പോഷൺ മാ 2026 വിപുലമായി ആഘോഷിച്ചു

കൽപ്പറ്റ:2026-ലെ രാഷ്ട്രീയ പോഷൺ മാ ആഘോഷത്തിന്റെ ഭാഗമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തും കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് കൽപ്പറ്റ ഐസിഡിഎസ്സും സംയുക്തമായി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ,

പോഷകപ്പൂരം എന്ന പേരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

അങ്കണവാടി ഹെൽപ്പര്മാരുടെ പോഷകാഹാര പ്രദർശന മത്സരം, ‘നോ മിഠായി കാമ്പയിൻ’ പ്രഖ്യാപനം, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.പോഷകാഹാര പ്രദർശൻ മത്സരത്തിൽ പടിഞ്ഞാറെ തറ പഞ്ചായത്ത്‌ ഒന്നാം സ്ഥാനവും, മുട്ടിൽ പഞ്ചായത്ത്‌, കൽപ്പറ്റ മുനിസിപ്പാലിറ്റി എന്നിവർ രണ്ടാം സ്ഥാനവും, തരിയോട് ഗ്രാമപഞ്ചായത്ത്‌ മൂന്നാം സ്ഥാനവും കരസ്തമാക്കി. വിജയികൾക്കും പങ്കെടുത്തവർക്കുമുള്ള സമ്മാനദാനം എന്നിവ നടത്തി.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ കെ. കെ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്

ജീൻസി സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു സ്വാഗതം ആശംസിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അരുൺദേവ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബുഷ്‌റ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രൻ എം.പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശിശുവികസന പദ്ധതി ഓഫീസർ സന്ധ്യ കെ നന്ദി രേഖപ്പെടുത്തി.വൈവിധ്യമാർന്ന പരിപാടികൾ,

അങ്കണവാടി ഹെൽപ്പർമാരുടെ പോഷകാഹാര പ്രദർശന മത്സരം,

ആധുനിക കാലത്ത് കുട്ടികളിൽ കണ്ടുവരുന്ന അമിത മധുരപലഹാര ഉപയോഗത്തിനെതിരെ ലക്ഷ്യമിട്ടുള്ള ‘നോ മിഠായി കാമ്പയിൻ’ പ്രഖ്യാപനം പോഷക പൂരത്തിന്റെ പ്രധാന പ്രത്യേകതയായിരുന്നു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ കാമ്പയിന്റെ ലക്ഷ്യം.

കൽപ്പറ്റ ഐ സി ഡി എസ് ജീവനക്കാർ, ബ്ലോക്ക് പഞ്ചായത്ത്‌ ജീവനക്കാർ,കൽപ്പറ്റ മുനിസിപ്പാലിറ്റി ഹെൽത് ഇൻസ്‌പെക്ടർമാർ,അങ്കണ വാടി ഹെൽപ്പർമാർ അങ്കണവാടി കുട്ടികൾ, കൗമാരപ്രായകാരായ കുട്ടികൾ എന്നി വർ അടക്കം 350 പേര് പരിപാടിയിൽ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *