അമ്പലവയൽ : ജില്ലാ സബ്ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് അമ്പലവയലിൽ സമാപിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലിം കടവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി എച്ച് ഷറഫുദ്ദീൻ, പ്രസിഡന്റ് ടി ആർ പ്രമോദ്, ഇ എസ് റഷീദ്, ടി സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി. ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി ശ്രീ പീറ്റർ സ്പോർട്സ് കൗൺസിൽ നിരീക്ഷകനായി പങ്കെടുത്തു. 184 പോയിന്റ് നേടി യു എം എ ഐ അമ്പലവയൽ ഒന്നാം സ്ഥാനം നേടി.
UMAI അമ്പലവയൽ ടീമിന്റെ പരിശീലകൻ റോജിഷ് മാസ്റ്റർ ആണ്.
54 പോയിന്റ് നേടി എയിം അക്കാദമി രണ്ടാം സ്ഥാനവും,48 പോയിന്റോടെ യു എം എ ഐ മേപ്പാടി മൂന്നാം സ്ഥാനവും നേടി.
ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ കായികതാരങ്ങൾ നവംബർ 7ന് കോട്ടയത്ത് വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
