കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് വൈത്തിരി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.

വൈത്തിരി :പ്രവാസി കോൺഗ്രസ് വൈത്തിരി മണ്ഡലം യോഗം ബ്ലോക്ക് പ്രസിഡന്റ്‌ പി.ജെ ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ സജി മണ്ഡലത്തിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങളെ കുറിച്ചു വിശദമായി സംസാരിച്ചു. പ്രസിഡന്റ്‌ ആയി ഷാജഹാൻ എം. എസ്, വൈസ് പ്രസിഡന്റ്‌മാരായി നാസർ. കെ, ജാൻസി ജോണി യേയും, ജന :സെക്രട്ടറി മാരായി മുജീബ് തളിപ്പുഴ, ആഷിക്ക് വൈത്തിരി,ശിവ പ്രസാദ്, ത്രേസ്യമ ആന്റണി എന്നിവരെയും ട്രഷറര്‍ ആയി മജീദ് വൈത്തിരിയേയും തിരഞ്ഞെടുത്തു. ബ്ലോക്ക് ജന :സെക്രട്ടറി ഷഹീർ ഇ. കെ സ്വാഗതവും വത്സമ്മ ബാബു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *