നിർത്തിവെച്ച ആശ്രയകിറ്റ് വിതരണം ഉടൻ പുനരാരംഭിക്കണം: എസ്ഡിപിഐ

മാനന്തവാടി:മാനന്തവാടി നഗരസഭയിൽ നിന്ന് അതിദരിദ്രർക്കും രോഗികൾക്കുമെല്ലാം മാസത്തിൽ നൽകി വന്നിരുന്ന ആശ്രയ കിറ്റിന്റെ വിതരണം ഉടൻ പുനരാംരംഭിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് നിരവധി ജനറൽ കുടുംബങ്ങൾക്ക് ആശ്വാസമായിരുന്ന ആശ്രയ കിറ്റിന്റെ വിതരണം നിർത്തി വെച്ചത്. ഇത് മൂലം നിരവധി കുടുംബങ്ങൾ പ്രയാസത്തിലാണ്. അതിനാൽ ഉടൻ തന്നെ നഗരസഭാ അധികൃതർ ഇതിന് ഫണ്ട്‌ വകയിരുത്തി ആശ്രയ കിറ്റ് വിതരണം പുനരാരംഭിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് ഫൈസൽ ‘പഞ്ചാരക്കൊല്ലി അധ്യക്ഷത വഹിച്ചു….

Read More

ഡോ:അമ്മിണിക്ക് ജൻമനാടിന്റെ ആദരം നൽകി.

കൽപ്പറ്റ: സാമൂഹിക സേവനത്തിനും ആദിവാസി വനിതാ ശാക്തീരണ പ്രവർത്തനങ്ങൾക്കും കോൺക്കോർഡിയ ഇന്റർനാഷ്ണൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്‌റേറ്റ് ലഭിച്ച അമ്മിണി കെ വയനാടിന് ജൻമനാടിന്റെ സ്വീകരണം നൽകി.വീഫാം ഫാർമേഴ്‌സ് അസോസ്സിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.പരിപാടി വീഫാം സംസ്ഥാന ചെയർമാൻ ജോയ് കണ്ണൻചിറ ഉദ്ഘാനം ചെയ്തു.വീഫാം വനിതാ വിഭാഗം ചെയർമാൻ അഡ്വ: ഹസീന അമ്മിണിയെ ഹാരാപ്പണം നടത്തി.സംസ്ഥാന സിക്രട്ടറി അഡ്വ: സുമിൻ പി നെടുങ്ങാടൻ ഉപഹാരം സമർപ്പിച്ചു.യഹ്യാ ഖാൻ തലക്കൽ അദ്ധ്യക്ഷനായി.ഗഫൂർ വെണ്ണിയോട്,സാം പി മാത്യു,എം സെയ്ത്,…

Read More

    ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പകൽ നിയന്ത്രണം

    കൽപറ്റ:അവധിക്കാലം പ്രമാണിച്ച് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി വാഹനങ്ങൾക്ക് പകൽ സമയം പൂർണമായും നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലൂടെ പകൽ സമയത്ത് മൾട്ടി ആക്‌സിൽ ചരക്ക് വാഹനങ്ങൾ കടത്തിവിടില്ല. മറിച്ചൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരുമെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു.

    Read More

      മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ട സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ

      ബത്തേരി:മർദ്ദനത്തെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരണപ്പെട്ട സംഭവം കൊലപാതകം; പ്രതി അറസ്റ്റിൽ, പഴേരി കുപ്പാടി, പോണയേരി വീട്ടിൽ അനസി(38) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച (25.09.2025)രാത്രിയിൽ പഴേരിയിൽ വച്ചുണ്ടായ വാക്ക് തർക്കത്തിനിടയിൽ അനസ് പഴേരി മംഗലത്ത് വില്യംസ് (50) എന്നയാളെ അതി ക്രൂരമായി കൈ കൊണ്ട് മർദ്ദിക്കുകയും കാല് കൊണ്ട് വയറിനും നെഞ്ചിലും ചവിട്ടുകയും ചെയ്തിരുന്നു. മർദ്ദനത്തെ തുടർന്ന് ബത്തേരി ഗവ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ 27.09.2025 ന് വില്യംസ് മരണപ്പെടുകയുമായിരുന്നു. വയറിനും നെഞ്ചിനുമേറ്റ…

      Read More

        രാജ്യത്ത് എസ്‌ഐആര്‍ മൂന്നാംഘട്ടം പ്രഖ്യാപിച്ചു; 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും

        രാജ്യത്ത് എസ്‌ഐആര്‍ മൂന്നാംഘട്ടം പ്രഖ്യാപിച്ചു; 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും   ന്യൂഡല്‍ഹി: രാജ്യത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) മൂന്നാംഘട്ടം പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹിമാചല്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവ ഒഴികെ 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായാണ് മൂന്നാംഘട്ടത്തില്‍ എസ്‌ഐആര്‍ നടപ്പാക്കുക.   നിലവില്‍ രാജ്യത്ത് നടക്കുന്ന സെന്‍സസ് ഹൗസ് ലിസ്റ്റിങ് നടപടിക്കൊപ്പമാണ് വോട്ടര്‍ പട്ടിക പുതുക്കലും നടക്കുക. ഏകദേശം 3.94 ലക്ഷം ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍…

