ഗവേഷണത്തില്‍ പുതുചരിത്രവുമായി നീലഗിരി കോളജ്; ഒരൊറ്റ ദിവസം പിഎച്ച്ഡി നേടിയത് 13 അധ്യാപകര്‍
താളൂര്‍: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അത്യപൂര്‍വ്വ നേട്ടം കൈവരിച്ച് നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്. ഒരൊറ്റ ദിവസം കൊണ്ട് കോളജിലെ 13 അധ്യാപകര്‍ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയാണ് ഗവേഷണത്തില്‍ പുതുചരിത്രം രചിച്ചത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ ഭാരതിയാര്‍ സര്‍വ്വകലാശാലയുടെ കീഴിലാണ് എല്ലാവരും ഗവേഷണം പൂര്‍ത്തിയാക്കിയത്. കോളജ് സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറായ ഡോ. റാശിദ് ഗസ്സാലി കരിയര്‍ ഗൈഡന്‍സില്‍ പി.എച്ച്.ഡി നേടിയപ്പോള്‍ ഇംഗ്ലീഷില്‍ ഡോ. ലീമ തോമസ്, ഡോ. റോഷ്മ പി. ആര്‍, ഡോ. ഇലാകിയ ആര്‍ എന്നിവരും കമ്പ്യൂട്ടര്‍…
