പഞ്ചഗുസ്തിയിൽ ദേശീയ മത്സരത്തിൽ സിൽവർ മെഡൽ നേടി അർനോൾഡ്.

    പുൽപ്പള്ളി :ഗുജറാത്തിൽ വച്ച് നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സബ് ജൂനിയർ 45 ലെഫ്റ്റ് സിൽവർ മെഡൽ നേടി അർനോൾഡ് ബിജു (15) . പുൽപ്പള്ളി, ഫിറ്റ്‌ വെൽ ജിംനേഷ്യം & ഗുസ്തി സെന്ററിലെ നവീൻ കാഞ്ഞൂക്കാരനാണ് അർനോൾഡിന്റെ പരിശീലകൻ. മുള്ളൻകൊല്ലി സെന്റ് : മേരിസ് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർനോൾഡ്. പുൽപ്പള്ളി, ചുണ്ടക്കൊല്ലി, പേരേപറമ്പിൽ ബിജു (പുൽപ്പള്ളി, ബേബിസ് ടെക്സ്റ്റൈൽസ് ഉടമ ) ഷീജ ദമ്പതികളുടെ മകനാണ്. സഹോദരൻ : ആൽബിൻ.

    Read More

    മത്സ്യത്തൊഴിലാളികള്‍ക്കായി ബഹുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

    കൽപ്പറ്റ : ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ചിന്റെ കീഴിലുള്ള കേന്ദ്രീയ ഉള്‍നാടന്‍ മത്സ്യഗവേഷണ കേന്ദ്രം ബാണാസുര സാഗര്‍ റിസര്‍വ്വോയറിലെ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ബഹുജന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ട്രൈബല്‍ സബ് പ്ലാന്‍ പ്രകാരം പട്ടികജാതി വര്‍ഗ്ഗത്തില്‍പ്പെട്ട 10 മത്സ്യത്തൊഴിലാളികള്‍ക്ക് കൊട്ടവഞ്ചി വിതരണം ചെയ്തു. റിസര്‍വ്വോയര്‍ ഫിഷറീസ് മാനേജ്‌മെന്റ്, കൂടുകളിലെ മത്സ്യകൃഷിയുടെ സാദ്ധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തു. കേന്ദ്രീയ ഉള്‍നാടന്‍ മത്സ്യഗവേഷണ കേന്ദ്രത്തിന്റെ ബാംഗ്ലൂര്‍ റീജിയണല്‍ സെന്‍ട്രല്‍ ഹെഡ് ഡോ. പ്രീത പണിക്കര്‍, പി.കെ ജസ്‌ന, വയനാട്…

    Read More

      മുണ്ടക്കൈ–ചൂരൽമല ഫണ്ട്‌ വെട്ടിപ്പ്‌ സിപിഐ എം ജനകീയ വിചാരണ; വാഹനജാഥക്ക്‌ തുടക്കം

      കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരിതാശ്വാസ ഫണ്ട്‌ പിരിച്ച്‌ തട്ടിപ്പ്‌ നടത്തിയ കോൺഗ്രസ്‌–യൂത്ത്‌ കോൺഗ്രസ്‌–മുസ്ലിംലീഗ്‌ കൊള്ളയ്‌ക്കും ധനസഹായം നൽകാത്ത കേന്ദ്ര സർക്കാരിന്റെ വഞ്ചനയ്‌ക്കുമെതിരെ സിപിഐ എം നേതൃത്വത്തിൽ നടത്തുന്ന ജനകീയ വിചാരണയുടെ വാഹന പ്രചാരണ ജാഥയ്‌ക്ക്‌ തുടക്കം. കൽപ്പറ്റ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ വി ഹാരിസ്‌ ക്യാപ്‌റ്റനും പി ആർ നിർമല വൈസ്‌ ക്യാപ്‌റ്റനുമായ ജാഥ വെള്ളി വൈകിട്ട്‌ നീലിക്കാപ്പിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്തു. കെ അബ്ദുറഹ്മാൻ അധ്യക്ഷനായി. വി ഹാരിസ്‌, പി ആർ…

      Read More

      ക്ഷേമ ചുമതല : നാലാംവാർഷികം സംഘടിപ്പിച്ച്‌ ജുനൈദ് കൈപ്പാണി

      കൽപ്പറ്റ: ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നതെന്ന് കർണാടക ആഭ്യന്തര വകുപ്പ് മുൻ മന്ത്രിയും സ്കൗട്ട്സ് ചീഫ് കമ്മീഷ്ണറുമായ പി.ജി.ആർ സിന്ധ്യ അഭിപ്രായപ്പെട്ടു. ജുനൈദ് കൈപ്പാണി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി ചുമതലയേറ്റെടുത്തതിന്റെ നാലാം വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും ജുനൈദ് കൈപ്പാണിയെ പൊന്നാടയണിയിച്ചും പി.ജി.ആർ സിന്ധ്യ പങ്കാളിയായി. വികേന്ദ്രീകൃത ആസൂത്രണത്തിൽ കേരളം…

      Read More

      ആയുര്‍വ്വേദ ദിനാചരണം: മെഡിക്കല്‍ ക്യാമ്പ് നടത്തി

      കൽപ്പറ്റ : ആയുര്‍വ്വേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ സംയുക്തമായി കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ പ്രീത, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡി.പി.എം ഡോ.സമീഹ സൈതലവി, നാഷണല്‍ ആയുഷ്…