        Read More

        പൗരധ്വനി ത്രിദിന ക്യാമ്പ് തുടങ്ങി

        നൂൽപ്പുഴ : സംസ്ഥാന സാക്ഷരത മിഷൻ, നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ കല്ലൂർ കാടോരം 67 ൽ സംഘടിപ്പിച്ച പൗരധ്വനി ത്രിദിന പഠന ക്യാമ്പ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി. വി. ശാസ്തപ്രസാദ് പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡണ്ട് എൻ. എ. ഉസ്മാൻ, ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം മണി…

        Read More

          പുതിയിടംകുന്ന് ഇടവകയിൽ മിഷൻ ഞായർ ആചരിച്ചു 

          പുതിയിടംകുന്ന് : വി. ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളിയിൽ മിഷൻ ഞായർ ആചരിച്ചു. സീയോൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ജിന്റോ തട്ടുപറമ്പിൽ വി. കുർബാന അർപ്പിച്ചു വചന സന്ദേശം നൽകി. മിഷൻ ചൈതന്യത്താൽ നിറഞ്ഞ വർണ്ണാഭമായ മിഷൻ റാലിയും വി. കൊച്ചുത്രേസ്യയുടെ ജീവിതത്തെ ആസ്പദമാക്കി അവതരിപ്പിച്ച നൃത്തവും പരിപാടിയെ വേറിട്ടതാക്കി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഫാ. ജിന്റോ തട്ടുപറമ്പിൽ, വികാരി ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് എന്നിവർ സമ്മാനങ്ങൾ നൽകി. പരിപാടികൾക്ക് ശേഷം എല്ലാവർക്കും നേർച്ചഭക്ഷണം വിതരണം…

          Read More

            പേപ്പർ ക്രാഫ്റ്റ് പരിശീലനം സംഘടിപ്പിച്ചു

            മീനങ്ങാടി: കുടുംബശ്രീ മിഷൻ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബലസഭ കുട്ടികൾക്ക് ‘കടലാസു പൂവു ‘ പേപ്പർ ക്രാഫ്റ്റ് പരിശീലനം നൽകി. സിഡിഎസ് ചെയർപേഴ്സൺ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി സെൻ്റ്.പീറ്റേഴ്സ് സ്കൂളിലെ ആർട്സ് ആൻഡ് ക്രാഫ്റ്റ് ട്രെയിനിംഗ് ടീച്ചർ എ.യു ജംഷീന പരിശീലനം നൽകി. വൈസ് ചെയർപേഴ്സൺ ബെറ്റി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോർഡിനേറ്റർ സി.ഷിഫാനത്, ആനിമേറ്റർമാർ,ബ്രിഡ്ജ് കോഴ്സ് ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.

            Read More

              ലഹരിക്കെതിരെ നാടുണരട്ടെ ക്യാമ്പെയിൻ നടത്തി 

              അഞ്ചു കുന്ന്.: ലൂർദ്ദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ പള്ളിക്കുന്ന് NSS യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ് അഞ്ചു കുന്ന് GMUP സ്കൂളിൽ വച്ച് നടക്കുന്നതിന്റെ ഭാഗമായി അഞ്ചു കുന്ന് ടൗണിൽ വച്ച് ലഹരിക്കെതിരെ നാടുണരട്ടെ എന്ന പരിപാടി നടത്തി,പരിപാടി PTA പ്രസിഡണ്ട് ഇസഹാക്ക് അഞ്ചു കുന്ന് ഉദ്ഘാടനം ചെയ്തു, പ്രോഗ്രാം ഓഫീസർ സിൽവിയ സെബാസ്റ്റ്യൻ ,ബിബിൻ സജി ,ആൻറിയ എന്നിവർ സംസാരിച്ചു.ഇതിനോട് അനുബദ്ധിച്ച് ലഹരിക്കെതിരെ, ജാഗ്രതാ ജ്യോതി തെളിയിക്കൽ, പ്രതിജ്ഞ ഒപ്പുശേഖരണം, ഫ്ലാഷ് മോബ് എന്നിവ…

              Read More

                ഡ്രം കിറ്റിൽ അഭിമാനനേട്ടവുമായി മിഹറാജ് കരീം

                മാനന്തവാടി: ലണ്ടൻ ട്രിനിറ്റി കോളേജ് അന്തർദേശീയ തലത്തിൽ നടത്തുന്ന മ്യുസിക് പെർഫോമൻസ് പരീക്ഷയിൽ ഡ്രം കിറ്റ് വിഭാഗത്തിൽ ഡിസ്റ്റിങ്ഷ നോടെ സിക്‌സ്‌ത് ഗ്രേഡ് കരസ്ഥമാക്കിയ മിഹറാജ് കരീം. മാനന്തവാടി ഹിൽ ബ്ലുംസ് സ്ക്കൂൾ വിദ്യാർത്ഥിയായ മിഹ്റാജ് ഡിസിആർബി വയനാട് ഡിവൈഎസ്‌പി എം.എം അബ്ദുൾ കരീമിന്റെയും, കണ്ണൂർ വിജിലൻസ് ഡിഎഫ്ഒ എ.ഷജ്‌നയുടെയും മകനാണ്. മാനന്തവാടി സാജുസ് സ്ക്കൂൾ ഓഫ് മ്യൂസിക്കിലാണ് വർഷങ്ങളായി പരിശീലനം നടത്തുന്നത്.

                Read More