കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) പ്രതിനിധികള്‍ ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തി
കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടത്ത് ജൂലൈ 30നു പുലര്‍ച്ച ഉണ്ടായ ഉരുള്‍പൊട്ടലുകള്‍ നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കേരള യൂത്ത് ഫ്രണ്ട്(ജേക്കബ്) പ്രതിനിധികള്‍ സന്ദര്‍ശനം നടത്തി. സംസ്ഥാന പ്രസിഡന്റ് സാജന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി സമീര്‍ പുളിക്കല്‍, വൈസ് പ്രസിഡന്റ്,നുസൈര്‍ തെഞ്ചേരി, പി. പ്രഭാകരന്‍ നായര്‍, ബൈജു ഐസക്, ഉല്ലാസ് നരിവേലി, ഇ. ബിനീഷ് ബാബു, ബാബു പൊടിയാടാന്‍, സാക്കിര്‍ തുവ്വൂര്‍, യാസിര്‍ അറഫാത്ത് എന്നിവരടങ്ങുന്നതായിരുന്നു പ്രതിനിധി സംഘം. നൂറുകണക്കിന് കുടുംബങ്ങളുടെ സ്വപ്നം തകര്‍ത്ത…