      Read More

      സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് സാധ്യത

      ‏തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മുകളിലുമായി തീവ്രന്യൂനമർദം സ്ഥിതിചെയ്യുന്നതാണ് മഴ കനക്കാൻ കാരണം. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് പ്രകാരം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്,…

      Read More

      വണ്ടിപെരിയാർ ബാലികക്ക് നീതി ലഭിക്കണം; അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്നധർണ നടത്തി

      അഞ്ചുകുന്ന്: വണ്ടിപ്പെറിയാറിലെ ബാലികക്ക് നീതി വേണം എന്നാവശ്യപ്പെട്ടുകൊണ്ട് അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ സമരം കൂളിവയൽ ടൗണിൽ വെച്ച് നടത്തി. പനമരം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തോമസ് പാറക്കാലായിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അഞ്ചുകുന്ന് മണ്ഡലം പ്രസിഡന്റ്‌ ജോസ് നിലമ്പനാട്ട് അദ്ധ്യഷത വഹിച്ചു, കോൺഗ്രസ് നേതാക്കളായ കെ എം ഹരിദാസൻ, വി ജെ ആന്റണി, എറമ്പയിൽ ബഷീർ, സലാം കുണ്ടാല, മാത്യു കൂളിവയൽ, അന്ത്രു, ബാലൻ ആറുമൊട്ടംകുന്ന്,തങ്കച്ചൻ കാരക്കുന്നേൽ, മത്തായി തേമാകുഴി എന്നിവർ പ്രസംഗിച്ചു.

      Read More

      മാനന്തവാടി താലൂക്കിലെ വിദ്യാവാഹിനി പദ്ധതി കാര്യക്ഷമമാക്കണം: എസ്‌ഡിപിഐ

      മാനന്തവാടി:ആദിവാസി വിദ്യാർത്ഥികളെ താമസ സ്ഥലത്ത് നിന്ന് സ്കൂളിലെത്തിക്കുന്ന പദ്ധതിയായ വിദ്യാവാഹിനി പദ്ധതി മാനന്തവാടി താലൂക്കിൽ കാര്യക്ഷമമായി അല്ല പ്രവർത്തിക്കുന്നെതെന്നും അടിയന്തരമായി പദ്ധതി കുറ്റമറ്റതാക്കാനുള്ള നടപടികൾ പട്ടിക വർഗ വകുപ്പ് കൈ കൊള്ളണമെന്നും എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. സ്കൂൾ തുറന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും ആദിവാസി വിദ്യാർത്ഥികളിൽ നിന്ന് വലിയ ഒരു വിഭാഗം കുട്ടികളും സ്കൂളിൽ എത്തിയിട്ടില്ല. പ്രത്യേകിച്ച് ഏറ്റവും കൂടുതൽ ഗോത്ര വിദ്യാർത്ഥികൾ പഠിക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ തോൽപ്പെട്ടി, കാട്ടിക്കുളം, തൃശ്ശിലേരി തുടങ്ങിയ ഹൈ സ്കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ…

      Read More

      ഗർഭിണിക്ക് മരുന്ന് മാറി നൽകിയ സംഭവം ഗുരുതര വീഴ്ച: കുറ്റക്കാർക്കെതിരെ കർശന നടപടി വേണം:വിമൻ ഇന്ത്യ മൂവ്‌മെന്റ്

      മാനന്തവാടി: പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഗർഭിണിക്ക് നൽകേണ്ട അയൺ ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷൻ നൽകിയെന്ന പരാതി അതീവ ഗൗരവത്തോടെ കാണണമെന്ന് വിമൻ ഇന്ത്യ മൂവ്‌മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കേണ്ട പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ചകൾ സംഭവിക്കുന്നത് അംഗീകരിക്കാനാവില്ല. മരുന്ന് വിതരണം ചെയ്യുന്നതിലും ഇഞ്ചക്ഷൻ നൽകുന്നതിലും പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്ന് സമഗ്രമായി അന്വേഷിക്കണം.   സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ…

      Read More

      വെള്ളമുണ്ടയിലെ പുലിയെ കൂട് വെച്ച് പിടികൂടണം : ജുനൈദ് കൈപ്പാണി.

      വെള്ളമുണ്ട: മംഗലശ്ശേരി പുല്ലംകന്നപ്പള്ളിൽ പി.റ്റി ബെന്നിയുടെ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന പുലിയെ കൂട് വെച്ച് പിടികൂടുവാൻ അധികൃതർ തെയ്യാറാവണമെന്ന് ജുനൈദ് കൈപ്പാണി ആവശ്യപ്പെട്ടു. സംഭവസ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു ജുനൈദ്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് കൊന്നത്. തലഭാഗം കടിച്ചെടുത്ത നിലയിലാണ്. ഇന്ന് രാവിലെയാണ് വീട്ടുകാർ സംഭവമറിഞ്ഞത്. വനപാലകർ നടത്തിയ പ്രാഥമിക പരിശോധനയിൽ പശുവിനെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഏഴു പേരാണ് വന്യജീവി ആക്രമണത്തിൽ വയനാട്ടിൽമാത്രം കൊല്ലപ്പെട്ടതെന്ന സ്ഥിതി…

      Read More