സുവർണ ജൂബിലി സമാപനവും യാത്രയയപ്പു സമ്മേളനവും സംഘടിപ്പിച്ചു

    കല്ലോടി: കുടിയേറ്റ ഗ്രാമത്തിൻ്റെ ഭദ്രദീപമായി വിളങ്ങി പ്രശോഭിക്കുന്ന കല്ലോടി സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനം “സുവർണം 2026” മാനന്തവാടി രൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ അലക്സ് താരാമംഗലം പിതാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വയനാടിൻ്റെ പ്രിയ മന്ത്രി ശ്രീ ഒ ആർ കേളു അവർകൾ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾക്കപ്പുറം വിദ്യാർത്ഥിയുടെ വ്യക്തിത്വത്തിൻ്റെ സമഗ്ര വികസനത്തിലും, സ്വഭാവരൂപവത്കരണത്തിലും അഞ്ചുപതിറ്റാണ്ടുകളായി കല്ലോടി സ്കൂൾ ചെയ്തു വരുന്ന സേവനങ്ങളെ അദ്ദേഹം വില മതിച്ചു. ഒപ്പം സർവീസിൽ…

    Read More

      പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും

      കൽപ്പറ്റ: പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും. മലപ്പുറം, മങ്കട, ഉള്ളാട്ടുപാറ വീട്ടിൽ യു. പി. ഫായിസ്(28)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ മൂന്ന് വർഷം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. 2023 ജൂലൈ മാസത്തിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.   അന്നത്തെ മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന എൻ. അജീഷ് കുമാർ കേസിൽ അന്വേഷണം നടത്തുകയും കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു….

      Read More

        മനുഷ്യാവകാശ നിയമ സെമിനാർ നടത്തി.

        മനുഷ്യാവകാശ ലംഘനങ്ങളും ഉപഭോക്‌തൃചൂഷണങ്ങളും നീതിനിഷേധങ്ങളും അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ – ഉപഭോക്‌തൃ സംരക്ഷണനിയമങ്ങളെക്കുറിച്ച് സാധാരണ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി ഹ്യൂമൺ റൈറ് മ്പ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗസിൽ നിയമ സെമിനാർ നടത്തി. HRCPC സംസ്ഥാന പ്രസിഡൻ്റ് P.J ജോൺ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ തോൽപ്പെട്ടി റേഞ്ച് അസി: വൈൽഡ്‌ലൈഫ്‌വാർഡൻ ഷിബുക്കുട്ടൻ AT ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് അശോക് കുമാർ തലശ്ശേരി മനുഷ്യാവകാശ നിയമങ്ങളെക്കുറിച്ചും അസ്വ: സുകന്യ മാനന്തവാടി ഉപഭോക്‌തൃനിയമങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു.HR CPC ദേശീയ പ്രസിഡൻ്റ് ജോയി…

        Read More

          ക്ലിന്റ് ജില്ലാതല ചിത്രരചന മത്സരം 10ന് ശിശുക്ഷേമ സമിതി യോഗം ചേര്‍ന്നു

          സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ മേപ്പാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എം ഫെസ്റ്റ് 2026 സംഘടിപ്പിക്കുന്നു. ജനുവരി ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന സയന്‍സ്, ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സെമിനാര്‍, സിമ്പോസിയം, ചര്‍ച്ച, സംവാദം, പുസ്തകോത്സവം, പ്രദര്‍ശനം, കലാപരിപാടികള്‍ എന്നിവ ഉണ്ടാവും. എം ഫെസ്റ്റില്‍ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 10ന് മേപ്പാടി ഹയര്‍…

          Read More

            വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

            കൽപ്പറ്റ :രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്താകമാനം നടത്തുന്ന വോട്ട് ചോരി ക്യാമ്പയിന്റെ ഭാഗമായി കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ജനാധിപത്യം തകർക്കാനും അധികാരങ്ങൾ നേടാനും ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ചുകൊണ്ട് ബിജെപി നടത്തുന്ന വോട്ടർ പട്ടിക ക്രമക്കേട് രാജ്യത്ത് വലിയ പ്രതിഷേധത്തിന് വഴി വച്ചിരിക്കുന്നു എന്ന് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ പി പി ആലി പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷൻ ആയിരുന്നു. സി…

            Read More

              പനമരം സിഎച്ച്സി താലൂക്ക് ആശുപത്രിയായി ഉയർത്തണം: എസ്‌ഡിപിഐ

              പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ (CHC) അടിയന്തരമായി താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് എസ്‌ഡിപിഐ പനമരം പഞ്ചായത്ത് കമ്മിറ്റി. പനമരം പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ചികിത്സയ്ക്കായി ഈ ആശുപത്രിയെ ആശ്രയിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്തമാണ്. മാനന്തവാടി താലൂക്കിൽ മെഡിക്കൽ കോളേജ് ആശുപത്രിയുണ്ടെങ്കിലും താലൂക്ക് ആശുപത്രി ഇല്ലാത്തതിനാൽ പ്രാഥമികവും ദ്വിതീയതലവുമായ ചികിത്സാ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ട സാഹചര്യമുണ്ട്. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് വിദഗ്ധ ഡോക്ടർമാരെയും ആവശ്യമായ ജീവനക്കാരെയും നിയമിക്കുകയും, കിടത്തി ചികിത്സാ സൗകര്യങ്ങൾ, അത്യാധുനിക…

              Read More

              ചികിത്സാ കമ്മറ്റി രൂപികരിച്ചു

              മാനന്തവാടി: താഴെയങ്ങാടി നിവാസിയായ റിയാസ്.പി.വി ക്ക് കരൾമാറ്റ ചികിത്സ അടിയന്തരമായി ചെയ്യേണ്ടതിനാൽ താഴെയങ്ങാടി പാവന ഓഡിറ്റോറിയത്തിൽ വെച്ച് റിയാസ് ചികിത്സ കമ്മറ്റി രൂപികരിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ, ബ്ലോക്ക് പ്രസിഡൻ്റ് മീനാക്ഷിരാമൻ, രാഷ്ട്രീയ-സാമുഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ യോഗത്തിൽപങ്കെടുത്തു. അറുപത് ലക്ഷത്തോളംവരുന്ന ചികിത്സ ചിലവിന് ആവിശ്യമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. ചികിത്സതുക കണ്ടത്തുന്നതിന് വേണ്ടി ഡിവിഷൻ കൗൺസിലർ ഹംസ. പികെ ചെയർമാനായും ശിഹാബ്മലബാറിനെ കൺവീനറായും ഇ. എം ശ്രീധരനെ ട്രഷററായും യോഗം ചുമതലപ്പെടുത്തി

              Read More

              ജില്ലയിൽ ഹര്‍ത്താല്‍ ആരംഭിച്ചു: ലക്കിടിയിലും, തോൽപ്പെട്ടിയിലും വാഹനങ്ങള്‍ ഹർത്താൽ അനുകൂലികൾ

              കൽപ്പറ്റ:വയനാട് ജില്ലയില്‍ എല്‍ ഡി എഫും യു ഡി എഫും ആഹ്വാനം ചെയ്ത ഹർത്താല്‍ തുടങ്ങി. ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരോട് കേന്ദ്ര സക്കാർ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് ഇരുമുന്നുണികളും ഹർത്താല്‍ പ്രഖ്യാപിച്ചത്. ലക്കിടിയില്‍ യു ഡി എഫ് പ്രവർത്തകർ ഹർത്താല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ വാഹനങ്ങള്‍ തടഞ്ഞ് തുടങ്ങിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹർത്താല്‍. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകളടച്ചും ഹർത്താലിനോട് സഹകരിക്കണമെന്ന് ഇരുമുന്നണികളും ആവശ്യപ്പെട്ടു. രാവിലെ പത്ത് മണിയോടെ കല്‍പ്പറ്റ,…

              Read More

              തിരുനെല്ലിയിൽ ഗോത്രയുവാക്കളുടെ നേതൃത്വത്തിൽ ‘ബീ കോർണർ’ സംരംഭം ആരംഭിച്ചു

              വയനാട്: ബ്രഹ്മഗിരി മലനിരകളുടെ താഴ് വാരത്തിൽ സ്ഥിതി ചെയ്യുന്ന തിരുനെല്ലി പഞ്ചായത്തിൽ ഗോത്രയുവാക്കളുടെ നേതൃത്വത്തിൽ ഒരു മാതൃകാപരമായ സംരംഭം ആരംഭിച്ചു. ‘ബീ കോർണർ’ എന്ന പേരിലുള്ള ഈ സംരംഭം കാട്ടുനായ്ക്ക, അടിയ, പണിയ തുടങ്ങിയ പ്രാക്തന ആദിവാസി വിഭാഗങ്ങളിലേർപ്പെട്ട കുറച്ച് യുവജനങ്ങൾ ചേർന്നാണ് ആരംഭിച്ചത്. കിസ്റ്റോൺ ഫൗണ്ടേഷന്റെയും ആക്സിസ് ബാങ്ക് ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ് സംരംഭം യാഥാർത്ഥ്യമായത്. കാട്ടിക്കുളത്ത് പ്രവർത്തനം ആരംഭിച്ച ബീ കോർണറിന്റെ മുഖ്യലക്ഷ്യം ഗോത്രവിഭാഗങ്ങളിലെ കുടുംബങ്ങളിൽനിന്ന് നേരിട്ട് ശേഖരിക്കുന്ന കാട്ടുതേനും മറ്റ് വനവിഭവങ്ങളും ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ…

              Read More

              വാടാമലരുകൾ മുപ്പതാം വാർഷികം ആഘോഷിച്ചു

              കൽപറ്റ: ഹൗസ് ഫുൾ സിനിമാ ടാ ക്കീസിൻ്റെ (ഹൊഫുസിറ്റ) നേതൃത്വത്തിൽ ‘വാടാമലരുകൾ ‘ പാട്ടുപുസ്തകത്തിൻ്റെ മുപ്പതാം വാർഷികം ആഘോഷിച്ചു. സിനിമാ നടിയും ഗായികയുമായ അനു സോനാര ഉദ്ഘാടനം ചെയ്തു. പാട്ടു പുസ്തകം തയ്യാറാക്കിയ ഗായകൻ ആർ. ഗോപാലകൃഷ്ണന് പുരസ്കാരം നൽകി. കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകരായ സലാം കൽപറ്റ. രേണുക സലാം, ജോഷി തോമസ് കോഴിക്കോട്, മാരാർ മംഗലത്ത് , ചീരാൽ കിഷോർ, സുലോചന രാമകൃഷ്ണൻ എന്നിവരെ ആദരിച്ചു. സാംസ്കാരിക പ്രവർത്തകരായ അഡ്വ: പി.ചാത്തുകുട്ടി, സാഹിത്യകാരൻ ബാലൻ…

              Read More