ജില്ലാതല ബാങ്കിംഗ് അവലോകന യോഗം; രണ്ടാം പാദത്തില്‍ 4533 കോടിയുടെ വായ്പാ വിതരണം
കൽപ്പറ്റ: സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ 4533 കോടി രൂപ ജില്ലയിലെ വിവിധ ബാങ്കുകള്‍ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ. ദേവകിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജില്ലയിലെ ബാങ്കുകളുടെ 2023 – 24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ പ്രകടനം യോഗം അവലോകനം ചെയ്തു. വാര്‍ഷിക പ്ലാനിന്റെ 65 ശതമാനമാണിത്. ഇതില്‍ 1991 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 524 കോടി രൂപ സൂക്ഷ്മ…
