ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

സ്കൂൾ സോഷ്യൽ സർവീസ് സ്കീം ജിവിഎച്ച്എസ് മാനന്തവാടി ത്രിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു 2026 ഒക്ടോബർ 30 31 നവംബർ 1 തീയതികളിലായി സ്കൂളിൽ സംഘടിപ്പിച്ച ത്രിദിന സഹവാസ ക്യാമ്പ് മാനന്തവാടി മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ പി വി എസ് മൂസ ഉദ്ഘാടനം ചെയ്തു സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന ഫ്രൂട്ട്സ് ഗാർഡന്റെ ഫലവൃക്ഷത്തൈ വിതരണം കൗൺസിൽ മെമ്പർ ശ്രീ ഹംസ നിർവഹിച്ചുഹൈസ്കൂൾ എച്ച് എം ശ്രീ കെ കെ സുരേഷ് കുമാർ സ്വാഗതം ആശംസിച്ച യോഗത്തിൽ മാനന്തവാടി നഗരസഭപൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൻ ശ്രീമതി ഷീജ ,പിടിഎ പ്രസിഡണ്ട് ശ്രീ അൻഷാദ് മാട്ടുമ്മൽ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ശ്രീമതി ജിജി.പിടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ ഫൈസൽ ശ്രീമതി ഐശ്വര്യ സീനിയർ അസിസ്റ്റൻറ് ശ്രീമതി നസീമ അധ്യാപകരായ ശശി ടി ആർ പ്രദീപ് വാസുദേവൻ കെ തുടങ്ങിയവർ സംസാരിച്ചു സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീജിത്ത് പി നന്ദി അർപ്പിച്ചു മൂന്നു ദിവസത്തെ സഹവാസ ക്യാമ്പിൽ സിനിമ പ്രദർശനം റിയൽസ് നിർമ്മാണം യോഗ പരിശീലനം സൂമ്പ പരിശീലനം കായിക സമിതാ പരിശീലനം നേതൃപരിശീലന ക്യാമ്പ് കളിമൺ ശില്പ നിർമ്മാണ ശില്പശാല ക്യാമ്പ് ഫയർ എമ്മാവൂസ് വില്ല സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *