ഊരുമൂപ്പന്‍ കൗണ്‍സിലിനെ ഉദ്യോഗസ്ഥ മേധാവികള്‍ നോക്കുകുത്തിയാക്കുകയും അവഗണിക്കുകയുമാണെന്ന് കൗണ്‍ സിൽ

കല്‍പ്പറ്റ: ആദിവാസി ഊരുമൂപ്പന്‍ കൗണ്‍സിലിനെ ഉദ്യോഗസ്ഥ മേധാവികള്‍ നോക്കുകുത്തിയാക്കുകയും അവഗണിക്കുകയുമാണെന്ന് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ. ബാബുരാജ്, ജില്ലാ ഭാരവാഹികളായ സുരേഷ് കുറ്റിയോട്ടില്‍, തമ്പി കണിയാമ്പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ 17ന് സാമൂഹിക ഐക്യദാര്‍ഢ്യം പക്ഷാചരണം സമാപനത്തിലും ഊരുമൂപ്പന്‍മാര്‍ക്ക് തിക്താനുഭവമുണ്ടായി. പക്ഷാചരണം സമാപനത്തിലേക്ക് ഊരുമൂപ്പന്‍മാരെ ക്ഷണിച്ചിരുന്നു. പിന്നീട്, ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ പരിപാടി മാറ്റിവച്ചതായി ബന്ധപ്പെട്ടവര്‍ ടെലിഫോണില്‍ അറിയിച്ചു. എന്നാല്‍ അതേദിവസം പക്ഷാചരണം സമാപനം നടത്തി. ഇത് പട്ടികവര്‍ഗ ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. ഊരുകളുടെ വികസനത്തിനും…

Read More

എൻ.ജി.ഒ യൂണിയൻ പൊതു ഇട ശുചീകരണം നടത്തി

കൽപറ്റ: നവകേരളം കർമ്മ പദ്ധതി ഏറ്റെടുത്തു കൊണ്ട് കേരള എൻ.ജി.ഒ യൂണിയൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാനത്താകെ പൊതു ഇട ശുചീകരണം നടത്തി. വയനാട് ജില്ലയിൽ കൽപറ്റ സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്തിൽ മിൽമ ബൂത്ത്‌ പരിസരം ശുചീകരിച്ചു. ജില്ലാ ഡപ്യൂട്ടി കലക്ടർ കെ. അജീഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ആന്റണി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ കെ രാജേഷ് സ്വാഗതവും റിജേഷ് പി.സി നന്ദിയും അറിയിച്ചു. ബത്തേരി ഏരിയ…

Read More

ഗ്രേസ് മരിയയെയും ജെയ്സ് വിൻസൻ്റിനെയും അനുമോദിച്ചു

ഏച്ചോം : സർവോദയ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട് & ഗൈഡ്സിൽ 30 വർഷത്തെ സർവീസിനുള്ള താങ്ക്സ് അവാർഡ് നേടിയ സിസ്റ്റർ ഗ്രേസ് മരിയയ്ക്കും പത്തുവർഷത്തെ സർവീസിനുള്ള അവാർഡ് നേടിയ ജെയ്സ് വിൻസൻ്റിനും അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ .ആർ . കേളു ചടങ്ങ് ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡൻ്റ് ഗിരീഷ് എ ഇ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ സിസ്റ്റർ ബീന സ്വാഗതം ആശംസിച്ച ചടങ്ങിൽ…

Read More

ജില്ലാ പോലീസ് കായികമേള അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

കൽപ്പറ്റ : ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായുള്ള അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്ന വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് ജില്ലാ കലക്ടർ ശ്രീമതി. ഡി.ആർ. മേഘശ്രീ IAS ഉദ്ഘാടനം ചെയ്യും. സംസ്ഥാന കായിക അധ്യാപക അവാർഡ് ജേതാവ് ശ്രീമതി. കെ.പി. വിജയി മുഖ്യാതിഥിയാകും. ഉദ്ഘാടനത്തിന് ശേഷം സ്റ്റേഡിയത്തിൽ ഫൂട്ബോൾ ഫൈനൽ മത്സരം അരങ്ങേറും. സ്പെഷ്യൽ യൂണിറ്റ്, മാനന്തവാടി…

Read More

മുണ്ടക്കൈ-ചൂരല്‍മല രക്ഷാപ്രവര്‍ത്തനം പഠിക്കാന്‍നീലഗിരി ജില്ലാ ഭരണകൂടം ജില്ലയിലെത്തി

കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുൾപൊട്ടൽ രക്ഷാപ്രവര്‍ത്തനം പഠിക്കാന്‍ നീലഗിരി ജില്ലാഭരണകൂടം ജില്ലയിലെത്തി. രണ്ട് ദിവസങ്ങളിലായുള്ള സന്ദര്‍ശനത്തിന് കൂനൂര്‍ സബ് കലക്ടര്‍ കെ.സംഗീത, നീലഗിരി ജില്ലാ റവന്യൂ ഓഫിസർ എം.നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ, ഹൈവേ, തദ്ദേശം,ആരോഗ്യം, പൊലീസ് വിഭാഗങ്ങളിലെ 17 പേരടങ്ങിയ സംഘമാണ് ജില്ലയില്‍ എത്തിയത്. പഠനത്തിൻ്റെ ഭാഗമായി സംഘം ഇന്ന് (ഒക്ടോബർ 19) ചൂരൽമല സന്ദർശിക്കും. മുണ്ടക്കൈ-ചൂരല്‍മല ദുരന്തമേഖലയില്‍ റവന്യൂ, പൊലീസ്, ഫയര്‍ഫോഴ്‌സ്, എന്‍.ഡി.ആര്‍.എഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യം, സിവില്‍ സപ്ലൈസ്, വിദ്യാഭ്യാസം, തുടങ്ങി വിവിധ…

Read More

സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 22ന്.

കല്‍പ്പറ്റ: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ 22ന് മകരജ്യോതി കല്യാണമണ്ഡപത്തില്‍ ചേരുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. ഉണ്ണിക്കൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് ജോസഫ് മാണിശേരി, വൈസ് പ്രസിഡന്റ് സി.കെ. ഹുസൈന്‍, സെക്രട്ടറി സി. പ്രഭാകരന്‍, ജോയിന്റ് സെക്രട്ടറി ജി. ചന്തുക്കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് വി.എ.എന്‍. നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിക്കും. വയോജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം അവഗണിക്കുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു….

Read More

അസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാം; ‘സമാപന്‍ സമാരോഹ്’ സംഘടിപ്പിച്ചു

കല്‍പറ്റ : ആസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതിയുടെ കല്‍പറ്റ ബ്ലോക്ക് തല സമാപന പരിപാടി ‘സമാപന്‍ സമാരോഹ്’ പ്രോഗ്രാം കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ആർ.ഹേമലത അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ ഡപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ കെ.എസ്.ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. സമ്പൂര്‍ണ്ണത അഭിയാന്‍ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനും സാച്ചുറേഷനും സഹായിച്ച ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളേയും ആദരിച്ചു. കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് സമ്പൂര്‍ണത അഭിയാന്‍ പദ്ധതിയിലെ…

Read More

ആം ആദ്മി പാർട്ടി കണിയാമ്പറ്റ പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു

കണിയാമ്പറ്റ: സംസ്ഥാന വൈ.പ്രസിഡൻ്റ് അജി കൊളോണിയ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ് റഫീക്ക് കമ്പളക്കാട്, സെക്രട്ടറി സൽമാൻ എൻ റിപ്പൺ, വൈ.പ്രസിഡൻ്റ് കൃഷ്ണൻകുട്ടി,ജില്ലാ കമ്മിറ്റി അംഗം അബ്ദുൾ റസാക്ക് എന്നിവർ സംസാരിച്ചു.

Read More

ജോയിൻറ് ബിഡിഒ ക്ക് യാത്രയയപ്പ് നൽകി

മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ സേവനമനുഷ്ഠിച്ച ജോയിന്റ് ബി.ഡി.ഒ. ടി.കെ.സുരേഷിന് യാത്രയയപ്പ് നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.ജയഭാരതി അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി മൊമെന്റോ നൽകി ആദരം അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ആശംസകൾ നേർന്ന് കൊണ്ട് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻകെ.വി.വിജോള്‍,ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്ലാണി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ, ബ്ലോക്ക് സെക്രട്ടറി കെ. കെ. രാജേഷ്, മെമ്പർമാരായ പി.ചന്ദ്രൻ, ഇന്ദിര…

Read More

വൈത്തിരി ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി.

പടിഞ്ഞാറത്തറ: വൈത്തിരി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ ഐ.ടി മേളക്ക് GHSS, AUPS, GLPS പടിഞ്ഞാറത്തറയിൽ തുടക്കമായി. രണ്ടുദിവസങ്ങളിലായി 5 മേഖലകളിലായി രണ്ടായിരത്തിലധികം ശാസ്ത്ര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ജിഎച്എസ്‌എസ്‌ പടിഞ്ഞാറത്തറ പി.ടി.എ പ്രസിഡണ്ട് സുധീഷിന്റെ അധ്യക്ഷതയിൽ വൈത്തിരി എഇഒ ജോയ്.വി.സ്കറിയ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ ടി ബാബു,പിടിഎ പ്രസിഡന്റ് ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

Read More