ആശയ രൂപീകരണ യോഗം ചേര്‍ന്നു

മാനന്തവാടി: പതിനഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയിലെ ആരോഗ്യമേഖലയില്‍ നടപ്പാക്കാവുന്ന പദ്ധതികളെക്കുറിച്ച് ആശയ രൂപീകരണ യോഗം ചേര്‍ന്നു. മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എം മൊയ്തീന്‍ ഷാ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍ ഷീജ എന്നിവര്‍ നടപ്പാക്കേണ്ട വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. നഗരസഭയിലെ ജനപ്രതിനിധികള്‍, ആയുര്‍വേദം, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍, ഉദ്യോഗസ്ഥര്‍, ജില്ലയിലെ പി.ആര്‍.ഒമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *