പോലീസ് സ്റ്റേഷനുകളും ഓഫീസുകളും ശുചീകരിച്ചു.

    കൽപ്പറ്റ: ശുചിത്വവും മികച്ച പ്രവർത്തനാന്തരീക്ഷവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും പോലീസ് ഓഫീസുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ പോലീസ് ഓഫീസിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ്. നേതൃത്വം നൽകി. സബ് ഡിവിഷൻ ഓഫീസുകളിലും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, എസ് എം എസ് യൂണിറ്റുകളിൽ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലും, പോലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒമാരും, ജില്ലാ ഹെഡ്‌ക്വാർട്ടേഴ്സിൽ റിസർവ് ഇൻസ്‌പെക്ടറും, മറ്റു യൂണിറ്റുകളിൽ സബ്…

    Read More

    മാതൃകയായി സി.പി.ഐ.എം ചെന്നലോട് ബ്രാഞ്ച്; സ. വർഗീസ് വൈദ്യർ പാലിയേറ്റീവ് സൊസൈറ്റിക്ക് സാമ്പത്തിക സഹായം കൈമാറി

    തരിയോട്: സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് ആശ്വാസമേകുന്ന സ. വർഗീസ് വൈദ്യർ പെയിൻ ആൻഡ് പാലിയേറ്റീവ് മെമ്മോറിയൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി സി.പി.ഐ.എം ചെന്നലോട് ബ്രാഞ്ച്. സൊസൈറ്റി നേരിടുന്ന പ്രതിസന്ധികൾ മനസ്സിലാക്കി ആവശ്യപ്പെടാതെ തന്നെ സ്വയം മുന്നോട്ടുവന്നാണ് ബ്രാഞ്ച് കമ്മിറ്റി സാമ്പത്തിക സഹായം നൽകിയത്. ധനസഹായം സൊസൈറ്റി കൺവീനർ പി.കെ. മുസ്തഫ, ചെയർമാൻ ഷിബു കെ.ടി. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സി.പി.ഐ.എം ചെന്നലോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ജയൻ, ഭാരവാഹികളായ ജോസഫ് കൂവക്കൽ, ദേവസ്യ മുത്തോലിക്കൽ എന്നിവർ…

    Read More

      പെരിക്കലൂരില്‍ കടത്ത് തോണിയില്‍ സ്വീപ് ബോധവത്ക്കരണം

      കേരള-കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ബത്തേരിയിലെ പെരിക്കല്ലൂര്‍ ഗ്രാമത്തില്‍ സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) തെരഞ്ഞെടുപ്പ് അവബോധ സന്ദേശമെത്തിയത് കടത്ത് തോണിയില്‍. പുഴക്ക് അക്കരയ്ക്കും ഇക്കരയ്ക്കും തോണിയില്‍ യാത്ര ചെയ്യുന്നവര്‍ കൈകളില്‍ പ്ലക്കാര്‍ഡുകളുമായി വോട്ടര്‍ ബോധവല്‍ക്കരണ പ്രക്രീയയില്‍ പങ്കാളികളായി. നാല് തോണികളിലായി സ്വീപ് അംഗങ്ങള്‍ യാത്രക്കാര്‍ക്കൊപ്പം തോണിയിലിരുന്ന് വോട്ടവകാശത്തിന്റെ പ്രാധാന്യം വ്യക്തമാക്കി. യാത്രക്കാരായ ഗ്രാമവാസികള്‍, ഉന്നതി നിവാസികള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 40 ഓളം പേര്‍ പങ്കെടുത്തു. വോട്ടേഴ്‌സ് പ്രതിജ്ഞ എടുക്കുകയും ചെയ്തു. നിയമസഭാ…

      Read More

        സാംസ്ക്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരം :എൻ വി പ്രദീപ് കുമാർ

        കൽപ്പറ്റ: പ്രതികരണ ശേഷി നഷ്ടപ്പെട്ട സാംസ്കാരിക നായകൻമാരുടെ നിശ്ശബ്ദത അപകടകരമാണെന്ന് കെ പി സി സി സംസ്ക്കാര സാഹിതി സംസ്ഥാന വർക്കിംഗ് ചെയർമാൻ എൻ.വി പ്രദീപ് കുമാർ പറഞ്ഞു. സാഹിതി ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ സംഘടിപ്പിച്ച സർഗ്ഗവിചാര സദസ്സ് കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി അദ്ദേഹം.സാംസ്ക്കാരികമേഖലയെ ഉപയോഗിച്ച് സിപിഎം നടത്തുന്ന മറപിടിച്ചുള്ള രാഷ്ട്രീയ പ്രചരണം പൊതു ജനം തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു.ഡി സി സി പ്രസിഡൻ്റ് അഡ്വ…

        Read More

          കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ആരോഗ്യവും – കേന്ദ്ര സംഘം ജില്ല സന്ദർശിച്ചു

          കൽപ്പറ്റ: കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ആരോഗ്യവും ദേശീയ പരിപാടിയുടെ (NPCCHH) ഭാഗമായി പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ നിന്നും നാഷണൽ സെൻ്റർ ഫോർ ഡിസീസ് കണ്ട്രോൾ പ്രതിനിധികളായ ജീന ശർമ, ചന്ദൻ എന്നിവർ വയനാട് ജില്ലയിൽ രണ്ട് ദിവസത്തെ ഔദ്യോഗിക നിരീക്ഷണ – വിലയിരുത്തൽ സന്ദർശനം പൂർത്തിയാക്കി. വയനാട് ജില്ലയിൽ കാലാവസ്‌ഥാ വ്യതിയാനവും മനുഷ്യ ആരോഗ്യവും ദേശീയ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന സുസ്ഥിര ആരോഗ്യ വികസനം, കാർബൺ ന്യൂട്രൽ ആരോഗ്യ സ്ഥാപനങ്ങൾ , കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളെയും…

