കൽപ്പറ്റ: യാത്രക്കാരന് ടിക്കറ്റ് നൽകാതെ സൗജന്യമായി യാത്ര ചെയ്യാൻ അനുവദിച്ച കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി യൂണിറ്റിലെ കണ്ടക്ടറും സി.ഐ.ടി.യു യൂണിറ്റ് സെക്രട്ടറിയുമായ എ. ജോബിയെയാണ് സസ്പെൻഡ് ചെയ്തത്. ആഗസ്റ്റ് 17-നാണ് സംഭവം നടന്നത്. ബത്തേരിയിൽ നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ്സിൽ പനമരത്ത് നിന്ന് യാത്രക്കാരന് ടിക്കറ്റ് നൽകാതിരിക്കുകയായിരുന്നു. ദ്വാരകയിൽ നിന്ന് ബസ്സിൽ കയറിയ കെ.എസ്.ആർ.ടി.സി.വി ജിലൻസ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ടിക്കറ്റ് നൽകുന്നതിൽ കണ്ടക്ടർ വീഴ്ച വരുത്തിയതായി കണ്ടെത്തിയത്. വ്യക്തിഗത ടിക്കറ്റ് പരിശോധനയിൽ പനമരം നിന്നും മാനന്തവാടിയിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരനിൽ നിന്നും യാത്രാക്കൂലി ഈടാക്കാതെയും, യാത്രാടിക്കറ്റ് നൽകാതെയും സൗജന്യയാത്ര അനുവദിച്ചതായി കണ്ടെത്തി. വിജിലൻസ് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ആർ.ടി.സിവിജിലൻസ് വിഭാഗം സസ്പെൻ്റ് ചെയ്തത്.
ടിക്കറ്റ് നൽകാതെ യാത്രക്കാരന് സൗജന്യയാത്ര; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് സസ്പെൻഷൻ
