബങ്ങൾക്ക് വിതരണം ചെയ്യുവാൻ വേണ്ടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ കെ.രാകേഷ് ഏറ്റുവാങ്ങി. എം രാധാകൃഷ്ണൻ, എം കുഞ്ഞികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

    Read More

      ടൗൺഷിപ്പ് യുഡിഎഫിൻ്റേതല്ല, സിപിഐഎമ്മിൻ്റേതുമല്ല പൊതു സമൂഹത്തിൻ്റേതാണ്: ടി.സിദ്ധിഖ് എംഎൽഎ

      കൽപ്പറ്റ: ടൗൺഷിപ്പ് യുഡിഎഫിൻ്റേതല്ല, സിപിഐഎമ്മിൻ്റേതുമല്ല പൊതു സമൂഹത്തിൻ്റേതാണ് ടി.സിദ്ധിഖ് എംഎൽഎ വാർത്ത സമ്മേളനത്തിൽ പറഞ്ഞു വയനാട് ടൗൺഷിപ്പ് നിർമ്മാണ സ്ഥലത്ത് പല തവണ പോയിട്ടുണ്ട് ,ഇനിയും പോകുമെന്ന് ടി.സിദ്ധിഖ് എംഎൽഎ. ഇതുമായി ബന്ധപ്പെട്ട എല്ലാ മീറ്റിംഗുകളിലും ചർച്ചകളിലും പങ്കെടുത്തിട്ടുണ്ട്. ജനങ്ങളുടെ പ്രതിനിധിയാണ്. സർക്കാറിൻ്റെയും പ്രതിനിധിയാണ്. ടൗൺഷിപ്പ് UDF ൻ്റേതല്ല, CPM ൻ്റേതുമല്ല പൊതു സമൂഹത്തിൻ്റേതാണന്നും അദ്ദേഹം പറഞ്ഞു. നുണകളുടെ പെരുമ്പറ കൊണ്ട് തന്നെ തകർക്കാനുള്ള ശ്രമം കൽപ്പറ്റയും വറചട്ടിയിൽ വേവില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ…

      Read More

        പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് എത്രയും വേഗം യാഥാർഥ്യമാക്കണം: മുസ്ലിം ലീഗ്

        തരുവണ: നിരന്തരം വയനാട് ഒറ്റപ്പെടുന്ന അവസ്ഥക്ക് പരിഹാരമായി പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്‌ദുഹാജി യോഗം ഉൽഘാടനം ചെയ്തു.ആവശ്യത്തിന് ചികിത്സ സൗകര്യം പോലും ലഭിക്കാതെ നിരവധി ജീവനുകളാണ് ചുരം തടസ്സം മൂലം പൊലിയുന്നതെന്നു യോഗം ചൂണ്ടിക്കാട്ടി.കുറഞ്ഞ കിലോമീറ്റർ മാത്രം നവീകരിച്ചാൽ ചു രമില്ലാതെ എളുപ്പത്തിൽ കോഴിക്കോടുമായി ബന്ധപ്പെടാൻ കഴിയുമെന്ന് യോഗം ചൂണ്ടിക്കാട്ടി.സെക്രെട്ടറി മോയി…

        Read More

        വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കണം: അനിശ്ചിതകാല സമരത്തിന് സ്വകാര്യ ബസ് ഉടമകൾ

        തൃശൂർ : വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം നടത്തും. ഇതിനു മുന്നോടിയായി 8ന് സൂചനാ സമരം നടത്തും. നിരക്കു വർധന ഉൾപ്പെടെ ബസുടമകൾ ഉന്നയിക്കുന്ന ആറു പ്രധാന ആവശ്യങ്ങളിൽ തീരുമാനമില്ലാത്ത പക്ഷം അനിശ്ചിതകാല സമരത്തിലേക്കു നീങ്ങും.പൊതു യാത്രാനിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും വിദ്യാർഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ബസുടമ…

        Read More

        മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ വിദ്യാർത്ഥികളുടെ ബിരുദദാനവും പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും നടന്നു.

        മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിജയകരമായി മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനവും എം ടി കോഴ്സിന്റെ എട്ടാമത് ബാച്ചിന്റെയും ഒപ്പം ആദ്യ ഹെൽത്ത് ഇൻഫോർമാറ്റിക്‌സ് കോഴ്സിന്റെ ഉദ്ഘാടനവും എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു. ഇതോടെ ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ കോഴ്സ് പൂർത്തിയാക്കിയ ബാച്ചുകളുടെ എണ്ണം 7 ആയി. ആരോഗ്യ മേഖലയിലെ മറ്റ് തൊഴിലവസരങ്ങളെ വച്ച് നോക്കുമ്പോൾ കുറഞ്ഞ യോഗ്യതയിൽ കേവലം 10 മാസം കൊണ്ട്…

        Read More

          ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു

          വൈത്തിരി: വൈഎംസിഎയും വിമുക്തി മിഷനും സംയുക്തമായി പൂക്കോട് ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിച്ചു. വൈഎംസിഎ വൈത്തിരി പ്രോജക്ട് ചെയര്‍മാന്‍ ബിജു തിണ്ടിയത്ത് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സൂര്യപ്രതാപ് സിംഗ് അധ്യക്ഷത വഹിച്ചു. മൊഹിത് യാദവ്, ജോണി പാറ്റാനി, പീറ്റര്‍ കുര്യന്‍ വിദ്യാര്‍ഥികളായ പി.ആര്‍. കാശിനാഥ്, സി.എ. അഭയ എന്നിവര്‍ പ്രസംഗിച്ചു. വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എന്‍.സി. സജിത്ത്കുമാര്‍ ക്ലാസെടുത്തു. മാത്യു തോമസ് സ്വാഗതവും വൈഎംസിഎ പ്രോജക്ട് എക്‌സിക്യുട്ടീവ് സെക്രട്ടറി അജുന്‍…

          Read More

          പാലിയേറ്റീവ് സൊസൈറ്റിക്ക് ഗ്രീൻ ജിൻജർ ഡീലേഴ്സ് അസോസിയേഷൻ ഡയാലിസിസ് മിഷ്യൻ നൽകി

          കൽപറ്റ: മേപ്പാടി ജ്യോതി പെയിൻ & പാലിയേറ്റീവ് സൊസൈറ്റിക്ക് ഗ്രീൻ ജിൻജർ ഡീലേഴ്സ് അസോസിയേഷൻ നൽകിയ ഡയാലിസിസ് മിഷ്യൻ്റെ സ്വിച്ചോൺ സംഘടന പ്രസിഡൻ്റ് സാബു ഐപ്പ് നിർവഹിച്ചു. ഡയാലിസിസ് സെൻ്ററിൽ നടന്ന ചടങ്ങിൽ ഭാരവാഹികളായ ജോബി മാനന്തവാടി , സത്യൻ കാട്ടികുളം , അയൂദ്ധി ബത്തേരി ,ശ്യാം ബത്തേരി , നൗഷാദ് ബത്തേരി , ബിനേഷ് പുൽപള്ളി , ഹുസൈൻ മേപ്പാടി എന്നിവർ പങ്കെടുത്തു. ജ്യോതി ഡയാലിസിസ് സെൻ്റർ ചെയർമാൻ സുബൈർ മേപ്പാടി നന്ദി രേഖപെടുത്തി. തമിഴ്നാട്ടിലും…

          Read More

            ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ്

            മേപ്പാടി :സാധാരണക്കാരായ രോഗികൾക്ക് കൈത്താങ്ങായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജനറൽ സർജറി വിഭാഗം സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘ഡി.എം. ആശ്വാസ്’ പദ്ധതിയിലൂടെ 2026 ഫെബ്രുവരി 10 മുതൽ 28 വരെയാണ് സൗജന്യ ചികിത്സ ലഭ്യമാകുക. ഹെർണിയ, അപ്പൻഡിസൈറ്റിസ്, വെരിക്കോസ് വെയിൻ, തൈറോയ്ഡ്, പൈൽസ്,ഫിസ്റ്റുല, അർശ്ശസ് എന്നിവയ്ക്കുള്ള സർജറികളും ജനറൽ സർജറി വിഭാഗത്തിലെ മറ്റ് കിടത്തി ചികിത്സകളും പരിപൂർണ്ണമായും ക്യാമ്പിൽ സൗജന്യമായിരിയ്ക്കും. ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും…

            Read More

            മേപ്പാടി തിനപുരത്ത് പുലി കൂട്ടിൽ കുടുങ്ങി

            മേപ്പാടി: തിനപുരം നല്ലന്നൂരിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. കൂട് സ്ഥാപിച് ഒരാഴ്ചയ്ക്കു ശേഷമാണ് പുലി കുടുങ്ങുന്നത്. നല്ലന്നൂർ മേഖലയിൽ നിന്നും നിരവധി വളർത്ത് മൃഗങ്ങളെ പിടികൂടിയ പുലിയാണ് കൂട്ടിൽ കുടുങ്ങിയത്. പുലിയെ ഉടൻതന്നെ സ്ഥലത്തുനിന്നും കൊണ്ടുപോകും.

            Read More