സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച്; 5 ദിവസത്തെ വേതനം നൽകണം; സർക്കാർ ഉത്തരവിറക്കി.

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാർഗ്ഗനിർദേശങ്ങൾ അറിയിച്ച് സർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ വേതനം സംഭാവനയായി നൽകണം. ശമ്പള തുക കണക്കാക്കുന്നത് 2024 ഓഗസ്റ്റ് മാസത്തെ മൊത്ത ശമ്പളം അടിസ്ഥാനമാക്കി. സമ്മതപത്രം ഡിഡിഒമാർ സ്വീകരിക്കും. അഞ്ച് ദിവസത്തെ വേതനം നൽകുന്നവർക്ക് മൂന്ന് ഗഡുക്കളായി നൽകാമെന്ന് മാർഗനിർദേശം. 5 ദിവസത്തിൽ കൂടുതൽ സംഭാവന ചെയ്യുന്നവർക്ക് ഒരു മാസം രണ്ടു ദിവസമെന്ന ക്രമത്തിൽ 10 ഗഡുക്കളായി നൽകാം. സംഭാവന…

Read More

മുണ്ടക്കെെ ഉരുൾപൊട്ടൽ: 401 ഡിഎൻഎ പരിശോധനകൾ പൂർത്തിയായി, ഇനിയും കണ്ടെത്താനുള്ളത് 119 പേരെ.

കൽപറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഔദ്യോഗിക കണക്കുകൾ. ഡി എൻ എ പരിശോധനാ ഫലം കിട്ടിയതോടെയാണു കാണാതായവരെ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം കാണാതായവരുടെ പട്ടികയിൽ നേരത്തെ 128 പേരാണ് ഉണ്ടായിരുന്നത്. ഡി എൻ എ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14 വരെ 401 ഡിഎൻഎ പരിശോധനകളാണ് നടത്തിയത്. കൂടുതൽ അഴുകിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ ഫലങ്ങൾ…

Read More

വർണക്കൂടാരം കൂടാരം’ ഉദ്ഘാടനം ചെയ്തു

മൊതക്കര: പ്രീപ്രൈമറി വർണക്കൂടാരം ഉദ്ഘാടനം ജി.എൽ.പി.എസ് മൊതക്കരയിൽ വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങ് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. അനിൽകുമാർ വി,ഡി. പി.സി എസ് എസ് കെ വയനാട് പദ്ധതി വിശദീകരണം നടത്തി. ജുനൈദ് കൈപ്പാണി,ജില്ലാ പഞ്ചായത്ത്ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ,മുഖ്യാതിഥി ആയിരുന്നു. വിവിധ കളിയിടങ്ങളുടെ ഉദ്ഘാടനം പി കല്യാണി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ബ്ലോക്ക് പഞ്ചായത്ത് മാനന്തവാടി,സി.എം അനിൽകുമാർ,ആരോഗ്യ…

Read More

വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കി, ഇത്തവണ ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല: മുഖ്യമന്ത്രി.

തിരുവനന്തപുരം : വയനാട് ദുരന്തം വലിയ ആഘാതമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് വേഗത്തിൽ വീണ്ടെടുക്കാൻ കഴിയുന്നതല്ല. ഇത്തവണ ഓണം ആഘോഷിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല നാം. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായാണ് വയനാട് ദുരന്തമുണ്ടായതെന്നും കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കാർഷിക രംഗത്തും കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്നു. കാർഷിക മേഖലയിലെ ചിലയിടപെടലുകൾ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ സ്മാർട്ട് ഫാമിംഗ് രീതി സ്വീകരികുന്നുവെന്നും നമ്മുടെ നാട്ടിലും അത് നടപ്പാക്കാൻ കഴിയണമെന്നും…

Read More

ജോയിൻ്റ് കൗൺസിൽ സംസ്ഥാന നേതൃത്വം വയനാട് ദുരന്ത മേഖല സന്ദർശിച്ചു.

കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ദുരന്ത മേഖലകളിലും ക്യാംപുകളിലും ജോയിൻ്റ് കൗൺസിൽ സംസ്ഥാന നേത്യത്വം സന്ദർശനം നടത്തി. ദുരിത ബാധിതരെ സഹായിക്കുന്നതിനായി കേരള സർക്കാർ ആഹ്വാനം ചെയ്ത പ്രകാരം ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതോടൊപ്പം വയനാട്ടിലെ ദുരിത ബാധിതരായയവരുടെ പുനരധിവാസത്തിനായി 50 ലക്ഷം രൂപയുടെ സഹായ പദ്ധതി നടപ്പിലാക്കുമെന്നും ജോയിൻ്റ് കൗൺസിൽ സംസ്ഥാന നേതൃത്വം അറിയിച്ചു. പുനരധിവാസവുമായ ബന്ധപ്പെട്ട് സർക്കാർ നടപ്പിലാക്കുന്ന പാക്കേജുമായി സഹകരിച്ചു മാത്രമേ ജോയിൻ്റ് കൗൺസിലിൻ്റെ സഹായ പദ്ധതിയും…

Read More

പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍.

കല്‍പ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തില്‍ പൂര്‍ത്തിയാക്കുക, ജില്ലയിലെ കാര്‍ഷിക പ്രതിസന്ധി കണക്കിലെടുത്ത് കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി അധ്യക്ഷത വഹിച്ചു. ഷാജി ചുള്ളിയോട്, സുന്ദര്‍രാജ് എടപ്പെട്ടി, സി.ഡി. തങ്കച്ചന്‍, പി.കെ. കുഞ്ഞഹമ്മദ്, സിസി തങ്കച്ചന്‍, ജോസ് ആരിശേരി, യു. മാത്യു, ആര്‍. ഉണ്ണിക്കൃഷ്ണന്‍, വി. സെബാസ്റ്റ്യന്‍, പി.ജി. സുനില്‍കുമാര്‍,…

Read More

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ‘ടെക്കി ക്യാമ്പ്’ തുടങ്ങി.

പനമരം: പനമരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന് തുടക്കം കുറിച്ചുകൊണ്ട് എട്ടാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ‘ടെക്കി ക്യാമ്പ്’ എന്ന പേരിൽ പ്രിലിമിനറി ക്യാമ്പ് നടത്തി. കൈറ്റ് ജില്ലാ കേന്ദ്രത്തിലെ മാസ്റ്റർ ട്രെയിനർ പ്രിയ ഇ.വി നയിച്ച ക്യാമ്പ് സ്ക്‌കൂൾ സീനിയർ അസിസ്റ്റന്റ് ഷിംജി ജേക്കബ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ക്യാമ്പിന് ശേഷം രക്ഷിതാക്കൾക്കുള്ള ട്രെയിനിങ്ങും നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്‌മാരായ വിദ്യ പി.ആർ, ആൻസി അഗസ്റ്റിൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

Read More

ഉരുൾപൊട്ടൽ; നോട്ടുകൾ മാറാൻ പ്രത്യേക ക്യാംപ്.

കൽപ്പറ്റ : ജില്ലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി എസ്.ബി.ഐ കോട്ടപ്പടി ബ്രാഞ്ച് മണ്ണ് കലർന്നതും വികൃതവുമായ നോട്ടുകൾ മാറ്റം ചെയ്യുന്നതിന് ഓഗസ്റ്റ് 19 മുതൽ 23 വരെ പ്രത്യേക ക്യാംപ് നടത്തും. ദുരന്തബാധിതർ ഈ അവസരം പരമാവധി പ്രയോജന പ്പെടുത്തണമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു. ഫോൺ 04936 202777 – 8547857649

Read More

തുലത്യാസര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ അറിയിക്കണം

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം അതിജീവിച്ചവരില്‍ തുലത്യാസര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ അറിയിക്കണം. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും. തുലത്യാ രജിസ്‌ട്രേഷന്‍ നടത്തിയ മുഴുവന്‍ പഠിതാക്കളെയും നേരിട്ടോ ഫോണ്‍ മുഖേന ബന്ധപ്പെടും. സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരുടെ വിവരം ജില്ലാ ഓഫീസിലോ നോഡല്‍ പ്രേരകിനെയോ മേപ്പാടി, മുപ്പെനാട്, കല്‍പ്പറ്റ നഗരസഭാ പരിധികളില്‍ ചുമതലയുള്ള പ്രേരക്മാരെയോ അറിയിക്കണം. ഫോണ്‍: 9446630185, 9497644334, 9744631001, 9526028354.

Read More

ദുരന്തമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് മേപ്പാടിയില്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കും: മന്ത്രി വി. ശിവന്‍കുട്ടി

കൽപ്പറ്റ : വയനാട് പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, മുണ്ടക്കൈ ജിഎല്‍പി സ്‌കൂളുകളിലെ 614 വിദ്യാര്‍ഥികള്‍ക്ക് മേപ്പാടി ജിഎച്ച്എസ്എസിലും മേപ്പാടി പഞ്ചായത്തിന്റെ അധീനതയിലുള്ള എപിജെ ഹാളിലും പഠന സൗകര്യം ഒരുക്കുന്നതിനു നടപടിയായതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. വെള്ളാര്‍മലയിലെ 552 ഉം മുണ്ടക്കൈയിലെ 62 ഉം കുട്ടികള്‍ക്കാണ് പഠന സൗകര്യമാകുന്നത്. വെളളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്നതിന് മേപ്പാടി സ്‌കൂളില്‍ 12 ക്ലാസ് മുറി, രണ്ട് ഐടി ലാബ്, ഓഫീസ്, സ്റ്റാഫ് റൂം…

Read More