          Read More

            തിരുനെല്ലി ക്ഷേത്രത്തിലെ തുലാം വാവ് ബലി 21ന്

            തിരുനെല്ലി : തിരുനെല്ലി ക്ഷേത്രത്തിൽ തുലാം വാവ് ബലികർമ്മം 21 ന് കാലത്ത് 5 മുതൽ ഉച്ചക്ക് 12 വരെ ഉണ്ടായിരിക്കുന്നതാണ്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം രശീതി വിതരണത്തിനും ബലിസാധന വിതരണത്തിനും കൂടുതൽ കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കുന്നതാണ്. പാപനാശിനിയിൽ ബലികർമ്മം ചെയ്യിക്കുന്നതിന് കൂടുതൽ കർമ്മികളേയും ഏർപ്പെടുത്തിയിട്ടുണ്ട്.   യാത്രസൗകര്യത്തിനായി കൂടുതൽ ബസ്സ് അനുവദിക്കുന്നതിനായി K.S.R.TC ഡിപ്പൊയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ എത്തുന്ന ഭക്തജനങ്ങൾക്ക് അത്താഴവും, പ്രഭാത ഭക്ഷണവും ദേവസ്വം സൗജന്യമായി നൽകുന്നതാണ്.

            Read More

              സീറോ മലബാർ സഭ സമുദായ ശക്തീകരണവർഷാചരണം തുടക്കമായി.

              പുൽപ്പള്ളി: സീറോ മലബാർ സഭ 2026 വർഷത്തിൽ സമുദായ ശക്തീകരണവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി രൂപതാതലത്തിലും,ഇടവകകളിലും നടത്തുന്ന ഒരു വർഷത്തെ കർമ്മപദ്ധതികളുടെ പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ നടന്ന ചടങ്ങുകൾ വികാരി റവ.ഫാ. ജോഷി പുൽപ്പയിൽ തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ കോണുകളിൽ നിന്ന് സമുദായം നേരിടുന്ന വെല്ലുവിളികൾ നേരിടുകയും സമുദായിക ശക്തീകരണവുമാണ് ലക്ഷ്യം. എ കെ സി സി പ്രസിഡൻ്റ് അഡ്വ. ജോയി വളയം പള്ളി, കൈക്കാരൻ ഷിജി ചെരുവിൽ, സിസ്റ്റർ ടെസ്സിന, സിസ്റ്റർ മേരി കല്ലുപുര,ജോൺസൺ വിരിപ്പാ…

              Read More

                സ്വർണവില ഇടിയുകയാണോ? പ്രതീക്ഷകള്‍ക്ക് വിപരീതം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

                കൽപ്പറ്റ:സ്വർണാഭരണ പ്രേമികള്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയർന്ന നിലയിലായിരുന്ന വിലയിൽ ഇന്ന് 1640 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണ്ണത്തിന് പവന് 1640 രൂപ കുറഞ്ഞതോടെ വില 117400 രൂപയിലെത്തി. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 119040 രൂപയായിരുന്നു വില. ഗ്രാമിന് 205 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 14,675 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18…

                Read More

                  ഉരുള്‍ദുരന്തബാധിതര്‍ക്കുള്ള കോണ്‍ഗ്രസ് ഭവനപദ്ധതി; കുന്നമ്പറ്റയിലെ ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി

                  കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്ത ബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കായുള്ള ഭൂമിയില്‍ നിലമൊരുക്കല്‍ തുടങ്ങി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ കുന്നമ്പറ്റയിലെ മൂന്നേകാല്‍ ഏക്കര്‍ ഭൂമിയിലെ കാപ്പിച്ചെടികള്‍ മുറിച്ചുമാറ്റുന്ന പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്. വളരെ വേഗത്തില്‍ നിര്‍മ്മാണപ്രവൃത്തികളിലേക്ക് കടക്കേണ്ടതിനാല്‍ നിലമൊരുക്കുന്ന പ്രവൃത്തി പെട്ടന്ന് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ബുധനാഴ്ച ഉചക്ക് 12.30-ഓടെ ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്, അഡ്വ. ടി. സിദ്ധിഖ് എം എല്‍ എ, കെ പി സി സി മെമ്പര്‍ പി പി ആലി, കല്‍പ്പറ്റ…

                  Read More

                  ഭാര്യയെ കുത്തിക്കൊന്ന ഭർത്താവിന് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും

                  മാനന്തവാടി : ഭാര്യയെ കുത്തിക്കൊന്ന ഭർത്താവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. തോൽപ്പെട്ടി ചെക്ക്പോസ്റ്റിന് സമീപത്തെ കൊറ്റൻകോട് ചന്ദ്രിക കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ഇരിട്ടി കിളിയന്തറ പാറക്കണ്ടിപറമ്പിൽ പി.കെ. അശോകനെ(48)യാണ് മാനന്തവാടി സ്പെഷ്യൽ ആൻഡ് അഡിഷണൽ സെഷൻസ് കോടതി ജഡ്ജി പി.ടി. പ്രകാശൻ ശിക്ഷിച്ചത്. 2019 മെയ് അഞ്ചിനായിരുന്നു സംഭവം. രാത്രി ഭക്ഷണം കഴിച്ച് കൈകഴുകാനായി വീടിന് പുറത്തിറങ്ങിയ ചന്ദ്രികയെ അശോകൻ കത്തിവെച്ച് കുത്തുകയായിരുന്നു. തുടർന്ന് ചന്ദ്രികയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും…

                  Read More