ജനം ജാഗ്രത കൈക്കൊള്ളണം: ടി നാസർ

  തലപ്പുഴ : RSS നു വേണ്ടി നാടിനെ കുരുതി കൊടുക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ ജനം ജാഗ്രത കൈക്കൊള്ളണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ. പിണറായി പോലീസ് -ആർഎസ്എസ് കൂട്ടൂകെട്ടിനെതിരെ മാനന്തവാടി മണ്ഡലം പ്രസിഡന്റ് നയിക്കുന്ന വാഹനജാഥയുടെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ്-ആര്‍എസ്എസ് ബാന്ധവത്തിന്റെ പേരില്‍ സംസ്ഥാനത്ത് സിപിഎമ്മുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും രക്ഷയില്ലാതായിരിക്കുന്നു എന്ന ഭരണകക്ഷി എംഎല്‍എയുടെ വാക്കുകള്‍ ഗൗരവതരമാണ്. കേരളത്തിന്റെ ക്രമസമാധാന ചുമതല ആര്‍എസ്എസ്സിന്റെ വരുതിയില്‍ കൊണ്ടു…

Read More

പറളിക്കുന്ന്ഡബ്ല്യു ഒ എൽ പി സ്കൂൾ ബത്തേരി ഉപ ജില്ലാ ശാസ്ത്ര മേളയിൽ ചാമ്പ്യൻമാർ

  കമ്പളക്കാട്: ബത്തേരി ഉപ ജില്ലാ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്രമേള , സാമൂഹ്യശാസ്ത്രമേള , ശാസ്ത്രമേള എന്നീ മൂന്ന് മേളകളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി പറളിക്കുന്ന് ഡബ്ല്യു ഒ എൽ പി സ്കൂൾ. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മേളകളിൽ തുടർച്ചയായി മികച്ച വിജയം കൈവരിച്ചു കൊണ്ടിരിക്കുന്ന സ്കൂളിനെ മാനേജ്മെൻ്റും പിടിഎയും അനുമോദിച്ചു

Read More

വയനാട്ടിൽ വീണ്ടും അപകടകാരിയായ ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം

കാവുമന്ദം: കാര്‍ഷിക വിളകള്‍ക്ക് ഭീഷണിയും മനുഷ്യരിലും ജന്തുജാലങ്ങളിലും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം തരിയോട് ഗ്രാമപഞ്ചായത്തിലും കണ്ടെത്തി. ഏഴാം വാര്‍ഡില്‍ നിന്നും ക്രിസ്റ്റഫര്‍ തുറവേലിക്കുന്ന് എന്ന ആളുടെ കൃഷിയിടത്തിലാണ് ഒച്ചിനെ കണ്ടെത്തിയത്. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പറഞ്ഞതനുസരിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന്റെ അംഗങ്ങളായ ജന്തു ശാസ്ത്രജ്ഞന്‍ ഡോ. പി കെ പ്രസാദന്‍, പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയുടെ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിന്റെ സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.ജോര്‍ജ് ചാണ്ടി,സംസ്ഥാന…

Read More

സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണ സമാപനം :സെമിനാര്‍ സംഘടിപ്പിച്ചു

കൽപറ്റ: സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം സമാപന പരിപാടിയുടെ ഭാഗമായി ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഊര് മൂപ്പന്‍മാര്‍, എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവര്‍ക്കായി പട്ടികവര്‍ഗ വികസനവും തൊഴിലവസരങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഐക്യദാര്‍ഢ്യ പക്ഷാചരണം സമാപന പരിപാടിയില്‍ തൃശ്ശിലേരി പി.കെ കാളന്‍ ഗോത്രകലാകേന്ദ്ര ഗദ്ദിക അവതരിപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് വിഭാഗം ജോയിന്റ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ പി.സി മജീദ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അക്രഡിറ്റഡ് എന്‍ജിനീയര്‍ കാവ്യ, ജില്ലാ വ്യവസായ കേന്ദ്രം…

Read More

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു

പുല്‍പള്ളി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പെരിക്കല്ലൂര്‍, ചക്കാലക്കല്‍ വീട്ടില്‍ സുജിത്തി(28)നെയെയാണ് കാപ്പ ചുമത്തി ജയിലിടച്ചത്. കവർച്ച, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കൂത്തുപറമ്പ് കവർച്ചാ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഇയാളെ മുൻപ് കാപ്പ ചുമത്തി നാട് കടത്തിയതായിരുന്നു. നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരുന്നതിനാലാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിലടച്ചത്. വയനാട് ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ…

Read More

മേത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ

ബത്തേരി: മലപ്പുറം പൊന്മുണ്ടം നാലു കണ്ടത്തിൽ വീട്ടിൽ ഫിറോസ് അസ്‌ലം (33)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ (17.10.2024) ഉച്ചയോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 0.98 ഗ്രാം മെത്താഫിറ്റാമിനു മായി ഇയാൾ പിടിയിലായത്. ഇയാൾ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റയിലെടുത്തു.

Read More

ജില്ലാ പോലീസ് കായികമേള: ഷട്ടില്‍ ടൂര്‍ണമെന്റ-് മിക്‌സഡ് ഡബിള്‍സില്‍ ഡി.എച്ച്.ക്യു ജേതാക്കള്‍

കേണിച്ചിറ: വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി നടത്തിയ ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഡബിള്‍സില്‍ അനസ്-ഫിനു(ഡി.എച്ച്.ക്യു) ടീം ജേതാക്കളായി. ഹരീഷ്-പ്രിന്‍സ് ടീം(ബത്തേരി സബ് ഡിവിഷന്‍) റണ്ണേഴ്‌സ് അപ്പായി. സിംഗിള്‍സില്‍ ഹരീഷ്(ബത്തേരി സബ് ഡിവിഷന്‍), ഫിനു(ഡി.എച്ച്.ക്യു) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. 45 പ്ലസ് ഡബിള്‍സില്‍ പി.ജി. സതീഷ് കുമാര്‍- രാമകൃഷ്ണന്‍ ടീം(സ്‌പെഷ്യല്‍ യൂണിറ്റ്) ജേതാക്കളായി. പ്രശാന്ത്- സജീവന്‍ (സ്‌പെഷ്യല്‍ യൂണിറ്റ്) ടീമിനാണ് രണ്ടാം സ്ഥാനം. 45 പ്ലസ് സിംഗിള്‍സില്‍ കെ.ആർ സജീവന്‍(സ്‌പെഷ്യല്‍ യൂണിറ്റ്), ടി.എം പ്രശാന്ത്…

Read More

മാനന്തവാടി ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് തുടങ്ങി

മാനന്തവാടി : ഉപജില്ലാ സ്കൂൾ ഒളിമ്പിക്സ് മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ പ്രസിഡൻ്റ് എൽ ജെ ഷജിത്ത് ഉദ്ഘാടനം ചെയ്തു. മാനന്തവാടി എ ഇ ഒ എ.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സലീം അൽത്താഫ്, എസ്എംസി ചെയർമാൻ കെ മൊയ്തൂട്ടി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ കെ. ജിജി, വൈസ് പ്രിൻസിപ്പൽ കെ. കെ.സുരേഷ് കുമാർ, എം പി ടി എ പ്രസിഡൻ്റ് എ.അനിത, ഉപജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറി സിജോ ജോണി,…

Read More

ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് നാളെ മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും

കല്‍പ്പറ്റ: പിണങ്ങോട് ദയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക് നാളെ മുതല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. കെട്ടിടം ഉദ്ഘാടനം വൈകുന്നേരം നാലിന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍. കേളു നിര്‍വഹിക്കും. ടി. സിദ്ദിഖ് എംഎല്‍എ മുഖ്യാതിഥിയാകും. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി, വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക, ജില്ലാ പഞ്ചായത്തംഗം എന്‍.സി. പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം ലക്ഷ്മി കേളു, പൊഴുതന പഞ്ചായത്തംഗം സി. മമ്മി, വെങ്ങപ്പള്ളി പഞ്ചായത്തംഗം കെ.പി. അന്‍വര്‍, ജില്ലാ ലൈബ്രറി…

Read More

ജന ജാഗ്രതാ റാലി; വാഹന പ്രചരണ ജാഥക്ക് തുടക്കമായി.

പനമരം: പിണറായി പോലീസ് -RSS കൂട്ട്കെട്ടിനെതിരെയുള്ള ജന ജാഗ്രതാ കാംപയിന്റെ ഭാഗമായി എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാന്റെ നേതൃത്വത്തിൽ 2024 ഒക്ടോബർ 19 ന് എരുമത്തെരുവ് മുതൽ മാനന്തവാടി വരെ നടത്തുന്ന ജന ജാഗ്രതാ റാലിയുടെ പ്രചരണാർത്ഥം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥക്ക് തുടക്കമായി. ജില്ലാ വൈസ് പ്രസിഡന്റ് ഇ ഉസ്മാൻ മണ്ഡലം പ്രസിഡന്റും ജാഥ ക്യാപ്റ്റനുമായ സുലൈമാൻ വിക്ക് പതാക കൈമാറലോടെ ആരംഭിച്ച ജാഥ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു…

Read More